ശ്രുതി ഒറ്റയ്ക്കല്ല; ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വി ഡി സതീശൻ

ശ്രുതി ഒറ്റയ്ക്കല്ല; ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിശ്രുത വരനും നഷ്ടപ്പെട്ട വയനാട്ടിലെ ശ്രുതിക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നൽകും. ശ്രുതി ഒറ്റയ്ക്കാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെൻസൺ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് മരിച്ചത്. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൺ മാത്രമായിരുന്നു.

സി മോഹനചന്ദ്രൻ സ്മാരക പ്രത്യേക പുരസ്‌കാര വിതരണം നടന്നു

സി മോഹനചന്ദ്രൻ സ്മാരക പ്രത്യേക പുരസ്‌കാര വിതരണം നടന്നു

ആറ്റിങ്ങൽ: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കെ പി സി സി നിർവാഹക സമിതിയംഗവുമായ അകാലത്തിൽ അന്തരിച്ച സി മോഹനചന്ദ്രൻ സ്മാരക പ്രത്യേക പുരസ്‌കാരങ്ങൾ, പ്രമുഖ വ്യവസായി ഷിബു അബൂബേക്കറിനും ആരോഗ്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് മുരുക്കുംപുഴ ഗായത്രി ക്ലിനിക് ഉടമയും സ്ഥാപകനുമായ ഡോ ബി വിജയനും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

പുരസ്കാര കൈമാറ്റ ചടങ്ങിൽ അഡ്വക്കേറ്റ് കൈലാത്ത്കോണംഅനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മൻസൂർ, എ കെ ഷാനവാസ്, ശ്രീഹർഷദേവ്, ഷാജഹാൻകൂരാ വീട് എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു. ഇരുവർക്കും പ്രസിഡൻറ് എ നൗഷാദ് പുരസ്കാരങ്ങൾ നൽകി. ജൂലൈ 30ന് സി മോഹന ചന്ദ്രൻ പത്താം ചരമവാർഷികദിനത്തിൽ മോഹനചന്ദ്രൻ സ്മാരക പുരസ്കാരം മാതൃകാ പൊതു പ്രവർത്തകനുള്ള പുരസ്കാരം എംവിൻസൻറ് എംഎൽഎ ക്കും വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് വിജയനും പീതാംബരക്കുറുപ്പ് എക്സ് എംപി മോഹന ചന്ദ്രൻ്റെ ജന്മനാടായ മുരുക്കുമ്പുഴ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് നൽകുകയുണ്ടായി.

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

തിരുവനനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗഡുക്കളില്ലാതെ ഒറ്റത്തവണയായി ശമ്പളം നല്‍കുന്നത്.

ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പളം നല്‍കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടലും ഇതിന് സഹായകമായതായാണ് വിലയിരുത്തല്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് കൃത്യസയത്ത് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

കദളീവനം ഫർമർ പ്രൊഡ്യൂസേഴ്സ് ഓർഗാണൈസേഷൻ ഉത്ഘാടനം നടന്നു

കദളീവനം ഫർമർ പ്രൊഡ്യൂസേഴ്സ് ഓർഗാണൈസേഷൻ ഉത്ഘാടനം നടന്നു

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാൻ വികസന പദ്ധതിപ്രകാരം ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടരുടെ പരിധിയിലുള്ള 7 പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെയും കർഷകരുടെ കൂട്ടായ്മയാണ് കദളീവനം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ. എഫ് പി ഒ യുടെ ഉദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം. എൽ. എ. ഒ. എസ്. അംബിക നിർവഹിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ പി. സി ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. എഫ് പി ഒ യുടെ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും വഴക്കുലകളുടെ സംഭരണ ഉദ്ഘാടനവും എം. എൽ. എ. ഒ. എസ്. അംബിക നിർവഹിച്ചു. ആത്മ പ്രൊജക്റ്റ്‌ ഡയറക്ടർ ഷൈനി റ്റി. പദ്ധതി വിശദീകരണം നടത്തി. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്‌, കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജിത ആർ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈജു വി, ആറ്റിങ്ങൽ വിദ്യാഭ്യാസ കലാകായില സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എഫ് പി ഒ സെക്രട്ടറി അനിൽകുമാർ ആർ. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

കടുവയിൽ റസിഡൻസ് അസോസിയേഷൻ ഓണക്കിറ്റ് വിതരണം ചെയ്തു.

കടുവയിൽ റസിഡൻസ് അസോസിയേഷൻ ഓണക്കിറ്റ് വിതരണം ചെയ്തു.

ആറ്റിങ്ങൽ കടുവയിൽ റസിഡന്റ്സ് അസോസിയേഷൻ (KRA) മുൻ വർഷങ്ങളിലെ പോലെ റസിഡന്റ്സ് കുടുംബാംഗങ്ങൾക്കായുള്ള 2024 ലെ ഓണക്കിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മുകുന്ദൻ ബാബു, പ്രസിഡന്റ് കിരൺ നാഥ്,
ട്രഷറർ അനിൽകുമാർ, ജോ :സെക്രട്ടറി സജിത്ത് സുകുമാരൻ നായർ, വൈ പ്രസിഡന്റ് രാജി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയശ്രീ, അഞ്ജലി ദേവി, രവീന്ദ്രൻ പിള്ള,
ശ്രീകണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; എസ്ഐടി യോ​ഗം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; എസ്ഐടി യോ​ഗം ഇന്ന്

തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോ​ഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്.

രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ‍ ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. ഇവ‍രെയെല്ലാം എസ്ഐടി നേരിട്ട് കാണും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ച സമയമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യാത്മകത പുറത്തുപോകരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.