അപകടം മൂന്നായി: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

അപകടം മൂന്നായി: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു.
അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇതിൽ രണ്ടുപേർക്ക് സരമായ പരുക്കുണ്ട്, ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്ന് 11:45 ഓടെയാണ് മൂന്നാമത്തെ അപകടം സംഭവിച്ചത്. വർക്കല സ്വദേശി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടമാകുകയും മറിയുകയുമായിരുന്നു. തുടർന്ന് വള്ളം രണ്ടായ് പിളരുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മുതലപ്പൊഴിയിൽ പുലർച്ചെ മറ്റ് രണ്ട് അപകടങ്ങൾ സംഭവിച്ചിരുന്നു.

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ആഗസ്റ്റ് 26നു

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ആഗസ്റ്റ് 26നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം തിങ്കളാഴ്ച (ആഗസ്റ്റ് 26) നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
രാവിലെ 5 ന് നാരായണീയ പാരായണം, 8 നു ലക്ഷാർച്ചന, 10.30 നു കഞ്ഞിസദ്യ, വൈകുന്നേരം 3.30 നു ഉറി ഊരുചുറ്റൽ, 4 നു കുട്ടികളുടെ ഉറിയടി, 6.15നു ശോഭാ യാത്രാ സംഗമം, 7 നു നൃത്തനൃത്യങ്ങൾ, രാത്രി 8.30 നു ലഘുഭക്ഷണം, 12.30 നു തിരുഃ ജനനം തുടർന്ന് മാടൻ നടയിൽ ചിറപ്പും വിളക്കും നടക്കും.

തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷനിൽ കടയിൽ തീപിടിത്തം

തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷനിൽ കടയിൽ തീപിടിത്തം

തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷനിൽ കടയിൽ തീപിടിത്തം. ആർക്കും ആളപായമില്ല
മൂന്നുനിലയുടെ കെട്ടിടത്തിന്റെ ഏറ്റവും മുകൾഭാഗത്ത് കെട്ടിയ താൽക്കാലിക ഷെഡിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാൻ ശ്രമം നടക്കുന്നു

വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: 9 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: 9 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

2015 ൽ ആറ്റിങ്ങൽ പൂവൻപാറയിൽ എൻ എച്ച് റോഡിൽ ബൈക്ക് യാത്രികനെയും ആട്ടോറിക്ഷയിൽ യാത്ര ചെയ്ത ആളെയും അമിതവേഗത്തിൽ വന്ന് മോട്ടോർ സൈക്കിളിലും ആട്ടോറിക്ഷയിലും ഇടിച്ച് യാത്രികരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വർക്കല വെട്ടൂർ വില്ലേജിൽ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസിം (45)നെയാണ് സംഭവം നടന്ന് 9 വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ പോലീസ് അറസ്റ് ചെയ്തത്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ് ഐ മാരായ സജിത്ത്. എസ്, എ എസ് ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി പി ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് കോടതിയിൽ കുറ്റപത്രം നൽകും വരെയോ, അതിനു ശേഷമോ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ട് പേരുടെ മരണത്തിനിരയാക്കിയ സംഭവത്തിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതി വെട്ടൂരിൽ നിന്നും താമസം മാറി കൊല്ലം ജില്ലയിലെ പാരിപ്പള്ളി പോലീസ് സ്റ്റേഷനതിർത്തിക്കടുത്ത് താമസിച്ചു വരവെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

നടീനടന്‍മാരുടെ പ്രതിഫലം തുല്യമാക്കണം; ഹേമ കമ്മിറ്റി ശുപാര്‍ശകള്‍

നടീനടന്‍മാരുടെ പ്രതിഫലം തുല്യമാക്കണം; ഹേമ കമ്മിറ്റി ശുപാര്‍ശകള്‍

തിരുവനന്തപുരം: സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പോരെന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിര്‍ദേശം. നടിമാരടക്കമുള്ള സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണവും മറ്റ് പീഡനങ്ങളും സിനിമയുമായി ബന്ധപ്പെട്ട പല നിയമങ്ങളുടേയും പരിധിയില്‍ വരുന്നില്ല. തൊഴിലിടത്തെ ലൈംഗിക പീഡനം തടയാനുള്ള പോഷ് നിയമത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ലൈംഗിക ചൂഷണം അടക്കമുള്ള അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക നിയമം നിര്‍ബന്ധമാക്കണമെന്നാണ് ജസ്റ്റിസ് ഹേമയുടെ ഒന്നാമത്തെ ശുപാര്‍ശ. ഈ നിയമത്തിന് ദ കേരള സിനി എംപ്ലോയേഴ്‌സ് ആന്റ് എംപ്ലോയീസ്( റഗുലേഷന്‍) ആക്ട് 2020 എന്ന പേരും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പരാതികള്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം. ട്രയല്‍ സൈഡില്‍ കുറഞ്ഞത് 5 വര്‍ഷം പ്രവൃത്തി പരിചയമുള്ള വിരമിച്ച ജില്ലാ ജഡ്ജിയാകണം ട്രൈബ്യൂണല്‍. ട്രൈബ്യൂണലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാത്രമേ അവസരം നല്‍കാവൂ. രഹസ്യവിചാരണയായിരിക്കണം.

എല്ലാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമായും നിര്‍മാതാവ് കരാറില്‍ ഒപ്പുവെക്കണം. നായകന്‍ തിരക്കഥയിലും സംഭാഷണത്തിലും ഇടപെടരുതെന്ന് കരാറില്‍ വ്യവസ്ഥ വെക്കണം. ജൂനിയര്‍ ആര്‍ടിസ്റ്റിന് മിനിമം വേതനം നിശ്ചയിക്കണം. അതും ബാങ്ക് വഴി നല്‍കണം. ഒരേ അധ്വാനം, കഴിവ്, ഊര്‍ജം, സമയം എന്നിവ ചെലവിടുന്ന നടീനടന്‍മാര്‍ക്ക് ഒരേ അനുഭവ പരിചയം ഉള്ളവരാണെങ്കില്‍ പ്രതിഫലത്തില്‍ തുല്യത വേണം. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് കഴിവും അനുഭവ സമ്പത്തും കണക്കിലെടുത്ത് പ്രതിഫലം നിശ്ചയിക്കണം.

ലൊക്കേഷനില്‍ കുറ്റകൃത്യം സംഭവിച്ചാല്‍ പൊലീസില്‍ അറിയിക്കണം. സിനിമാ മേഖലയിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കണം. സിനിമയിലെ തീരുമാനമെടുക്കുന്ന സമിതികളില്‍ 50 ശതമാനവും സത്രീകളായിരിക്കണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച വനിതാ നിര്‍മാതാവ്, സംവിധായികസ ക്യാമറ വുമണ്‍, വനിതാ കഥാ- തിരക്കഥാ കൃത്ത് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണം. കുടുംബശ്രീ മാതൃകയിലുള്ള വനിതാ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കണം. പ്രസവം, കുട്ടികളുടെ പരിപാലനം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മൂലം തൊഴിലില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ ക്ഷേമ നിധി ഏര്‍പ്പെടുത്തണം.

സമൂഹ മാധ്യമങ്ങളിലും മറ്റും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പരസ്യങ്ങളും പോസ്റ്ററുകളും ഇടുന്നത് തടയണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പൊഡ്യൂസര്‍ ഒഴികെ ആര്‍ക്കും സിനിമ ഓഡിഷനുകള്‍ക്കായി പരസ്യം നല്‍കാനോ ആളുകളെ ക്ഷണിക്കാനോ അനുമതി നല്‍കരുത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് ചെല്ലാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് വിലക്കണം. സിനിമയിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസമോ സുരക്ഷിതമല്ലാത്ത രീതിയിലുള്ള യാത്രാ ഏര്‍പ്പാടുകളോ പാടില്ല.

പെന്‍ഷന്‍ തുടര്‍ന്നും കിട്ടണോ?; മസ്റ്ററിങ് സെപ്റ്റംബര്‍ 30 വരെ

പെന്‍ഷന്‍ തുടര്‍ന്നും കിട്ടണോ?; മസ്റ്ററിങ് സെപ്റ്റംബര്‍ 30 വരെ

തിരുവനന്തപുരം: 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ മസ്റ്ററിങ് നടത്താം. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് ഫീസ് നല്‍കണം.