വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ്, വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡു കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ്, വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡു കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ്, വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പ്രസിഡന്റ് പൂജ ഇക്ബാൽ, സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ്, ട്രഷറർ അനിൽകുമാർ എന്നിവർ ചേർന്ന് ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസുവിനു കൈമാറി. മേഖല ട്രഷറർ റാഫി കല്ലമ്പലം, വ്യാപാരി വ്യവസായി ഏകോപനസമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സിനിമയ്ക്ക് പിന്നാലെ സീരിയല്‍ രംഗത്തേക്കും പീഡന പരാതി…സംവിധായകനെതിരെ നടി…

സിനിമയ്ക്ക് പിന്നാലെ സീരിയല്‍ രംഗത്തേക്കും പീഡന പരാതി…സംവിധായകനെതിരെ നടി…

തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ സമാനരീതിയിലുള്ള പരാതികള്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്കും വ്യാപിക്കുന്നു. സീരിയല്‍ സംവിധായകനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ നടിയായ താര ലക്ഷ്മിയാണ് കഠിനംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി ഉള്‍പ്പെടെയുള്ള സീരിയല്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനാണ് വ്യക്തിയാണ് സുധീഷ് ശങ്കര്‍.

2019 ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. നടി ഷോര്‍ട്ട്ഫിലിമൊക്കെ ചെയ്ത് നില്‍ക്കുന്നതിനിടയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി സീരിയലിലേക്ക് ഓഡിഷനായി സംവിധായകന്‍ സുധിഷ് ശങ്കര്‍ തന്നെ വിളിക്കുന്നത്. ഓരോ അഭിനേതാവിനും ഓരോ സമയം എന്നാണ് മുന്‍കൂട്ടി പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ സ്ഥലത്ത് മറ്റ് താരങ്ങളെയും ഒന്നും കാണത്തതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. സംവിധായകന്‍ ഇരുന്ന് തന്നോട് കഥ പറയാന്‍ ആരംഭിച്ചു. മറ്റ് താരങ്ങളെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞെങ്കിലും തന്റെ വേഷത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

സംവിധായകനോട് എന്താണ് തന്റെ വേഷമെന്ന് ചോദിച്ചപ്പോള്‍ ഗംഭീരവേഷമാണ് ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ താരയെ പ്രശസ്തയാക്കി തരുമെന്നും പക്ഷെ അഡ്ജസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. എന്താണ് അഡ്ജസ്റ്റ് എന്നു ചോദിച്ചപ്പോള്‍ സംവിധായകന്‍ തന്റെ കൈയില്‍ കയറിപ്പിടിച്ചെന്നും പേടിച്ചുവിറച്ച താന്‍ അയാളെ തള്ളിയിട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് താര വെളിപ്പെടുത്തുന്നു. അപ്പോള്‍ തന്നെ താന്‍ ഇത് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ അവിടെക്കെത്തിയ സംവിധായകന്‍ തന്നോട് കോംപ്രമൈസിന് ശ്രമിക്കുകയും അയാളുടെ കുടുംബത്തെ ഓര്‍ത്ത് അന്ന് താന്‍ കേസാക്കിയില്ലെന്നും നടി പറയുന്നു.

ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് പാസായാല്‍ മതി, സെപ്റ്റംബര്‍ 10 വരെ അപേക്ഷ നല്‍കാം

ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് പാസായാല്‍ മതി, സെപ്റ്റംബര്‍ 10 വരെ അപേക്ഷ നല്‍കാം

ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് പാസായാല്‍ മതി സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ ജോലിയവസരം. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഇപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 128 ഒഴിവുകള്‍. പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്
ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ നേരിട്ടുള്ള നിയമനം. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം.
ആകെ 128 ഒഴിവുകള്‍.
ഹെഡ് കോണ്‍സ്റ്റബിള്‍ = 09
കോണ്‍സ്റ്റബിള്‍ = 119
പ്രായപരിധി

ഹെഡ് കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 27 വരെ.

കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വരെ.

സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

യോഗ്യത

ഹെഡ് കോണ്‍സ്റ്റബിള്‍

പ്ലസ് ടു പാസായിരിക്കണം.

പാര വെറ്റിനെറി കോഴ്‌സ് പാസായിരിക്കണം OR വെറ്ററിനറിയായി ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്.

കോണ്‍സ്റ്റബിള്‍

പത്താം ക്ലാസ് OR തത്തുല്യം.

ശമ്പളം

21,700 രൂപ മുതല്‍ 81,100 രൂപ വരെ.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസടക്കണം.

ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

സംശയങ്ങള്‍ക്ക്

comdtreet@itbp.gov.in എന്ന ഇ-മെയിലിലോ, 011-24369482, 011-24369483 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

അടുത്ത മാസം മുതല്‍ ബാങ്കുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടസ്സപ്പെട്ടേക്കാം! വിശദാംശങ്ങള്‍

അടുത്ത മാസം മുതല്‍ ബാങ്കുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടസ്സപ്പെട്ടേക്കാം! വിശദാംശങ്ങള്‍

ഡല്‍ഹി: സെപ്റ്റംബര്‍ 1 മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ഇടപാട് സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്പാം, പ്രത്യേകിച്ച് ഫിഷിങ് പോലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വ്യവസ്ഥയാണ് ഇതിന് കാരണം.

വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത യുആര്‍എല്‍, ഒടിടി ലിങ്കുകള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജുകള്‍ (apks) , കോള്‍ ബാക്ക് നമ്പറുകള്‍ എന്നിവ അടങ്ങുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നത് സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്താനാണ് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതായത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും അവരുടെ സന്ദേശ ടെംപ്ലേറ്റുകളും ഉള്ളടക്കവും ഓഗസ്റ്റ് 31നകം ടെലികോം ഓപ്പറേറ്റര്‍മാരുമായി രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ സന്ദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താവിന് അയക്കാന്‍ സാധിക്കുകയുള്ളൂ. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനാണ് ടെലികോം കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

നിലവില്‍, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും അവരുടെ തലക്കെട്ടുകളും ടെംപ്ലേറ്റുകളും ടെലികോം കമ്പനികളുമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പക്ഷേ സന്ദേശങ്ങളുടെ ഉള്ളടക്കം രജിസ്റ്റര്‍ ചെയ്യുന്നില്ല. അതായത് കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങളുടെ ഉള്ളടക്കം ടെലികോം കമ്പനികള്‍ പരിശോധിക്കുന്നില്ല എന്ന്് അര്‍ത്ഥം. ഇതിലാണ് മാറ്റം വരുന്നത്. അടുത്ത മാസം മുതല്‍, ടെലികോം കമ്പനികള്‍ വാണിജ്യ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാനും അവരുടെ രേഖകളുമായി പൊരുത്തപ്പെടാത്തവ ബ്ലോക്ക് ചെയ്യാനും ഒരു സംവിധാനം ഒരുക്കണമെന്നാണ് ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കണമെങ്കില്‍ ടെലികോം കമ്പനികളുടെ വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടണം. ഇതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ടെലികോം കമ്പനികള്‍ക്ക് കൈമാറണം. വാണിജ്യ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാനും രേഖകളുമായി പൊരുത്തപ്പെടാത്തവ ബ്ലോക്ക് ചെയ്യാനും ഒരുക്കുന്ന സംവിധാനം ഉപയോഗിച്ച് ടെലികോം കമ്പനികള്‍ ഇവ പരിശോധിക്കും.

ഉദാഹരണത്തിന്, ഫണ്ട് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് പോലുള്ള ബാങ്കുകളില്‍ നിന്നുള്ള മിക്ക ഇടപാട് സന്ദേശങ്ങളിലും ഒരു കോള്‍-ബാക്ക് നമ്പര്‍ അടങ്ങിയിരിക്കും. ഈ കോള്‍ ബാങ്ക് നമ്പര്‍ വൈറ്റ്ലിസ്റ്റ് ചെയ്തില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടും.

ആലംകോട് മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ആലംകോട് മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ: ആലംകോട് മണനാക്ക് റോഡിൽ ഗുരുനാഗപ്പൻകാവ് ജംഗ്ഷന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പെരുംകുളം, കണ്ണങ്കര, ചരുവിള പുത്തൻ വീട്ടിൽ രവീന്ദ്രന്റെ മകൻ വിനോദ് (43) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് അപകടം. മണനാക്ക് ഭാഗത്തുനിന്നും വന്ന മീൻ ലോറിയും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി അവനവവഞ്ചേരി സ്കൂളിലെ 99′ എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി അവനവവഞ്ചേരി സ്കൂളിലെ 99′ എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

അവനവവഞ്ചേരി സ്കൂളിലെ 1999 SSLC BATCH പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, അവരുടെ മരണപ്പെട്ടുപോയ പ്രിയ സഹപാഠിയും അറ്റിങ്ങൽ നാലുമുക്ക് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറും ആയിരുന്ന ഷിബുവിൻ്റെ കുടുംബത്തിന് കൈത്താങ്ങ് ആകാൻ വേണ്ടി ധനസമാഹരണം നടത്തുകയും 1,84,000 രൂപ സമാഹരിക്കുകയും ചെയ്തു.

ഷിബുവിൻ്റെ മകൾ 6 വയസ്സുള്ള അളകനന്ദയുടെ പേരിൽ മ്യൂച്ചൽ ഫണ്ട് ആക്കി മാറ്റിയാണ് തുക കൈമാറിയത്. പൂർവ്വ വിദ്യാർത്ഥികളുടെ ക്ഷണമനുസരിച്ചു അവനവഞ്ചേരി സ്കൂളിലെ മുൻ അധ്യാപിക കെ സുധയാണ് ഫണ്ടിൻ്റെ ഡോക്യുമെൻ്റ്സ് ഷിബുവിൻ്റെ മകൾ അളകനന്ദക്ക്ക് കൈമാറിയത്.

അവനവൻചേരി ഭാരത് ട്യൂട്ടോറിയലിലെ മുൻ അധ്യാപകനും നിലവിൽ ചാത്തന്നൂർ സ്കൂളിലെ അധ്യാപകനും ഷിബുവിൻ്റെ അയൽവാസിയുമായ സുരേഷ്, പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധികൾ, അനീഷ് ബാബു, അനീഷ് എസ്സ് എസ്സ്, അഭിലാഷ് കെ. എസ്സ് എന്നിവർ പങ്കെടുത്തു.