by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസിൽ, ഒളിവിലായിരുന്ന പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തിൽ മുഹമ്മദ് ഇനാദും അറസ്റ്റിൽ. പെൺസുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ്, കേസിലെ രണ്ടാം പ്രതിയായ ഇനാദിനെ കുടുക്കിയത്. കൊലപാതകം നടത്തിയശേഷം ഒളിവിലായിരുന്നു ഇയാൾ. ഇനാദിന്റെ ഫോൺ ലൊക്കേഷൻ സൈബർ സെൽ പരിശോധിച്ചപ്പോൾ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോൺ ഉപയോഗിക്കുന്നതായി പൊലീസിന് കണ്ടെത്തി. ഇനാദ് വാട്‌സ് ആപ്പിൽ പെൺസുഹൃത്തിന് തുടർച്ചയായി സന്ദേശം അയച്ചത് മനസ്സിലായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. പെൺസുഹൃത്തിൽ നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് ഇനാദ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തിൽ ഇനാസിനെ തിരുനെൽവേലിയിൽ നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീർഖാനെ ബീമാപള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
27 ക്രിമിനൽ കേസുകളിലെ പ്രതിയായ ഷിബിലിയെ, ബീമാപള്ളി കടപ്പുറത്തുവെച്ച് സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ഇനാസിനെ ഷിബിലി ബീമാപ്പള്ളിക്കു സമീപത്തുവച്ചു മർദ്ദിച്ചിരുന്നു. ഈ വൈരാഗ്യത്തിൽ ഇനാസ് സഹോദരൻ മുഹമ്മദ് ഇനാദിനെയും സുഹൃത്തിനെയും വിളിച്ചു വരുത്തി ഷിബിലിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ പുതിയകാവ് കെ എസ് ഇ ബി ക്ക് സമീപം വട്ടമരം റോഡിലേക്ക് വീണു. വിവിധ ഇടങ്ങളിൽ റബർ മരങ്ങളും വാഴകളും ഒടിഞ്ഞു വീണു. ആലപ്പുഴ തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.
കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂർ ഭാഗത്തും റെയിൽവേ മരം വീണ് കിടക്കുന്നതായി വിവരം ഉണ്ട്. ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് നിലവിൽ വൈകുന്നു. എന്നാൽ എറണാകുളം – തിരുവനന്തപുരം,
കോട്ടയം – തിരുവനന്തപുരം, ആലപ്പുഴ – തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനുകൾ കുഴപ്പമില്ലാതെ ഓടുന്നുണ്ട്.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
കനത്ത മഴയിൽ അഞ്ചുതെങ്ങ് സ്വദേശിയുടെ വീട് തകർന്നു. അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം വാടിക്കകം തുണ്ട്പുരയിടത്തിൽ ഏടൽ മൈക്കിളിന്റെ വീടാണ് തകർന്നത്.
ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ ആയിരുന്നു സംഭവം. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോകുകയായിരുന്നു. മേൽക്കൂര വീട്ടിൽ നിന്നും 10 മീറ്ററോളം ദൂരെ പറന്നു പോവുകയായിരുന്നു. കാറ്റിനോടൊപ്പം ഉണ്ടായ ശക്തമായ മഴയിൽ വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ട “ചെങ്കൽ ചൂളയിലെ എൻ്റെ ജീവിതം” എന്ന ആത്മകഥയുടെ രചയിതാവും തിരുവനന്തപുരം നഗരസഭയിലെ ഹരിത സേന അംഗവുമായ ധനൂജകുമാരിയെ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബി.സത്യൻ സംഘടനയുടെ സ്നേഹോപഹാരവും പൊന്നാടയും നൽകി.
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ബിന്ദു ലാൽ തോന്നയ്ക്കൽ, ജില്ലാ സെക്രട്ടറി ശ്യാം തേക്കടശ്യാം തേക്കട, സംസ്ഥാന ട്രഷറർ ആർ സദാശിവൻ, ജില്ല എക്സിക്യൂട്ടീവ് അംഗവും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മായ അഴൂർ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ ലക്ഷ്മി പാർവതി, പുലിപ്പാറ ജയകുമാർ, യൂണിയൻ സിറ്റി കമ്മിറ്റി സെക്രട്ടറി ലെനിൻ രാജാജി നഗർ എന്നിവരും പങ്കെടുത്തു.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി അന്യസംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് സഹായമായി നൽകിയത്. മുഖ്യമന്ത്രി തന്നെയാണ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ ഒരനുഭവം ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നു എന്ന മുഖവുരയോടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫിസിൽ എത്തിയിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവർ കൈമാറി. പിന്നീട് പരിശോധിച്ചപ്പോൾ ഫ്യൂച്ചർ ഗെയ്മിങ് എന്നാണ് ചെക്കിൽ കണ്ടത്. സാന്റിയാഗോ മാർട്ടിന്റെ അടത്ത ബന്ധുക്കളാണ് ചെക്ക് നൽകിയത് എന്നാണ് അതോടെ മനനസിലാക്കാനായത്. ആരുടേതെന്ന് വ്യക്തമാക്കാതെവരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ടെന്ന് മാത്രം പറയട്ടെ.- മുഖ്യമന്ത്രി പറഞ്ഞു.
ചെക്ക് സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. റോട്ടറി ക്ലബ്ബിന്റെ ആളുകളാണ് വന്നത്. അവർ പോയല്ലോ. ചെക്ക് നമ്മുടെ കയ്യിൽ അല്ലേ. പിന്നെ നോക്കുമ്പോഴാണല്ലോ കാര്യങ്ങൾ കണ്ടത്. – ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതി (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ.
Recent Comments