ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചു.

പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നു പോകുന്ന ഓടയിൽ അടവുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ജീവനക്കാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

റോഡിന് കുറുകെ ഉള്ള ഓടയിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാൽ റോഡ് പൊളിച്ച് ടാർ നീക്കം ചെയ്താൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ സാധിക്കൂയെന്നും ചൂണ്ടിക്കാട്ടി നഗരസഭ ജൂണിൽ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്തു നൽകിയിരുന്നു. തുടർന്ന് പി.ഡബ്ല്യു.ഡിയും നഗരസഭയും ചേർന്ന് ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ എത്തിച്ച് ഓടയിൽ ഉണ്ടായ അടവ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്.

ഇതോടെ ആറ്റിങ്ങലിലെ പ്രധാന തിരക്കേറിയ പ്രദേശമായ ഇതിലുടെ ഉള്ള കാൽനടയാത്രയും സമീപത്തെ വ്യാപാരികളുടെ കച്ചവടവും ദുരിതത്തിലായി. ഇതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ തുടങ്ങിയതോടെ വിഷയത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ. കുമാരി എന്നിവർ ഇടപ്പെടുകയും ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർക്കുകയും ചെയ്തു.

ഓട പുനർ നിർമ്മിച്ച് പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയിൽ നിന്നും അടിയന്തരമായി ഫണ്ട് അനുവദിപ്പിച്ചു. എന്നാൽ പി.ഡബ്ല്യു.ഡി പണി വൈകിപ്പിക്കുന്നതിനാലാണ് പ്രശ്‌നത്തിന് പരിഹാരം കാണാത്തതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചത്. തുടർന്ന്, ഓടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ടെൻഡർ വിളിച്ചെങ്കിലും ടെൻഡർ എടുക്കാൻ കരാറുകാർ രംഗത്ത് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ടെൻഡർ എടുക്കാൻ ആരെങ്കിലും തയ്യാറായാൽ ഓണം കഴിഞ്ഞ ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ് അറിയിച്ചു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജി.വിഷ്ണുചന്ദ്രൻ, ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്, ട്രഷറർ അഖിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു,അർജുൻ കല്ലിംഗൽ,വെസ്റ്റ് മേഖലാ സെക്രട്ടറി സുജിൻ, ഈസ്റ്റ് മേഖലാ പ്രസിഡന്റ്റ് അരുൺ, നഗരസഭ കൗൺസിലർ നിതിൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

ഇന്ന് വിനായക ചതുർഥി; ആഘോഷങ്ങൾ വിപുലമാക്കി ക്ഷേത്രങ്ങൾ

ഇന്ന് വിനായക ചതുർഥി; ആഘോഷങ്ങൾ വിപുലമാക്കി ക്ഷേത്രങ്ങൾ

കൊച്ചി: സംസ്ഥാനത്തെ വിവിധ ​ഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങൾ നടക്കും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു. വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ ​മഹാ​ഗണപതി ക്ഷേത്രത്തിൽ 13 ​ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്പേറ്റുക.

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുര്‍ഥി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്നത്.

അടുത്തിടെയായി കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വലിയ പ്രധാന്യത്തോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. അതേസമയം ​ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കും

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കും

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈവർഷത്തെ വിനായക ചതുർത്ഥി മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 4.30 ന് നടതുറക്കൽ, 5.00 ന് ഉഷപൂജ, ദീപാരാധന,5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.00 ന് നവകലശ പൂജ, തുടർന്ന് അഷ്ടാഭിഷേകം,നവകാഭിഷേകം, കളഭാഭിഷേകം,12.00 മണിക്ക് ഉച്ചപൂജ , ദീപാരാധന, 12.15 ന് അന്നദാനസദ്യ, വൈകുന്നേരം 4.30 മുതൽ ചെണ്ടമേളം . അവതരണം ക്ഷേത്ര കലാപീഠം ജിത്തു ആൻഡ് പാർട്ടി.

5.00 മണിക്ക് നടതുറക്കൽ, 5.30 മുതൽ തിരുവാതിരക്കളി.അവതരണം ശ്രീദുർഗ്ഗാ തിരുവാതിര സംഘം, മങ്കാട്ടുമൂല, ആറ്റിങ്ങൽ, 6 മണിമുതൽ ഡാൻസ് വിത്ത് മീ, അവതരണം അശ്വതി എ.ജെ ആൻഡ് പാർട്ടി. 6.30 ന് അലങ്കാര ദീപാരാധന, 7 മണിക്ക് പുഷ്പാഭിഷേകം, 7.15 മുതൽ സിനിമാറ്റിക് ഡാൻസ്. അവതരണം എലഗൻസ് ഡാൻസ് അക്കാഡമി, കുന്നുലാരം, ആറ്റിങ്ങൽ.രാത്രി എട്ട് മണിമുതൽ സിനിമാ പിന്നണി ഗായകൻ പ്രകാശ് (മാളികപ്പുറം ഫെയിം) നയിക്കുന്ന പത്തനംതിട്ട ഒർജിനൽസിന്റെ സൂപ്പർ ഹിറ്റ് ഗാനമേള, രാത്രി 10.30 ന് അത്താഴപുജയും വിളക്കും.

കക്കയം ഡാമില്‍ കടുവയെത്തി, വെള്ളത്തിലൂടെ നീന്തിക്കടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

കക്കയം ഡാമില്‍ കടുവയെത്തി, വെള്ളത്തിലൂടെ നീന്തിക്കടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

പത്തനംതിട്ട: കക്കയം ഡാം റിസര്‍വോയറില്‍ കടുവ ഇറങ്ങി. റിസര്‍വോയറിലൂടെ കടുവ നീന്തിക്കടക്കുന്ന വീഡിയോ വിനോദ സഞ്ചാരികളാണ് പകര്‍ത്തിയത്. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സംഘമാണ് പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവ റിസര്‍വോയറിലൂടെ നീന്തിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് പീഡിപ്പിച്ചു; ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് പീഡിപ്പിച്ചു; ഗുരുതര ആരോപണവുമായി വീട്ടമ്മ

പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്​പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസ് പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.

അതേസമയം, സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു. വ്യാജ പരാതിയാണെന്നു പോലീസ് വിശദീകരണം. ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് നിയമനടപടിയുമായി മുന്നോട്ട് പോകാഅറ്റിങ്ങള്ന്യൂസ് ൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചെന്നാണ് വിവരം.

ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂളിലെ യുവജനോത്സവം ‘കേളീരവം’ സെപ്റ്റംബർ 25, 26 തീയതികളിൽ

ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂളിലെ യുവജനോത്സവം ‘കേളീരവം’ സെപ്റ്റംബർ 25, 26 തീയതികളിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ബോയ്സ് വി & എച്ച് എസ് എസിലെ ഈ വർഷത്തെ സ്കൂൾ യുവജനോത്സവം 2024 ‘കേളീരവം’ സെപ്റ്റംബർ 25, 26 തീയതികളിലും പ്രതിഭ സംഗമം സെപ്റ്റംബർ 27 നും നടത്തുന്നു. ആറ്റിങ്ങലിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികളും പൗര പ്രമുഖരുമായി വിവിധ സ്‌പോൺസർഷിപ്പ്, പരസ്യം, സംഭാവന എന്നിവയിൽ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 8589968882