by Midhun HP News | Sep 21, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും.
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14-ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. കെപിഎസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു.
by Midhun HP News | Sep 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുദാക്കൽ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മാമം നദി കൊല്ലായികടവിൽ നിന്ന് കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുൽ (30) ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബ ടീം കണ്ടെടുത്തത്.
രാഹുലിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പേഴ്സും ഫോണും എല്ലാം വീട്ടിൽ വെച്ചിട്ടാണ് രാഹുൽ പോയത്. ഇന്ന് രാവിലെ കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടർന്ന് 10 മണിമുതൽ ആറ്റിങ്ങൽ സ്കൂബ ടീം തിരച്ചിൽ നടത്തുകയായിരുന്നു. വൈകുന്നേരം മൂന്നര മണിയോടെ മൃതദേഹം കണ്ടെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

by Midhun HP News | Sep 20, 2024 | Latest News, ജില്ലാ വാർത്ത
ഒരു വർഷം ദൈർഘ്യമുള്ള NCVT Government of India-യുടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) ITI കോഴ്സിന് അപേക്ഷിക്കാം. +2/Degree കഴിഞ്ഞവർക്ക് മുൻഗണന. ന്യൂനപക്ഷ വിഭാത്തിൽപെടുന്നവർക്ക് മൈനോറിറ്റി സ്കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സീറ്റ് സംവരണം. കെ എസ് ആർ ടി സി പ്രൈവറ്റ് ബസ്റ്റ് / ട്രെയിൻ കൺസഷൻ സൗകര്യം കൂടാതെ ഡി സി എ, പി ജി ഡി സി എ, ഡേറ്റ എൻട്രി, ടാലി, ജി എസ് ടി, ഡി ടി പി എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: ഫോൺ: 9072881069, 9072991069
by Midhun HP News | Sep 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറികൾ റെക്കോർഡ് വേഗത്തിലാണ് വിൽപ്പന നടക്കുന്നത്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. സബ് ഓഫീസുകളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റത്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി ബോധവത്കരണ പ്രചാരണം വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2 ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.വ്യാജ ലോട്ടറി വില്‍പ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ നിന്ന് ടിക്കറ്റെടുത്ത കോയമ്പത്തൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം തിരുവനന്തപുരം സ്വദേശിക്കാണ് ലോട്ടറിയടിച്ചത്.
by Midhun HP News | Sep 19, 2024 | Latest News, ജില്ലാ വാർത്ത
സ്വകാര്യ ബസ് യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിങ്ങി. വർക്കല പുന്നമൂട് മേടയിൽ വീട്ടിൽ മേഴ്സി പെരേര മകൾ മറിയാമ്മ (70)നാണ് ഈ ദുരന്തം സംഭവിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ബസ്സിറങ്ങി ബസ്സിന് തൊട്ടു മുന്നിലൂടെ ക്രോസ് ചെയ്യുന്നതിനിടയിലാണ് അപകടം. ബസ് ഡ്രൈവർ, മറിയാമ്മ ക്രോസ് ചെയ്യുന്നത് കാണാതെ ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ ബസ് തട്ടി തറയിൽ വീണ് മറിയാമ്മയുടെ ഇരുകാലികളിലൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. കാലിന് ഗുരുതര പരിക്കുകൾ പറ്റിയ മറിയാമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Sep 19, 2024 | Latest News, ജില്ലാ വാർത്ത
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ കിംസ് മെഡിക്കൽ സെന്ററും കേരളം വ്യാപാരി വ്യവസായി ഏകോപന സമിതിആറ്റിങ്ങൽ യൂണിറ്റും സംയുകതമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പുന്നത്. ഫാമിലി മെഡിസിൻ, ഇ എൻ ടി, റെസ്പിറേറ്ററി മെഡിസിൻ, ഫിസിയോ തെറാപ്പി എന്നീ ഡിപ്പാർറ്റുമെന്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ബ്ലെഡ് പ്രഷർ, ബ്ലെഡ് ഷുഗർ, അലർജി ടെസ്റ്റ് (PFT) എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.
ചൊവ്വാഴ്ച (24. 09. 24) രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ്. കേൾവികുറവ്, ചെവിവേദന, തലകറക്കം. ടോൺസിലിറ്റിസ്, മറ്റ് ഇ.എൻ.റ്റി. ബുദ്ധിമുട്ടുള്ളവർക്കും പരിഹാരം.
ക്യാമ്പിൽ പങ്കെടുക്കുന്നവർക് അന്നേദിവസം 15 ദിവസത്തേക്ക് കൺസൾട്ടേഷൻ സൗജന്യം. കൂടാതെ 6 മാസ കാലയളവുവരെ ലാബ് ടെസ്റ്റുകൾക്ക് 15% ഡിസ്‌കൗണ്ട് ലഭ്യമാണ്.
സ്ഥാപന ഉടമകൾക്കും, ജീവനക്കാർക്കും, ആറ്റിങ്ങൽ നിവാസികൾക്കും ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
Recent Comments