by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
ജനകീയസൂത്രണം 2024-25 കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും മടവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓണക്കാല പൂകൃഷി’ പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പത്തേക്കർ സ്ഥലത്താണ് പൂകൃഷി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കേരളം മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ബിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസിയ ബി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ എസ് ആർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എസ് എം റാഫി, ഹസീന, ഇന്ദു രാജീവ്, സിമി സതീഷ്, സുജീന മക്തൂം, കൃഷി ഓഫീസർ ആശ ബി നായർ, സിഡിഎസ് പ്രതിനിധികൾ, MGNREGS എ ഇ ഇജാസ്, ഓവർസിയർമാരായ രാജേഷ്, പ്രതീഷ്, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി, VFPCK, മടവൂർ കാർഷിക കൂട്ടായ്മ പ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ പങ്കെടുത്തു. മികച്ച രീതിയിൽ പൂകൃഷി ചെയ്ത കുടുംബശ്രീ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
ബോട്ടുകൾ ദൂരപരിധി ലംഘിച്ച് തീരക്കടലിലെത്തി മീൻ പിടിക്കുന്നതിൽ പ്രതിഷേധിച്ച് ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ റോഡിന് കുറുകെയിട്ട് പ്രതിഷേധിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വർക്കല – കാപ്പിൽ പരവൂർ റോഡിൽ വലിയ വള്ളങ്ങൾ കുറുകെയിട്ട് ഉപരോധിച്ചത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നീണ്ടകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ള എൻജിൻ ഘടിപ്പിച്ച വലിയ ബോട്ടുകളാണ് ദൂരപരിധി ലംഘിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതെന്നും, ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. ബോട്ടുകളുടെ ദൂരപരിധി ലംഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് കോസ്റ്റൽ സി.ഐ പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
കൊല്ലം കടയ്ക്കലിൽ ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു. കല്ലുതേരി സ്വദേശി സക്കീർ ഹുസൈനാണ്(50) മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും സക്കീർ ഹൂസൈൻ റോഡിലേക്ക് വീണു. പിന്നാലെ എത്തിയ ടിപ്പർ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.
by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാട്ടുകാരിൽ കൗതുകമുണർത്തി പൊയ്‌കമുക്കിൽ പറക്കും തവളയെ കണ്ടെത്തി. പശ്ചിമഘട്ട മേഖലകളിൽ കാണപ്പെടുന്ന മലബാർ പറക്കും തവളയെ ആണ് കണ്ടെത്തിയത്. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്.
പൊയ്‌ക മുക്ക് കാർത്തിക വിലാസം പ്രശീലൻ – റീജ ദമ്പതികളുടെ വീട്ടുമുറ്റത്താണ് അപൂർവ അതിഥി വിരുന്നെത്തിയത്. മഴക്കാടുകളിലെ മരങ്ങളിൽ നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 15 മീറ്റർ ദൂരം വരെ ഇവർ ഇത്തരത്തിൽ വായുവിലൂടെ തെന്നി നീങ്ങുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ച് നിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ പാട വിടർത്തി കൈകാലുകൾ നീട്ടിയാണ് ഇത് സാധ്യമാവുന്നത്. പൊതുവേ പകൽസമയം ഉറങ്ങുകയും രാത്രി ഇര തേടുകയുമാണ് ഇവയുടെ രീതി. അപൂർവ ഇനം തവളയെ കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെപ്പേരാണ് ഈ വീട്ടിൽ എത്തുന്നത്. പച്ചയും ചുവപ്പും മഞ്ഞയും നിറം കൊണ്ട് വർണ്ണാഭമാണ് ഈ തവള.
by Midhun HP News | Aug 28, 2024 | Latest News, ജില്ലാ വാർത്ത
വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. ഫയലുകൾ, കമ്പ്യുട്ടറുകൾ, ഫർണിച്ചറുകൾ എന്നിവ കത്തി നശിച്ചു.
by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം
വേലാംകോണത്താണ് വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങി വന്ന ബസ് ഒരേ ദിശയിൽ സമീപത്തുകൂടി വരികയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിച്ചത്. റോഡിന്റെ വശത്തേക്ക് തെറിച്ചു വീണ ശാന്ത (66)ന് പരിക്കേറ്റു. ഇവരെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Recent Comments