by Midhun HP News | Sep 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. പൂര്‍ണമായ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുക. നാളെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും, റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പായിച്ചിറ നവാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കോടതിയുടെ ചേംബറില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, നേരത്തെ ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നേരത്തെ പുറത്തു വിട്ടിരുന്നത്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍, കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ മറച്ചു പിടിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്.
by Midhun HP News | Sep 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് ഇന്ന് തിരുവനന്തപുരം നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നു കലക്ടർ അനുകുമാരി അറിയിച്ചു. ഇന്ന് നടത്താനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിലെ പ്രവേശന നടപടികൾക്കു മാറ്റമില്ല.
നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി. ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍. നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി.
ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.
by Midhun HP News | Sep 8, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: 225 കുടുംബങ്ങൾ അടങ്ങിയ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഇക്കുറി ഓണക്കിറ്റ് എല്ലാ അംഗങ്ങൾക്കും സമീപ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്കും വിതരണം ചെയ്‌യുന്നതോടൊപ്പം അംഗങ്ങളിൽ നിന്നും സമാഹരിച്ച ഓണപ്പുടവകളും ധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിക്ക് ഓണ സമ്മാനമായി എത്തിച്ചു.
അരി, പായസം മിക്സ്, ഉപ്പേരി, പപ്പടം, ശർക്കര വരട്ടി എന്നിവ അടങ്ങിയ 250 ഓണ കിറ്റുകളുടെ വിതരണം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധി ഭവൻ അന്തേവാസികൾക്കായി സമാഹരിച്ച സാധനങ്ങൾ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ വി. കെ.വിജയരാഘവൻ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻപഞ്ചായത്തു പ്രസിഡന്റ് ബി.വരദരാജൻ, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഖാലിദ് പനവിള, അറഫ റാഫി, സൈനുലബ്ദീൻ സൽസബീൽ, സോമശേഖരൻ നായർ, ജി.രാധാകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.
by Midhun HP News | Sep 8, 2024 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട എല്ലാ പാചക ജീവനക്കാർക്കും ഓണക്കോടി, ഏപ്രൺ, ക്യാപ്പ്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ ആർ എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കണിയാപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് .എസ് നായർ പ്രസിഡൻറ്, റോട്ടറി ക്ലബ്ബ്, കഴക്കൂട്ടം അധ്യക്ഷo വഹിച്ചു.
അരുൺ വിഎസ് (നൂൺ മീൽ ഓഫീസർ), (കണിയാപുരം), പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ .ഉണ്ണികൃഷ്ണൻ പാറക്കൽ, ബി .പി .സി, ബി. ആര്‍. സി കണിയാപുരം ഉപജില്ല, ബിന്ദു, പ്രിൻസിപ്പൽ, ഗവൺമെൻറ് എച്ച് എസ് കഴക്കൂട്ടം, മണികണ്ഠൻ റോട്ടറി ക്ലബ്ബ്,കഴക്കൂട്ടം എന്നിവർ ആശംസ പ്രസംഗവും ഷീജധരൻ,പ്രഥമ അധ്യാപിക,ഗവൺമെൻറ് എച്ച്എസ്എസ് കഴക്കൂട്ടം കൃതജ്ഞതയും രേഖപ്പെടുത്തി.
ഉദ്ഘാടന ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂൺ മീൽ വിഭാഗത്തിലെ സജി കൃഷ്ണൻ, ശ്രീമതി ശാലിനി, (ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ കൺസൾട്ടന്റ്) എന്നിവർ കൈകാര്യം ചെയ്ത പോഷകാഹാരത്തെ കുറിച്ചുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
by Midhun HP News | Sep 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നഗരത്തില്‍ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്. പൈപ്പിടല്‍ ജോലികളും പൂര്‍ത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുന്‍പായി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ നല്‍കിയ ഉറപ്പ്. ഉയര്‍ന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്.
നഗരത്തില്‍ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളില്‍ ലീക്ക് കണ്ടെത്തിയതിനാല്‍ തുടരാനായിരുന്നില്ല. തകരാര്‍ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂര്‍ണ തോതില്‍ തുടങ്ങുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിക്കുന്നത്. തിരുവനന്തപുരം – കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്നാണ് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. പൂര്‍ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.
by Midhun HP News | Sep 7, 2024 | Latest News, ജില്ലാ വാർത്ത
പ്രവാചകൻ മുഹമ്മദ് നബിയുടെ 1499-ാം മത് ജന്മദിന പരിപാടികൾക്ക് കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് ഇ.ഫസിലുദ്ദീൻ പതാക ഉയർത്തിയതോടുകൂടി തുടക്കമായി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും വൈദ്യുതാലങ്കാരങ്ങളെല്ലാം ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ ആണ് ഇത്തവണത്തെ നബിദിന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
മൗലീദ് പാരായണം, മതപ്രഭാഷണം,വാർഷിക സ്വലാത്ത് മജ്ലിസ്, മദ്രസ്സാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ, നബിദിന സന്ദേശ യാത്ര, അന്നദാനം എന്നിവ മാത്രമായി പരിപാടികൾ ചുരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 8 മുതൽ 13 വരെ വൈകുന്നേരം 7 മണി മുതൽ പ്രഗല്ഭ പണ്ഡിതന്മാരായ വി.എച്ച് അലിയാർ ഖാസിമി, മുഹമ്മദ് തൗഫീഖ് ബാഖവി (മൂവാറ്റുപുഴ), അൽഹാഫിസ് ഇ.പി അബൂബക്കർ ഖാസിമി (പത്തനാപുരം)
പനവൂർ നവാസ് മന്നാനി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി,എന്നിവരുടെ മതപ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബർ 12-ലെ വാർഷിക സ്വലാത്ത് മജിലിസിന് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി നേതൃത്വം നൽകുന്നു. നബിദിന ദിവസം നടക്കുന്ന വിപുലമായ അന്നദാനത്തോടെ ഈ വർഷത്തെ നബിദിന പരിപാടികൾക്ക് സമാപനമാകും.
Recent Comments