ജന ജാഗ്രതാ സദസ്സ്  സംഘടിപ്പിച്ചു

ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ രണ്ടുകോടി 70 ലക്ഷം രൂപ ചിലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്.

ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ തരണം ചെയ്താണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയെ തകർക്കുവാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം
ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നെടുംങ്ങണ്ട ഒന്നാം പാലത്തിൽ ചേർന്ന
ജന ജാഗ്രത സദസ്സ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം സരിതാ ബിജു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ
എസ്. സുരേന്ദ്രൻ, സി.പയസ്, മൽസ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജറാൾഡ്,
എസ്. പ്രവീൺ ചന്ദ്ര, ജയ ശ്രീരാമൻ, സ്റ്റീഫൻ ലുവിസ്, ഡോൺ ബോസ്കോ എന്നിവർ സംസാരിച്ചു.
എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ സ്വാഗതവും കുമാരി തങ്ക നന്ദിയും പറഞ്ഞു.

ശുചിത്വ പുരസ്കാരം കല്ലിൻമൂട് അങ്കണവാടിക്ക്

ശുചിത്വ പുരസ്കാരം കല്ലിൻമൂട് അങ്കണവാടിക്ക്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ശുചിത്വ പുരസ്കാരം 2024 ന് കല്ലിൻമൂട് അങ്കണവാടി നേടി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 171 അങ്കണവാടികളിൽ നിന്നാണ് മികച്ചതായി കല്ലിൻമൂട് അങ്കണവാടിയെ തിരഞ്ഞെടുത്തത്. ശുചിത്വ പ്രവർത്തനങ്ങൾക്ക് പുറമേ അടിസ്ഥാന സൗകര്യങ്ങളും അങ്കണവാടി പ്രവർത്തനങ്ങളും മാതൃകാപരമായാണ് അങ്കണവാടിയിൽ നടക്കുന്നത്. വാർഡു സമിതിയും, സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് ഒട്ടനവധി പരിഷ്കാരങ്ങളാണ് അങ്കണവാടിയിൽ കൊണ്ടുവന്നിട്ടുള്ളത്. ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം അങ്കണവാടി പ്രവർത്തകർ ഏറ്റുവാങ്ങി.

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ 2024-25 ലെ ബിടെക് ലാറ്ററൽ എൻട്രി അല്ലോട്മെന്റിന് ശേഷം ബിടെക് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുവരാൻ സാധ്യതയുള്ള സീറ്റുകളിലേക്ക് പോളിടെക്നിക് ഡിപ്ലോമ / ബി എസ് സി / ഡി വോക് കോഴ്സുകളിൽ ഏതെങ്കിലും പാസ്സായ കുട്ടികൾക്ക് ഈ മാസം 31 വരെ www.ceattingal.ac.in ചെയ്യാവുന്നതാണ്. ഓൺലൈനായി രജിസ്റ്റർ

വിശദ വിവരങ്ങൾക്ക്: 09846934601, 9446700417.

ശ്രീചിത്രയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ; 12 വയസുകാരിയില്‍ തുന്നിച്ചേര്‍ക്കുക മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയം

ശ്രീചിത്രയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ; 12 വയസുകാരിയില്‍ തുന്നിച്ചേര്‍ക്കുക മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയം

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്.

ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ശ്രീചിത്രയില്‍ ഒരുക്കിയിരുന്നു. ലൈസന്‍സ് അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായത് കഴിഞ്ഞമാസമാണ്. ഇതിന് പിന്നാലെയാണ് ആദ്യ ശസ്ത്രക്രിയ നടക്കുന്നത്. 12 വയസുള്ള തിരുവനന്തപുരം സ്വദേശിയായ അനുഷ്‌ക എന്ന പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിക്കുന്നത്.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്യുന്നത്.

അല്‍പ്പസമയം മുന്‍പാണ് കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയവുമായുള്ള ആംബുലന്‍സ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടത്. പൊലീസ് എസ്‌കോര്‍ട്ടോടെ മൂന്ന് മിനിറ്റിനകം ആംബുലന്‍സില്‍ കൊണ്ടുപോയ ഹൃദയം ശ്രീചിത്രയില്‍ എത്തിക്കാന്‍ കഴിഞ്ഞു. കാര്‍ഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച കുട്ടിയാണ് അനുഷ്‌ക. രക്തം പമ്പ് ചെയ്യുന്നതിന് അടക്കമുള്ള പ്രയാസമാണ് കാര്‍ഡിയോ മയോപ്പതി.

രാധാമണി ടീച്ചർ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം ജൂലൈ 24ന്

രാധാമണി ടീച്ചർ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം ജൂലൈ 24ന്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രാധാമണി ടീച്ചർ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തുന്നു. ജൂലൈ 24ന് ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഓരോ കുട്ടികൾക്ക് വീതം പങ്കെടുക്കാം. (ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, നെടുമങ്ങാട്, പാലോട് സബ് ജില്ലകളിൽ നിന്നുള്ള സ്കൂളുകളിലെ കുട്ടികൾ) രജിസ്ട്രേഷൻ രാവിലെ 9 മണിക്ക്. യു പി, എച്ച് എസ് എസ് വിഭാഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനം.

വീട് പുനർനിർമ്മാണത്തിന് ശ്രമദാനവുമായി ഡിവൈഎഫ്ഐ

വീട് പുനർനിർമ്മാണത്തിന് ശ്രമദാനവുമായി ഡിവൈഎഫ്ഐ

ആറ്റിങ്ങൽ: വീട് പുനർനിർമ്മാണത്തിന് ശ്രമദാനവുമായി ഡിവൈഎഫ്ഐ. കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി പുതിയ വീട് വയ്ക്കാൻ തുക ലഭിച്ച ആറ്റിങ്ങൽ മൂഴിയിൽ സ്വദേശിയുടെ പഴയ വീട് ആണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വിനീഷി (കുഞ്ഞുണ്ണി)ന്റെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്. ഡി.വൈ.എഫ് കുന്നുവാരം യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീനാഥ്, ശബരി, നന്ദു, അഭിരാജ്, ജിത്തു, അനന്തു, ബിച്ചു തുടങ്ങിയവർ പങ്കാളികൾ ആയി.