by Midhun HP News | Sep 18, 2024 | Latest News, ജില്ലാ വാർത്ത
ആൾ ഇന്ത്യ വീരശൈവ പുരവൂർ ശാഖയുടെ വാർഷികവും ഓണാഘോഷ പരിപാടിയും തിരുവോണം, അവിട്ടം എന്നീ നാളുകളിൽ നടന്നു. ചിറയിൻകീഴ് കാർത്തിക ക്ലീനിക് ഡോക്ടർ കണ്ണൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പ്ലസ്, ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ നൽകി ആദരിച്ചും ഓണക്കിറ്റ് നൽകിയും മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സെക്രട്ടറി ബിജു, രക്ഷാധികാരി ദേവദാസൻ, ക്യാഷ്യർ സംഗീത, വാർഡ് മെമ്പർ ആശ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
by Midhun HP News | Sep 17, 2024 | Latest News, ജില്ലാ വാർത്ത
ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും അരിയും ഉൾപ്പെടെ അസോസിയേഷന്റെ 200ൽ പരം വീടുകളിൽ ഓണക്കിറ്റ് എത്തിക്കാൻ സാധിച്ചു കൂടാതെ 2024 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയ്ക്ക് ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും നൽകി. മറ്റു എല്ലാ ആഘോഷ പരിപാടികളും അസോസിയേഷൻ ഒഴിവാക്കി.
വയനാട് ദുരന്ത ഭൂമിയിലേക്ക് അസോസിയേഷൻറെ ഒരു എളിയ സാമ്പത്തിക സഹായവും നൽകാൻ സാധിച്ചു. അസോസിയേഷൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രസിഡൻറ് സുരേന്ദ്രൻ സെക്രട്ടറി ബൈജു ട്രഷറർ സതി സോമദത്ത് കൂടാതെ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുദാക്കൽ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ ബിജു ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ നന്ദു രാജ് സംഗമം അസോസിയേഷൻ സെക്രട്ടറിയും പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായ അഭയൻ എന്നിവരുടെ സഹകരണത്തോടെ ടി കെ നഗർ അസോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം നടത്തപ്പെട്ടു.
by Midhun HP News | Sep 17, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് അമിത വേഗതയിൽ വന്ന പിക്ക് അപ്പ് ഇടിച്ചു ഓട്ടോ റിക്ഷ മറിയുകയും കടുവയിൽ സ്വദേശികളായ ഷിബു, ഇന്ദിര, റീജ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആദ്യം വലിയ കുന്നു താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
by Midhun HP News | Sep 17, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും.
മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15-നുമുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.
നേരിട്ടെത്താന്‍ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികള്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം.
by Midhun HP News | Sep 16, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. രാത്രി 11 15 ന് മണിയോടെ വർക്കല കുരക്കണ്ണി ജംഗ്ഷന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടി ഇടിക്കുകയായിരുന്നു. ഇടവ തോട്ടു മുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദബോസ് (19)ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ യുവാക്കൾ മരിച്ചു.
യുവാക്കളുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുതരമായി പരിക്കേറ്റ ഇടവ തോട്ടുംമുഖം സനോജ് (19) വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽയിലേക്കും മാറ്റി.
by Midhun HP News | Sep 16, 2024 | Latest News, ജില്ലാ വാർത്ത
വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു നിലവിൽ കണ്ടെത്തി.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്. ഇന്നുംഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രസാദ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ
Recent Comments