തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.

നിയന്ത്രണം വിട്ട ഗ്യാസ് സിലിണ്ടർ കയറ്റിയ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി

നിയന്ത്രണം വിട്ട ഗ്യാസ് സിലിണ്ടർ കയറ്റിയ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി

ആലംകോട് : ദേശീയപാതയിൽ ആലംകോടിനു സമീപം പുളിമൂട് ഭാഗത്ത് നിയന്ത്രണം വിട്ട ഗ്യാസ് സിലിണ്ടർ കയറ്റിയ പിക്കപ്പ് വാൻ എതിരെ വന്ന കാറിലും ബൈക്കിലും ഇടിച്ച് കടയിലേക്ക് ഇടിച്ചു കയറി. വാൻ പിന്നീട് സമീപത്തെ കടയിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാൻ, പുളിമൂട് ഭാഗത്ത് വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബാലരാമപുരം സ്വദേശി സഞ്ചരിച്ചു വന്ന ആൾട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ച ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആരും ഗുരുതര പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേശീയ യിൽ ഗതാഗത തടസ്സമുണ്ടായി.

‌വാക്കേറ്റവും കയ്യാങ്കളിയും; വൈദ്യുതി പുന:സ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം: അന്വേഷണത്തിന് ഉത്തരവിട്ടു

‌വാക്കേറ്റവും കയ്യാങ്കളിയും; വൈദ്യുതി പുന:സ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം: അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നീണ്ട മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതോടെ രോ​ഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം.

സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തു നിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുന:സ്ഥാപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.

എസ്എടി ആശുപത്രിയിൽ ആരോ​ഗ്യമന്ത്രി സന്ദർശനം നടത്തുകയും ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സമ​ഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നൽകണം. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

രാമച്ചംവിള ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

രാമച്ചംവിള ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

രാമച്ചംവിള ബൈപ്പാസിന്റെ ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയോടെയാണ് ലോറിയിൽ കൊണ്ട് മാലിന്യം തള്ളിയത്. നാട്ടുകാർ ഓടിഎത്തിയപ്പോഴേയ്ക്കും ലോറി വിട്ടുപോയിരുന്നു. നിരന്തരമായി ഈ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

‌വാക്കേറ്റവും കയ്യാങ്കളിയും; വൈദ്യുതി പുന:സ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം: അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം എസ്എടി ആശുപത്രി ഇരുട്ടില്‍; പരിശോധന ടോര്‍ച്ച് വെളിച്ചത്തില്‍, പ്രതിഷേധം

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതിയില്ല. രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു. 3 മണിക്കൂര്‍ നേരമായി വൈദ്യുതി മുടങ്ങിയിട്ട്. കുട്ടികളുടെ ഐസിയുവില്‍ വൈദ്യുതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നത്. മെഴുകുതിരി കത്തിച്ചാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഉച്ചക്ക് അധികസമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനാല്‍ ജനറേറ്റര്‍ കേടായി.

ആശുപത്രിക്കുള്ളിലുള്ള പ്രശ്‌നങ്ങളാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും തുടരുന്നു. ആരോഗ്യമന്ത്രി വൈദ്യുത മന്ത്രിയുടെ സഹായവും തേടിയിരിക്കുകയാണ്.

ലോക ഹൃദയ ദിനത്തിൽ  മെഡിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക ഹൃദയ ദിനത്തിൽ മെഡിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ലോക ഹൃദയ ദിനാചരണം, ഭീമ ഉപഭോക്താക്കൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്. കിംസ് ഹെൽത്തുമായി സഹകരിച്ച് ആണ് ആറ്റിങ്ങൽ ഭീമ ജൂവലറി പ്രത്യേകം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഭീമയിൽ ആഭരണങ്ങൾ വാങ്ങുവാൻ എത്തിയവർക്ക് സൗജന്യ ഹൃദയ ആരോഗ്യ പരിശോധനക്ക് അവസരം ലഭിച്ചു.