by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം ജോയിയുടെ സഹോദരന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. പത്ത് മിനിറ്റില്‍ താഴെയായിരുന്നു പൊതുദര്‍ശനം.
മൃതദ്ദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശവും ഉണ്ടായിരുന്നു. ജോയിയെ അവസാനമായി കാണാന്‍ നാട്ടുകാരടക്കം നിരവധി പേര്‍ എത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രവീന്ദ്രന്‍, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംസ്‌കാര ചടങ്ങിനെത്തിയിരുന്നു.
ജനപ്രതിനിധകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധകളും ജോയിയുടെ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. നാല് ഉറപ്പുകള്‍ സര്‍ക്കാരും കോര്‍പ്പറേഷനും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വലിയ പ്രതിഷേധങ്ങളില്ലാതെ സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്ന് ജോയിയുടെ കുടുംബം പറഞ്ഞു. ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ, സഹോദരന് ജോലി, ജോയിയുടെ കുടുംബത്തിന് വീട്, വീട്ടിലേക്ക് വഴി എന്നിങ്ങനെ നാല് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
48 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തില്‍ തട്ടി തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതില്‍ വിങ്ങിപൊട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍. മൂന്ന് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ശുചീകരണ തൊഴിലാളിയായ ജോയിയുടെ മൃതദേഹം നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് വിഷറിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ജോയിയുടെ മരണത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പിന്നാലെയാണ് മേയര്‍ വികാരാധീനയായത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നിന്നാണ് മേയര്‍ പൊട്ടിക്കരഞ്ഞത്. ഒപ്പം നിന്നവര്‍ ആര്യയെ ആശ്വസിപ്പിച്ചു. ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ അടക്കം ആര്യ രാജേന്ദ്രനോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു. ജോയിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്നും ആര്യ സി കെ ഹരീന്ദ്രനോട് പറഞ്ഞു.
ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതിനു പിന്നാലെ കോര്‍പ്പറേഷനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയും സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
ജോയിയെ കണ്ടെത്താന്‍ 46 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.
ജെന്‍ റോബോട്ടിക്സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന,പൊലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത്ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ രണ്ടുകോടി 70 ലക്ഷം രൂപ ചിലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്. ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു.
പദ്ധതിയെ തകർക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. നെടുംങ്ങണ്ട, കായിക്കര, മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, ഗ്രൗണ്ട്, തോണിക്കടവ് എന്നിവിടങ്ങളിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുന്നത്.
നാടിന്റെ എക്കാലത്തെയും ആവശ്യമായിട്ടുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയെ തകർക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും പിന്തിരിയണമെന്നും, അതിനായി രാഷ്ട്രീയത്തിന് അതീതമായി നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര അഭ്യർത്ഥിച്ചു.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ അസറിന് ബര്‍ത്തിങ് അനുവദിക്കുക.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനായി തുറമുഖത്തെത്തിയ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ചരക്കുകളിറക്കിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും.
സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്‌നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്. സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്‌നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.
by Midhun HP News | Jul 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു ഇദ്ദേഹം. ഫോൺ നിലത്ത് വീണ് പൊട്ടിയതിനെ തുടർന്ന് ആരെയും വിളിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രൻ ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു.
രവീന്ദ്രൻ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
Recent Comments