by Midhun HP News | Jul 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയില്‍നിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമ്പഴങ്ങ പറിച്ച പ്രദേശത്ത് വവ്വാല്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വീണ ജോര്‍ജ് അറിയിച്ചു. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇവരില്‍ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.പ്രദേശത്ത് വീടുകള്‍ കയറിയുള്ള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
by Midhun HP News | Jul 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാം എന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് നിന്ന് ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് വിദ്യാർഥി യുവജന സംഘടനകൾക്കും അതിന്റെ നേതാക്കൾക്കുമാണ്. ഇതിന് രാഷ്ട്രീയ ഭേദമന്യേ സംഘടനകൾ മുൻകയ്യെടുത്ത് പൊതുവേദികൾ രൂപീകരിക്കണം. ആ പോരാട്ടത്തിന് മറ്റു ബഹുജന സംഘടനകളും പൊതുജനങ്ങളും സമ്പൂർണ പിന്തുണ നൽകും.
വക്കം മൈന പാർക്കിൽ നടന്ന വിസ്‌ഡം യൂത്ത് ജില്ലാ നേതൃസംഗമവും
‘ ദിശ ‘ സഹവാസ ക്യാമ്പും വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ത്വാഹ അബ്ദുൽബാരി, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, ഷാഫി കൊല്ലം, ജാസർ ചെറുവാടി, ഹൻസീർ മണനാക്ക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നസീം അഴീക്കോട് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാൻ സലഫി തൊളിക്കോട് നന്ദിയും പറഞ്ഞു.
by Midhun HP News | Jul 21, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ രണ്ടുകോടി 70 ലക്ഷം രൂപ ചിലവഴിച്ചാണ് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്.
ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ തരണം ചെയ്താണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയെ തകർക്കുവാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം
ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനിൽ ചേർന്ന ജനജാഗ്രത സദസ്സ് സിപിഎം ജില്ലാ കമ്മിറ്റി അംഗo ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം സി.പയസ്, മൽസ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജറാൽഡ്,
ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈജുരാജു നന്ദിയും പറഞ്ഞു.
by Midhun HP News | Jul 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു യുവതി.
വൃക്കയിലെ കല്ലിൻ്റെ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആറു ദിവസമായി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് കേസ്.
ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്നമായത് എന്നാണ് ആരോപണം.
by Midhun HP News | Jul 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചായ മൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ നിർവഹിച്ചു. ജോർജ് ഓണക്കൂറിൻ്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ എൻ. എസ് എസ് ഡയറക്ടർ ബോർഡ് അംഗം ജി.മധുസൂദനൻ പിള്ള പോസ്റ്റർ ഏറ്റുവാങ്ങി. സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകം ഫേസ് ബുക്ക് വഴി പോസ്റ്ററിൻ്റെ പ്രകാശനം നടത്തി.
സാഹിത്യകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനം, സംവിധായകൻ പ്രജേഷ് സെൻ, കവിയും നടക -ചലച്ചിത്ര ഗാന രചയിതാവായ രാധാകൃഷ്ണൻ കുന്നുംപുറം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, സംവിധായകൻ വിജീഷ് മണി,കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്,മാധ്യമ പ്രവർത്തകൻ രതീഷ് അനിരുദ്ധൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പത്രപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ
കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിൻ്റെ ഭാര്യയും കവയിത്രിയുമായ ബിന്ദു നന്ദനയാണ്.
ആര്യൻ .എസ് .ബി. നായർ ആണ് സങ്കേതിക സഹായം. ചായമൻസയുടെ പ്രത്യേകതകളെ കുറിച്ചു പ്രതിപാദിക്കുന്നതാണ് ഡോക്യുമെൻ്ററി.
by Midhun HP News | Jul 20, 2024 | Latest News, ജില്ലാ വാർത്ത
കേരള യൂണിവേഴ്സിറ്റി ബി എ അറബിക് 2024. 3rd and 5th റാങ്ക് കരസ്ഥമാക്കിയ എ യു കോളേജിലെ വിദ്യാർത്ഥിനികളായ മുഹ്സിന, ഫാത്തിമ എന്നിവരെ ആലംകോട് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജമാഅത്ത് പ്രസിഡൻ്റ് നാസർ സാഹിബ്
അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് ഇമാം കുമ്മനം ഉസ്താദ് സമ്മാന വിതരണം നടത്തി. കോളേജ് കൺവീനർ ജാബിർ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി നാസർ സാഹിബ്ആശംസ പ്രസംഗം നിർവഹിച്ചു. ആലംകോട് ഫെഡറൽ ബാങ്ക് മാനേജർ റാങ്ക് കാർക്ക് ട്രോഫി നൽകി. ജമാഅത്ത് കമ്മിറ്റി അംഗം നാസർ.എസ് ക്യാഷ് അവാർഡ് നൽകി. എ യു കോളേജ് പ്രിൻസിപ്പൾ ജസീല നന്ദിയും രേഖപ്പെടുത്തി
Recent Comments