by Midhun HP News | Jul 16, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎൽഎക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനിൽ കുടുംബം പരാതി നൽകി.
ഇന്നലെ രാത്രിയിലാണ് സംഭവം. എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. കാട്ടാക്കടയിൽ കല്യാണ വിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ മാധ്യമങ്ങളെ അറിയിച്ചു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. കുടുംബം കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കി.
അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജി. സ്റ്റീഫൻ എംഎൽഎ. തന്‍റെ കാർ കടന്നുപോകുന്നതിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തിൽ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Jul 16, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസ്സിൽ നഴ്സിംഗ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷ് (29) ആണ് പിടിയിലായത്. ഉച്ചയ്ക്ക് രണ്ടിന് കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ ആണ് സംഭവം. ബസിനുള്ളിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി പെൺകുട്ടിയേ ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റു മാറാൻ ശ്രമിച്ചപ്പോൾ പ്രതി തടസപ്പെടുത്തി. ബലമായി സീറ്റിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച പെൺകുട്ടിയെ വീണ്ടും സ്വകാര്യഭാഗങ്ങളിൽ കടന്നു പിടിച്ചു. ഇത് ശ്രദ്ധയിൽപെട്ട വനിതാ കണ്ടക്ടർ പെൺകുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു.
പെൺകുട്ടി കൊല്ലത്തുനിന്നുമാണ് ബസിൽ കയറിയത്. പ്രതി കൊട്ടിയത്തുനിന്നും കയറി. പാരിപ്പള്ളി കഴിഞ്ഞതോടെ ശല്യം അതിരുവിടുകയും കണ്ടക്ടറും യാത്രക്കാരും ഇടപെടുകയും ചെയ്തു. തുടർന്ന് ബസ് കല്ലമ്പലം പോലീസ് സ്റ്റേഷനിലേക്ക് ഡ്രൈവർ എത്തിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ ബലമായി തടഞ്ഞു വച്ചു കല്ലമ്പലം പോലീസിനെ എൽപ്പിച്ചു. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനുകുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമന് ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻ്റൺ സിംഗിളിൽ സജീർ ചാമ്പ്യനായി.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങിലിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പോസ്റ്റിടിച്ച് അപകടം. ആറ്റിങ്ങൽ കരിച്ചയിൽ കലുങ്കിനടുത്താണ് അപകടം. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആറ്റിങ്ങൽ ഗ്രാമത്ത് മുക്ക് സ്വദേശി ശശി(62) നാണ് കാലിനും തലയ്ക്കും പരിക്കേറ്റത്. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് അസോസിയേഷൻ 38 ആം തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻ്റൺ ഫൈനൽ മത്സരത്തിൽ ആറ്റിങ്ങൽ സബ് ഡിവിഷൻ ടീം അംഗങ്ങളായ ജി എസ് ഐ രാജേഷും എസ് സി പി ഒ മനോജും വിജയികളായി.
Recent Comments