എസ് രാധമ്മ (75) അന്തരിച്ചു

എസ് രാധമ്മ (75) അന്തരിച്ചു

ആറ്റിങ്ങൽ അട്ടക്കുളത്തിന് സമീപം മായാ ഭവനിൽ( PRA 67) പരേതനായ കുമാരപിള്ളയുടെ ഭാര്യ എസ് രാധമ്മ (75)(മണി നിവാസ്, കോട്ടറ വിള) നിര്യാതയായി.

മക്കൾ: പരേതനായ കെ. ബൈജു, കെ. ബിജു,ആർ ബിന്ദു.
മരുമക്കൾ: മിനി, മഞ്ജു(എ ഡി എസ് ചെയർപേഴ്സൺ, വാർഡ് 18, ആറ്റിങ്ങൽ), ബാബു. സഞ്ചയനം ഞായർ രാവിലെ 8.30ന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം നടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം നടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലംകോട് ജംഗ്ഷനിൽ അനുസ്മരണ സമ്മേളനം നടന്നു. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനുസ്മരണം സമ്മേളനം അമ്പിരാജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ എംഎച്ച് അഷ്റഫ് ആസാദ്, എ എം നസീർ, മാഹിൻ, എസ് എൻ നസീർ, കെ എം ഇക്ക്ബാൽ, എച്ച് നാസിം, പ്രക്ഷോഭൻ, ബൈജു, മുരളി എം, എ എച്ച് നസീർ തുടങ്ങിയവർ പങ്കെടുക്കുകയും മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിഎ എം സലിം സാധുക്കൾക്ക് കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംസ്കാരിസമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംസ്കാരിസമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 2024 ജൂലൈ 20,21 തീയതികളിൽ നേമത്ത് വച്ച് നടക്കുകയാണ്. ഇതിന്റെ ഭാഗമായി കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സംസ്കാരിസമ്മേളനവും കവിയരങ്ങും ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഏര്യാ പ്രസിഡന്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി ആർ രാജു, കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ വിഭു പിരപ്പൻകോട്, സി.പി.ഐ. എം ഇടയ്ക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി ബി രാജീവ്, കെ.എസ്.കെ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഇടയ്ക്കോട് മേഖലാ ചെയർമാൻ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

മുദാക്കൽ മേഖലാ സെക്രട്ടറി എൻ സോമൻ സ്വാഗതവും എര്യാ ട്രഷറർ റ്റി സന്തോഷ് നന്ദിയും പറഞ്ഞു. കേരള നാടകം സംഗീത അക്കാഡമി അവാർഡ് നേടിയ വിഭു പിരപ്പൻകോടിനേയും എസ് എസ് എൽ.സി, +2 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വരേയും മുതിർന്ന കർഷകത്തൊഴിലാളികളേയും എര്യാ സെക്രട്ടറി ആദരിച്ചു.

കേരളം മദ്യത്തിനായി കുറവ് ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനം, സര്‍വേ റിപ്പോര്‍ട്ട്

കേരളം മദ്യത്തിനായി കുറവ് ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനം, സര്‍വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് മദ്യത്തിനും പുകയിലയ്ക്കുമുള്ള മലയാളികളുടെ ചെലവഴിക്കല്‍ വിഹിതം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. 2022-23 സാമ്പത്തികവര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. മൊത്തം കുടുംബ ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്ക്.

ഗ്രാമീണ കേരളത്തില്‍ മൊത്തം കുടുംബ ചെലവിന്റെ ശരാശരി 1.88 ശതമാനം മാത്രമാണ് മദ്യത്തിന്റെയും പുകയിലയുടെയും വിഹിതം. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ഇത് 1.37 ശതമാനം മാത്രമാണ്. ദേശീയ ശരാശരി ഗ്രാമീണ മേഖലയില്‍ 3.7 ശതമാനവും നഗരങ്ങളില്‍ 2.41 ശതമാനവുമാണെന്നിരിക്കെയാണ് കേരളത്തിലെ കുറവ്. ചെലവഴിക്കുന്ന സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍പന്തിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപാണ്.അവിടെ കുടുംബ ബജറ്റിന്റെ 9.08 ശതമാനമാണ് ഇതിനായി ചെലവഴിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അരുണാചല്‍ പ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. 6.51 ശതമാനം. ഗ്രാമീണ മേഖലയില്‍ ലഹരി പദാര്‍ഥങ്ങള്‍ക്കായി ഏറ്റവും കുറവ് ചെലവഴിക്കുന്നത് ഗോവയാണ്. 1.52 ശതമാനം. നഗര പ്രദേശങ്ങളില്‍ ഏറ്റവും കുറവ് ചെലവഴിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് മഹാരാഷ്ട്രയാണ്. 1.14 ശതമാനം.

2011-12 വര്‍ഷം നടന്ന സര്‍വേയില്‍ കേരളത്തിലെ ഗ്രാമീണ മേഖലയില്‍ കുടുംബ ബജറ്റിന്റെ ശരാശരി 2.68 ശതമാനമാണ് മദ്യത്തിനും പുകയിലയ്ക്കും ചെലവഴിച്ചിരുന്നത്. നഗരപ്രദേശങ്ങളിലെ വിഹിതം 1.87 ശതമാനമാണ്.

കുടുംബ ബജറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി ചെലവഴിക്കുന്ന വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ മൊത്തം കുടുംബ ചെലവിന്റെ 39.10 ശതമാനമായാണ് താഴ്ന്നത്. 2012ല്‍ ഇത് 42.99 ശതമാനമായിരുന്നു. നഗര പ്രദേശങ്ങളില്‍ 36.97 ശതമാനത്തില്‍ നിന്ന് 36.01 ശതമാനമായാണ് താഴ്ന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയ്ക്ക് ചെലവഴിക്കുന്ന വിഹിതത്തില്‍ കുറവുണ്ടായപ്പോള്‍ പാലിന്റെ വിഹിതം ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മരത്തിനു മുകളിൽ പെരുമ്പാമ്പ്; ആശങ്കക്ക് അറുതിവരുത്തി വാവ സുരേഷ്

മരത്തിനു മുകളിൽ പെരുമ്പാമ്പ്; ആശങ്കക്ക് അറുതിവരുത്തി വാവ സുരേഷ്

ആറ്റിങ്ങൽ: കാവിലെ മരത്തിനു മുകളിൽ പെരുമ്പാമ്പ്, വാവ സുരേഷ് എത്തി പിടികൂടി. ചിറയിൻകീഴ് ആൽത്തറമൂടിന് സമീപത്തെ നാട്ടുവാരം കാവിലെ വലിയ വൃക്ഷത്തിന് മുകളിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാക്കകൾ കൂട്ടത്തോടെ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മരത്തിന് മുകളിൽ പെരുമ്പാമ്പുണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു. വാവ സുരേഷ് സ്ഥലത്ത് എത്തി മരക്കൊമ്പ് മുറിച്ചിറക്കിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനമേഖലയിൽ തുറന്നു വിടുമെന്ന് സുരേഷ് പറഞ്ഞു. കാവിലെ മരത്തിനു മുകളിൽ പെരുമ്പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

‘ഒപ്പം’ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവ് നൽകി

‘ഒപ്പം’ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവ് നൽകി

‘ഒപ്പം’ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഞാറയ്ക്കാട്ടുവിള ജംഗ്ഷനിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്ലസ് ടു പരീക്ഷയിൽ 1200-ന് 1200 മാർക്കും നേടിയ നീലാഞ്ജന എൻ ഡി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗോപിക ബി, എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അതുല്യ രാജേഷ്, അർധന രാജ്, ജന നൂർ, വൈഭവ് ബികെ എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

മേവർക്കൽ സ്കൂളിലെ മുൻ അദ്ധ്യാപകൻ പ്രേമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി . ‘ഒപ്പം’ ചാരിറ്റി എക്സിക്യൂട്ടീവ് അംഗം രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.വി. നാരായണൻ നായർ ആശംസകൾ നേർന്നു. വായനയെ പറ്റിയും മേവർക്കൽ സ്കൂളിലെ 4500-ലധികം വരുന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറിയെ പറ്റിയും അദ്ദേഹം സംസാരിച്ചു. തുടർന്ന് സമ്മാനാർഹരായ കുട്ടികൾ അവരുടെ അനുഭവങ്ങളും വീക്ഷണങ്ങളും കൂടി പങ്ക് വച്ച് മഴയൊഴിഞ്ഞ് നിന്ന അവധിദിന സായാഹ്നം മനോഹരമാക്കി. ഒപ്പം ചാരിറ്റി സെക്രട്ടറി രവിലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് നിജി നന്ദി പറഞ്ഞു.