by Midhun HP News | Jul 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരാണ് മരിച്ചത്. റീജയെ കിടപ്പുമുറിയിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ഇതേ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ. റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Jul 20, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: പുരവൂരിൽ പട്ടാപ്പകൽ വയോധികയുടെ മുഖത്തു മുളകുപൊടി വിതറി 7 പവന്റെ സ്വർണാഭരണം അപഹരിച്ചു കടന്ന സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. ആറ്റിങ്ങൽ കൊടുമൺ രാജമ്മ സദനത്തിൽ ലാലി (52) ആണു പിടിയിലായത്. പുരവൂർ അയ്യരുമഠത്തിനു സമീപം വിളയിൽ വീട്ടിൽ രത്നമ്മയുടെ (90) 7 പവൻ വരുന്ന 3 മാലകളാണു ഇന്നലെ രാവിലെയോടെ ലാലി കവർന്നതെന്ന് പൊലീസ് പറഞ്ഞു. ലാലി കവർന്ന സ്വർണമാലകൾ സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ മണൽ കൂമ്പാരത്തിൽ കുഴിച്ചിടുകയായിരുന്നു. ലാലിയും രത്നമ്മയും അയൽവാസികളാണ്. രത്നമ്മയ്ക്കു ആഹാരം പാചകം ചെയ്തു കൊടുക്കുന്നതിനായി രത്നമ്മയുടെ വീട്ടിൽ പതിവായി എത്തുമായിരുന്നു.
സംഭവ ദിവസം ഇവരുടെ വീട്ടിൽ നിന്നു 5000 രൂപ കാണാതായതുമായി ബന്ധപ്പെട്ടു ഭക്ഷണം പാകം ചെയ്‌തു നൽകുന്നതിൽ നിന്നു ലാലിയെ ഒഴിവാക്കിയിരുന്നു. മാല അപഹരിക്കപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണു ലാലി മണൽ കുമ്പാരത്തിൽ മാല ഒളിപ്പിച്ച ശേഷം കൈകഴുകുന്നതു സമീപവാസികളിൽ ചിലർ കാണുന്നത്. പൊലീസ് സ്‌ഥലത്തെത്തി ലാലിയെ ചോദ്യം ചെയ്‌തപ്പോഴാണു അപഹരിക്കപ്പെട്ട മാല മണൽ കൂമ്പാരത്തിൽ ഒളിപ്പിച്ച വിവരം പുറത്തായത്.
by Midhun HP News | Jul 19, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശാർക്കര പുതുക്കരി സ്വദേശി പതിമൂന്നുവയസ്സുള്ള പ്രിൻസാണ് കായലിൽ വീണത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയ്ക്ക് വേണ്ടി നാടൊട്ടാകെ പ്രാർത്ഥനയിലായിരുന്നു. സ്‌കൂബ ടീമിന്റെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
by Midhun HP News | Jul 19, 2024 | Latest News, ജില്ലാ വാർത്ത
സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ കല്ലമ്പലത്ത് യുവാവ് അറസ്റ്റിൽ. നാവായിക്കുളം കുടവൂർ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടിൽ നൗഷാദിന്റെ മകൻ സെയ്താലി(28) യാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും മാസ്കിംഗ് ടേപ്പും ഗ്ലാസ് ട്യൂബും കഞ്ചാവ് വിറ്റുകിട്ടിയ പണവും പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു.
കല്ലമ്പലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്ന ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരവും ലഹരിമരുന്ന് വിൽപ്പന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
by Midhun HP News | Jul 19, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം ഒറ്റൂരിൽ വീട്ടിൽ കവർച്ച നടത്തി 50 പവൻ അപഹരിച്ചു. രാത്രി
ആളില്ലാത്ത സമയത്ത് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് 50 പവൻ സ്വർണം കവർന്നത്. ഒറ്റൂർ പേരേറ്റിൽ നെടിയവിള വീട്ടിൽ നവീനയുടെ(40) വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയി രാത്രി 10.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
വാതിലുകൾ തുറന്ന നിലയിലും സാധനസാമഗ്രികൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. പരിശോധനയിൽ അലമാരകൾ കുത്തിപ്പൊളിച്ചും പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിലും കണ്ടെത്തി. പിൻവാതിൽ പിക്കാസ് കൊണ്ട് കുത്തി തുറന്ന് അടുക്കള വഴി ബെഡ് റൂമിലെത്തി അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. സംഭവസമയം പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതും മോഷ്ടാക്കൾക്ക് സഹായകമായി. പൊലീസും ഫോറൻസിക് വിദഗ്ധരും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന് സമീപത്തെ സി.സി.ടി.വി കാമറയിൽനിന്നും വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ല. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
by Midhun HP News | Jul 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം. കേരള പൊലീസിന്‍റെ മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ചുവടെ.
സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4...9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ' ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക.
തേഡ്‌പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
വിശ്വസനീയമല്ലാത്ത തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക.
ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. തുടര്‍ നടപടി സ്വീകരിക്കുക.
Recent Comments