ആറ്റിങ്ങലില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും നടന്നു

ആറ്റിങ്ങലില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും നടന്നു

ആറ്റിങ്ങല്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, നിര്‍ദ്ദരായവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തി. അനുസ്മരണ യോഗവും ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനവും ഡി.സി.സി ജനറല്‍സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് എന്‍.ബിഷ്ണു, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, ഡി.ഡി.സി മെമ്പര്‍ പി.വി.ജോയി, വലിയകുന്ന് ബാലകൃഷ്ണന്‍, കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ആര്‍.എസ്.പ്രശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ എസ്.കെ. പ്രിന്‍സ് രാജ്, എം.എച്ച്.അഷറഫ്, ആസാദ് ചന്ദ്രന്‍, ഇയാസ്, വിനയകുമാര്‍, എ.എം.നസീര്‍, യൂത്ത് കോണ്‍ഗ്രസ്സ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്‍റ് അഭിരാജ് വൃന്ദാവനം, മഹിളാകോണ്‍ഗ്രസ്സ് ബ്ലോക്ക് ഭാരവാഹി ദീപ തുടങ്ങിയവര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു സംസാരിച്ചു.

മീരാസാഹിബ് (84) അന്തരിച്ചു

മീരാസാഹിബ് (84) അന്തരിച്ചു

ആലംകോട് പാറക്കാട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ മീരാസാഹിബ് (84) മരണപ്പെട്ടു.

ഭാര്യ: പരേതയായ നസീമ ബീവി .
മക്കൾ: പരേതനായ നസീബുക്കാൻ, സബീന, സജീർ
മരുമക്കൾ: നൗഷാദ്, സീന, ഷെയ

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല.

ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.നിലവിൽ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം കൂടുന്നതിൽ അതീവ ജാ​ഗ്രത നിർദേശവും ആരോ​ഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കാര്യവട്ടം കാമ്പസിനു പിന്നിൽ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാര്യവട്ടം കാമ്പസിനു പിന്നിൽ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാര്യവട്ടം കാമ്പസിനു പിന്നിൽ മരം കടപുഴകി വീണു. ടെക്നോപാർക്ക് ബാക്ക്ഗേറ്റ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു

എസ് എഫ് ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി

എസ് എഫ് ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി

കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി. കേരള സർവകലാശാല കലോത്സവത്തിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം ഉടനടി പൂർത്തിയാക്കുക, ബി എഡ് അഡ്മിഷൻ നേടിയ പി ജി വിദ്യാർഥികൾക്ക് ടി സി സമർപ്പിക്കാൻ ആവശ്യമായ സമയ ക്രമീകരണം നൽകുക,
ജൂണിൽ ആരംഭിച്ച പിജി അവസാന വർഷ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകിയ ശേഷം മാത്രം പരീക്ഷകൾ നടത്തുവാൻ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സബ് കമ്മിറ്റി രജിസ്ട്രാർക്ക് നിർവേദനം നൽകിയത്.

അടിയന്തരമായി ഈ വിഷയങ്ങൾ പരിഹരിക്കണമെന്ന് എസ്എഫ്ഐ സർവകലാശാല കമ്മിറ്റി യൂണിവേഴ്സിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. എസ് എഫ് ഐ
കേന്ദ്ര കമ്മിറ്റി അംഗം ടി ജി അഞ്ചു കൃഷ്ണ, എസ്എഫ് ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, പ്രസിഡന്റ് എം എസ് നന്ദൻ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.