തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അവസാന സമ്മേളനം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ കൊമ്പുകോര്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് മുന്നോട്ടുവെയ്ക്കാനുള്ള വേദിയായി ഇത് മാറും. സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും.

രാവിലെ 8.45ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിക്കും. ആദ്യദിവസം നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബുധനാഴ്ച പിരിയും.

22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാകും.മാര്‍ച്ച് 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മിലെ ഡി കെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടേക്കും. കഴിഞ്ഞ സമ്മേളന കാലത്ത് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചിരുന്നു. പിന്നീട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയും അന്തരിച്ചു. ലൈംഗികാതിക്രമ കേസില്‍ ജയിലിലായ പാലക്കാട് അംഗം രാഹുല്‍ മാങ്കൂട്ടത്തിലും സഭയില്‍ എത്തില്ല.

‘സൗഹൃദ’ യുടെ ആറാം വാർഷികവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

‘സൗഹൃദ’ യുടെ ആറാം വാർഷികവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കല്ലമ്പലം: സൗഹൃദ റെസിഡൻസ് അസോസിയേഷൻ ആറാമത് വാർഷിക സമ്മേളനവും പാലിയേറ്റിവ് അവാർഡ് ദാനവും തോട്ടയ്ക്കാട് എസ് ആർ എ നഗറിൽ നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി ഉദ്ഘാടനം നിർവ്വഹിച്ചു. “മനുഷ്യനെ ചേർത്തു പിടിക്കുന്നതാവണം വികസനം. ഒറ്റപ്പെട്ടു പോകുന്നവന് ആശ്വാസമേകുന്നതാവണം നമ്മുടെ വാക്കും പ്രവൃത്തിയും ” ഉദ്ഘാടന പ്രസംഗത്തിൽ
വി പ്രിയദർശിനി ഓർമ്മിപ്പിച്ചു.

ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പങ്കെടുത്തത് വലിയ തുടക്കമായി കാണാമെന്ന് അവർ പറഞ്ഞു. തുടർന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മുൻ
ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ മുഖ്യപ്രഭാഷണവും പതിനായിരം രൂപയും പ്രശംസിപത്രവും അടങ്ങിയ നാലാമത് ‘സൗഹൃദ പാലിയേറ്റിവ്’ പുരസ്കാര ദാനവും നിർവ്വഹിച്ചു. ” ഒരു നാടിൻ്റെ വികസനത്തിൽ പഞ്ചായത്തുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം പ്രധാനമാണ് ക്ഷേമ പ്രവർത്തനങ്ങൾ – പാലിയേറ്റിവ് കെയർ രംഗത്ത് സൗഹൃദ ഒരു മികച്ച മാതൃകയാണ് .ഇത്തരം കാര്യങ്ങൾ ജനപ്രതിനിധികൾ മാതൃകയാക്കണം ” ഒരു കിടപ്പു രോഗിയുള്ള വീട് നമ്മുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് സ്വന്തം അനുഭവ വിവരണത്തലൂടെ ശാരദാ മുരളീധരൻ വിശദീകരിച്ചു.

തുടർന്ന് പാലിയേറ്റിവ് അവാർഡ് സ്വീകരിച്ചു കൊണ്ട് ഡോ: സി.വി പ്രശാന്ത്,- കിടപ്പു രോഗിക്ക് വേണ്ടത് ആത്മവിശ്വാസം പകർന്ന് ജീവിതാവസാന യാത്രയെ സൗഖ്യമാക്കുന്ന
വിശുദ്ധിയാണ് പാലിയേറ്റിവ് കെയർ എന്ന് ഓർമിപ്പിച്ചു. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ പരിചരണവും നമ്മുടെ കടമയാണ്. ഒരു പാലിയേറ്റിവ് ഡോക്ടറുടെ വെല്ലുവിളികൾ സരസമായി സദസിനോട് വിവരിച്ചു.

തുടർന്ന് സംസാരിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ നബീൽ കല്ലമ്പലം, വർക്കല ബ്ലോക്ക്‌ മെമ്പർ രാജീവ്കുമാർ, മണമ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജി.
കുഞ്ഞുമോൾ എന്നിവർ സൗഹൃദയുടെ പ്രവർത്തനം മാതൃകാപരാമെന്നു അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് തലത്തിലും, ബ്ലോക്ക്‌ തലത്തിലും, ജില്ലാത്തലത്തിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 20 ജനപ്രതിനിധികളെയും ‘സൗഹൃദ’ പൊന്നാടയും പ്രശംസിപത്രവും നൽകി ആദരിച്ചു.

ചടങ്ങിൽ ഡോക്ടർ സാബു മുഹമ്മദ്‌ നൈന, ഡോക്ടർ എം. ജെ. അസ്ഹർദീൻ, മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ്‌കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി വി തമ്പി, വാർഡ് മെമ്പർമാരായ മാവിള വിജയൻ, ബൈജു, ശ്രീപ്രസാദ്, മുൻ വൈസ് പ്രസിഡന്റ്‌ ജി. സത്യശീലൻ, സൗഹൃദ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ, സെക്രട്ടറി, ഖാലിദ് പനവിള, ഖജാഞ്ചി സൈനുലബ്ദീൻ, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

പൊന്നറ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം

പൊന്നറ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം

ആറ്റിങ്ങൽ: പൊന്നറ ശ്രീ ഭദ്രകാളിദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജനുവരി 21, 2026 (മകരം 7) ബുധനാഴ്ച രാവിലെ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം, വൈകുന്നേരം പുഷ്പാലങ്കാരം, വിശേഷാൽ വിളക്ക്, പായസവിതരണം, ഭജന, ആകാശക്കാഴ്ച എന്നിവയോടെ ആഘോഷിക്കുന്നു.

കൊടുമൺ എസ് എം ആർ എയുടെ ഇരുപത്തിയൊന്നാം വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു

കൊടുമൺ എസ് എം ആർ എയുടെ ഇരുപത്തിയൊന്നാം വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു

ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷന്റെ(SMRA കൊടുമൺ) ഇരുപത്തിയൊന്നാം വാർഷിക ആഘോഷവും പൊതുയോഗവും 2026 ജനുവരി 18 ഞായറാഴ്ച വിളയിൽ മൂല ഐക്കരവിള തെക്കതിൽ ദേവീക്ഷേത്ര ഭജനമണ്ഡപ ത്തിൽ വച്ച് നടന്നു. പ്രസിഡന്റ് മംഗള കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ എം. പ്രദീപ് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എസ് എം ആർ എ സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പത്മകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീദേവി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ആറ്റിങ്ങൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രേഖ. ആർ. എസ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണവും, ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജിഷ്ണു. എം. എസ് കുട്ടികൾക്കുള്ള മൊമെന്റോ വിതരണവും ചെയ്തു.

ചിത്രരചന, ക്വിസ് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫി വിതരണം കിഴുവിലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ. വിനീത് നിർവഹിച്ചു ചടങ്ങിൽ ചെയർമാൻ എം.പ്രദീപ്, കൗൺസിലർമാർ, സതീഷ് കുമാർ ( വാർഡ് 22, രേഖ.. ആർ. എസ് (വാർഡ്-21)
വിനീത് (വാർഡ് 1) ജിഷ്ണു. M. S( കർമ്മമേഘലയിൽ പ്രവർത്തന മികവിന് ), സുജിത്ത് ഭവാനന്ദൻ ( ഇന്ത്യൻ ചരിത്ര ഗവേഷക കൗൺസിൽ അംഗീകാരം നേടിയ ചിത്രകാരൻ ), മാസ്റ്റർ. ഇഷാൻ ( ഇംഗ്ലീഷ് കവിതാരചനയിൽ അന്താരാഷ്ട്ര അംഗീകാരം), കുമാരി ആത്മിക എസ് നായർ ( ഇംഗ്ലീഷ് കവിത ആലാപനത്തിൽ അന്താരാഷ്ട്ര അംഗീകാരം) എന്നിവരെ ആദരിച്ചു. ജോയിൻ സെക്രട്ടറി അനിൽകുമാർ ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയില്‍ സുപ്രധാന നീരീക്ഷണവുമായി ഹൈക്കോടതി. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു.

ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം.പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താന്‍ എസ്‌ഐടിക്ക് അനുമതി നല്‍കിയിട്ടുണ്ട്. വാതില്‍പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.

നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്

നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്

നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയെന്ന നിഗമനത്തിൽ പൊലീസ്. കുഞ്ഞിൻ്റെ കൈക്കേറ്റ പൊട്ടലിൽ സംശയമെന്ന് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് മൊഴി നൽകിയത്. മാതാപിതാക്കൾ പറഞ്ഞത് ഒരാഴ്ച മുൻപ് സംഭവിച്ച പരിക്കെന്നാണ്. എന്നാൽ മൂന്നാഴ്ച മുൻപാണ് പൊട്ടൽ ഉണ്ടായതെന്നു ഡോക്ടര്‍ നിർണായക മൊഴി നല്‍കി.

ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ പറഞ്ഞ മൊഴികളിലും വൈരുദ്ധ്യമുണ്ട്. അച്ഛനും അമ്മയും കുട്ടിയുടെ പരിക്കിനെക്കുറിച്ച് പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഷിജിന് കുട്ടിയോട് താൽപര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എഫ് ഐ ആറില്‍ കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചനയിലെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നതായിരിക്കും.

ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്.