by Midhun HP News | May 7, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം ഏഴോടെ ആറ്റിങ്ങൽ സിഎസ്ഐ ജംഗ്ഷനിൽ ദേശീയപാതയിലാണ് അപകടം. കൊല്ലം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന നാലു വാഹനങ്ങൾ ആണ് ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത്.
നിയന്ത്രണം വിട്ട ടെമ്പോ വാൻ കാറിൽ ഇടിക്കുകയും കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ പെട്ട് പോയ യാത്രക്കാരെ ഫയർ ഫോഴ്സ് സംഘം എത്തി ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറിലേറെ ഇവർ കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാർ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

by Midhun HP News | May 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | May 7, 2026 | Latest News, ജില്ലാ വാർത്ത
ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് ആരംഭം.
സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്ത് വാർഡ് മെമ്പർ ബിനു ഉൾപ്പെടെയുള്ള cpm പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കേറ്റവും ഒടുവിൽ അടിപിടിയുമായി. ഇതിൽ പഞ്ചായത്ത് മെമ്പർ ബിനുവിനും സുഹൃത്ത് അജയകുമാറിനും പരിക്കുപറ്റി. തുടർന്ന് രാത്രി 9 മണിയോടെ പതിനഞ്ചോളം സിപിഎം പ്രവർത്തകർ സംഘടിച്ച് ഇടവ റെയിൽവേ ഗേറ്റിന് സമീപത്തുള്ള കോൺഗ്രസ് പാർട്ടിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു.
അതിനുശേഷം വർക്കല ഇടവ പരവൂർ തീരദേശം റോഡ് സിപിഎം പ്രവർത്തകർ ഉപരോധിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയിൽ അയിരൂർ പോലീസും സ്ഥലത്തെത്തി.
കൊടിമരങ്ങളും ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചത് ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്തത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് വഴി വച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ രണ്ട് രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർക്കും പരിക്കുകൾ പറ്റി.
കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കി റോഡ് ഉപരോധിച്ചതിനും സിപിഎം പ്രവർത്തകരും ഇടവാ സ്വദേശികളുമായ ബാബുക്കുട്ടൻ , പ്രമോദ് , ഈസ , അർഷാദ് സാബു, ഷിബു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം cpm പ്രവർത്തകരുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ ബിനുവിനെയും സുഹൃത്ത് അജയകുമാറിനെയും മർദ്ദിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരായ സുധീർ, സിദ്ദീഖ് ,സാജിദ്, ഷഹീർഷാ, നിയാസ്, അനസ്, വാസിം, ദിൽഷാദ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അയിരൂർ പോലീസ് ഇരു വിഭാഗം ആൾക്കാരെയും പിരിച്ചുവിട്ടതിനുശേഷം കോൺഗ്രസ് പ്രവർത്തകർ രാത്രി 10.20 ന് ഇരുട്ടിൻറെ മറവിൽ സിപിഎമ്മിന്റെ ചെറിയ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു.
പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ നിന്നിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടിമരങ്ങൾ നീക്കം ചെയ്തിരുന്നു. ഉത്തരവ് നിലനിൽക്കവേയാണ് വീണ്ടും പലയിടങ്ങളിലും കൊടിമരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
സിപിഎം ൻ്റെ ഇത്തരം ചെറിയ ചെറിയ പ്രകോപനപരമായ പ്രവർത്തനങ്ങൾ വലിയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും എത്തിക്കുമെന്ന് പോലീസ് ഇൻറലിജൻസ് വിഭാഗം ഇതിനോടകം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

by Midhun HP News | May 7, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആററിങ്ങൽ: മൂന്നുമുക്ക് യഹിയ മൻസിലിൽ യഹിയയുടെ സഹോദരി ഭർത്താവ് കബീർ (65) അന്തരിച്ചു. ഖബറടക്കം 2. 30നു ഊരു പൊയ്ക മുസ്ലീം ജമാത്ത് ഖബർസ്ഥാനിൽ.

by Midhun HP News | May 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്.
തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഓരോരുത്തരെ നേരില്‍ കാണും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. എംഎല്‍എമാരുടെ അഭിപ്രായം ചോദിക്കുമെങ്കിലും അത് മാത്രമല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് ആധാരമാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊതുജനാഭിപ്രായം, ഘടകകക്ഷികളുടെ സ്വീകാര്യത, മുന്നണിയെ നയിക്കാനുള്ള കാര്യക്ഷമത, ഭരണപരിചയം തുടങ്ങി വിവിധവശങ്ങള്‍ കണക്കിലെടുത്തായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം.
അതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയേക്കും. വ്യാഴാഴ്ച തന്നെ കൂടിക്കാഴ്ച പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇവര്‍ ഡല്‍ഹിയിലെത്തി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിക്കും. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന് പുറമേ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വീകരിച്ചതിന് സമാനമായി ജനവികാരം മനസ്സിലാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഹൈക്കമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
by Midhun HP News | May 7, 2026 | Latest News, ജില്ലാ വാർത്ത
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
ജാർഖണ്ഡ് സ്വദേശിയായ 22 വയസ്സുള്ള സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്.
ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ ജീവനക്കാരായ അഞ്ച് ജാർഖണ്ഡ് സ്വദേശികളാണ് വർക്കല ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. കുളത്തിൽ നീന്തലിനിടെയാണ് യുവാവ് വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോയത്.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഹോട്ടൽ അവധിയായതിനാൽ സുഹൃത്തുക്കളായ അഞ്ചുപേരും കൂടി വർക്കലയിൽ എത്തിയതാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.45 നായായിരുന്നു അപകടം.

Recent Comments