by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ 2018 ജൂണിൽ 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കീഴാറ്റിങ്ങൽ വിളയിൽ മൂല, ആർ ആർ നിവാസിൽ രമേശ് (28) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയോട് സ്നേഹം നടിച്ചു ചിറയിൻകീഴ് പുരവൂരിലെ വാടക വീട്ടിൽ എത്തിച്ചാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. കടയ്ക്കാവൂർ എസ്. ഐ സെന്തിൽ കുമാർ, എസ്.എച്ച്. ഒ.കെ. എസ് അരുൺ എന്നിവരാണ് ഐ.പി.സി 363, 376(1) സെക്ഷൻ, 3, 4 പോക്സോ നിയമം എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷിച്ചത്.
പോക്സോ പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു
വർഷം തടവ് അനുഭവിക്കണം. പിഴത്തുക ഒരു ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരം നൽകണം. ഐ.പി.സി 36) പ്രകാരം 3 വർഷം തടവും 25000 പിഴയും ശിക്ഷാവിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. കൂടാതെ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്‌ജി സിനി. എസ്. ആർ ആണ് വിധി പ്രസ്ഥാവിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ പി ഹേമചന്ദ്രൻ നായർ, അഡ ഷിബു, അഡ്വ ഇക്‌ബാൽ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
കെ എസ് എഫ് ഇ ഗാലക്സി ചിട്ടികളുടെ ശാഖാതലസമ്മാനമായ 3500 രൂപയുടെ ഓണക്കോടികളുടെ സമ്മാനവിതരണം ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ വച്ച് നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സമ്മാനദാനം നിർവഹിച്ചു. പുതിയ ഗാലക്സി ചിട്ടികളിൽ ചേരുന്ന ഓരോ 10 വരിക്കാരിൽ നിന്നും ഒരാൾക്ക് 3500 രൂപയുടെ ഓണക്കോടിയാണ് ശാഖാതല സമ്മാനം. 10 പേർക്കാണ് ആദ്യഘട്ടത്തിൽ സമ്മാനം ലഭിച്ചത്. ലാഭത്തിന്റെ ഒരു വിഹിതം കെ എസ് എഫ് ഇ ഇടപാടുകാർക്ക് ഇത്തരം സമ്മാനപദ്ധതികൾ വഴി തിരിച്ച് നൽകുന്നത് മാതൃകാപരമാണെന്ന് അഡ്വ. എസ്. കുമാരി അഭിപ്രായപ്പെട്ടു.

by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
നഗരൂർ പഞ്ചായത്ത് വാർഡ് 10 ൽ നെടുംമ്പറമ്പ് പൊയ്കയിൽ വീട്ടിൽ 85 വയസ്സുള്ള സത്യഭാമയാണ്, ഏകദേശം 15 അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്. സീനിയർ ഫയർഓഫീസർ അനീഷിൻ്റെ നേതൃത്വത്തിൻ ഫയർ ഓഫീസർ മിഥുൻ, ഡ്രൈവർ ഷിജിമോൻ എന്നിവരാണ് കിണറ്റിലിറങ്ങി നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് വയോധികയെ രക്ഷപ്പെടുത്തിയത്. തുടർന്ന് സേനയുടെ ആംമ്പുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫയർ ഓഫീസർമാരായ സുജിത്ത്, ബൈജു, ഉണ്ണികൃഷ്ണൻ, മുഹമ്മദ്സാഗർ, ഫയർ ഓഫീസർ, ഡ്രൈവർ മനീഷ് ജെ ക്രിസ്റ്റഫർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
by Midhun HP News | Sep 11, 2024 | Latest News, ജില്ലാ വാർത്ത
നെയ്യാറ്റിൻകരയിൽ നിന്നുംവർക്കല ശിവഗിരി ക്ഷേത്രത്തിലേക്ക് പുതിയ സർവീസ് ആരംഭിച്ചു!!!
നെയ്യാറ്റിൻകര നിന്നും , സർവ്വീസ് ആരംഭിച്ച് .➡️അരുവിപ്പുറം, ഊരുട്ടമ്പലം തിരുവനന്തപുരം ,മെഡിക്കൽ കോളേജ് .ചെമ്പഴന്തി പോത്തൻകോട് മംഗലപുരം ആറ്റിങ്ങൽ വഴി ,വർക്കല ശിവഗിരി ക്ഷേത്രം
സമയക്രമം
നെയ്യാറ്റിൻകര 06:45
വർക്കല ക്ഷേത്രം 10:30
വർക്കല ക്ഷേത്രം 11:15
തിരുവനന്തപുരം 13:40
തിരുവനന്തപുരം 14:30
വർക്കല ക്ഷേത്രം 16:40
വർക്കല ക്ഷേത്രം 17:00
നെയ്യാറ്റിൻകര 20:45
കെഎസ്ആർടിസി സംബന്ധമായ വിശദ വിവരങ്ങൾക്ക്
നെയ്യാറ്റിൻകര 0471-2222243/2222225
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി –
വാട്സാപ്പ് – +919497722205
ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Sep 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 432 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ SR 416465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ വയനാട്ടിൽ വിറ്റ SP 672559 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Sep 10, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളായിട്ടും പണി പൂർത്തിയാക്കാത്ത ആലംകോട് – കടയ്ക്കാവൂർ റോഡിൻ്റെയും ചെക്കാലവിളാകം മാർക്കറ്റിൻ്റെയും പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. നാല് വർഷത്തിലധികമായി ആരംഭിച്ച റോഡ് പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ അപകടങ്ങൾ കടയ്ക്കാവൂർ മേഖലയിൽ പതിവാണ്.
ചെറുകിട വ്യാപാരികൾക്ക് ചന്തയുടെ പുനർ നിർമ്മാണം പൂർത്തിയാക്കുന്നത് വരേക്കും ബദൽ സംവിധാനം സർക്കാർ ഒരുക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് എം.എ ജബ്ബാർ അധ്യക്ഷത വഹിച്ചു.
ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബി.എസ് അനുപ് മുഖ്യപ്രഭാഷണവും നടത്തി. കോൺഗ്രസ് നേതാക്കളായ സജികുമാർ, കൃഷ്ണകുമാർ, അഭിലാഷ് ഭജനമഠം, സുധീർ കടയ്ക്കാവൂർ, സന്തോഷ് കീഴാറ്റിങ്ങൽ, കടയ്ക്കാവൂർ അനു, എസ്.ദീപ, ഷിറാസ് മണനാക്ക് ജയന്തി കൃഷ്ണ, മഹിൻ എം. കുമാർ, ഔസേപ്പ് ആൻ്റെണി ,ഷിബു പാണച്ചേരി , മോഹനകുമാരി,ആകാശ് സുദർശനൻ, ലല്ലുകൃഷ്ണൻ, ജയന്തി സോമൻ, രതി പ്രസന്നൻ, കടയ്ക്കാവൂർ സജു, ഷീബു, അക്ഷയ് എന്നിവർ സംസാരിച്ചു. അധികാരികൾ കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Recent Comments