കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സ്ഥലം വാങ്ങുന്നതിന് തുക അനുവദിച്ചതായി എം എൽ എ

കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സ്ഥലം വാങ്ങുന്നതിന് തുക അനുവദിച്ചതായി എം എൽ എ

കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് സ്ഥലം വാങ്ങുന്നതിന് 2 രണ്ടുകോടി 11 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലം അക്വയർ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് തുക അനുവദിച്ചത്.

സംസ്ഥാന സർക്കാരിൻറെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ അനുവദിച്ച് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഈ പ്രവർത്തി ആരംഭിക്കുന്നതിന് സ്ഥലം അക്വയർ ചെയ്യും എന്നത് തടസ്സമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമീപത്ത് ആശുപത്രി നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം വിലയ്ക്കു വാങ്ങി അവിടെ മന്ദിരം നിർമ്മിക്കുക എന്ന ആശയം മുന്നോട്ട് വന്നത്.

ഇതിനായാണ് സർക്കാരിൻറെ അനുവാദം ലഭ്യമാക്കി രണ്ടുകോടി 11 ലക്ഷം രൂപ വില നിർണ്ണയിച്ച് സ്ഥലം വാങ്ങുന്നതിന് ആവശ്യമായ തുക അനുവദിച്ചത്. ഉചിതമായ തുടർ നടപടികൾ സമയബന്ധിതമായി സ്വീകരിച്ച് സ്ഥലം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിനായി വാങ്ങുകയും വാങ്ങുന്ന സ്ഥലത്ത് നിലവിൽ അനുവദിക്കപ്പെട്ട അഞ്ചു കോടി രൂപയുടെ കെട്ടിടം അടിയന്തരമായി നിർമാണം ആരംഭിക്കുകയും ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഒ.എസ്. അംബിക എം.എൽ. എ വാർത്താക്കുറുപ്പിൽ അറിയിച്ചു.

മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് കോടതിയിലേക്ക്

മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് കോടതിയിലേക്ക്

കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്‍റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.

എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍

എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍

തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ പൊലീസ് സേനയില്‍ രണ്ടാമത് പത്മകുമാറാണ്. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാണ്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും, കൊലയാളി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ അറിവോടെയാണോ അജിത് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന സംശയമുണ്ടെന്നും അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കടക്കാവൂരിൽ നിന്നും വിദേശ മദ്യം പിടികൂടി

കടക്കാവൂരിൽ നിന്നും വിദേശ മദ്യം പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഭാഗങ്ങളിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ കടക്കാവൂർ റെയിൽവേ കൊച്ചു പാലത്തിനു സമീപം വടകയിൽ വീട്ടിൽ സുന്ദരൻ (57) അനധികൃത മദ്യ വില്പനയ്ക്കായി ശേഖരിച്ച് കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 21 G 2389 എന്ന രജിസ്റ്റർ നമ്പറിലുള്ള ആപ്പേ ഓട്ടോറിക്ഷയും പിടികൂടി.

സർക്കിൾ ഇൻസ്പെക്ടർ ഷൈബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ അശോകകുമാർ, ഉദയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീർ, സജിത്ത്, ഷെരീഫ് പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് അനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആറ്റിങ്ങൽ കൊടുമൺ സ്വദേശിനി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആറ്റിങ്ങൽ കൊടുമൺ സ്വദേശിനി

ആറ്റിങ്ങൽ: ഇന്ത്യ & ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർസിൽ ഇടം നേടി കൊടുമൺ സ്വദേശി ആലിയ. കേരളത്തിലെ എല്ലാ ജില്ലകളുടേയും പേരുകൾ മലയാളം മിറർ റൈറ്റിംഗിൽ ഏറ്റവും വേഗത്തിൽ എഴുതിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്.

ആറ്റിങ്ങൽ കൊടുമൺ ‘ആലിയ’യിൽ വിമലിന്റെ ഭാര്യയാണ്. സണ്ണി എസ് വി, ലത എസ് എന്നിവരുടെ മകളുമാണ്.

പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ ഒരാളെ കുത്തി കൊന്ന സംഭവത്തിലെ പ്രതി മുജീബ് പിടിയിൽ

പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ ഒരാളെ കുത്തി കൊന്ന സംഭവത്തിലെ പ്രതി മുജീബ് പിടിയിൽ

പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.കാട്ടുപുതുശ്ശേരി സ്വദേശി മുജീബ് (44) നെയാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാൾ പോക്സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയായിരുന്നു.ഇന്നലെ രാത്രി 7 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വന്ന ഓയൂർ സ്വദേശി ഷിഹാബ് എന്നു വിളിക്കുന്ന ഷിബുവിനെ മുജീബ് വഴിയിൽ തടഞ്ഞ് കുത്തുകയായിരുന്നു കുത്തേറ്റ് കിടന്ന ഷിഹാബിനെ നാടുകാർ ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.കുത്തിയ ശേഷം ഒളിവിൽ പോയ മുജീബ് ഒരു പൊന്തകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.അവിടെനിന്നാണ് പുലർച്ചയോടെ പോലീസ് പിടികൂടിയത്..പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം വ്യക്തമാകു