ജോയി കാണാമറയത്തു തന്നെ; രക്ഷാദൗത്യം തുടരുന്നു; തിരച്ചിലിനായി റോബോട്ടിക് മെഷീനും

ജോയി കാണാമറയത്തു തന്നെ; രക്ഷാദൗത്യം തുടരുന്നു; തിരച്ചിലിനായി റോബോട്ടിക് മെഷീനും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. സ്‌കൂബ സംഘം മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തി. ഇതുവരെ 40 മീറ്ററാണ് പരിശോധിച്ചത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളിലാണ് രാവിലെ സ്‌കൂബ സംഘം പരിശോധിച്ചത്. മൂന്നു പേരാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. ഇവിടെ ജോയിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ തിരിച്ചു കയറി. തോടില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. തോടിനടിയില്‍ നിറയെ പാറക്കെട്ടുകളുമുണ്ട്. ഇതിലും മാലിന്യം നിറഞ്ഞ സ്ഥിതിയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

മാലിന്യം നീക്കിയശേഷം മാത്രമേ തിരച്ചില്‍ നടത്താന്‍ കഴിയൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിരച്ചിലിനായി റോബോട്ടിന്റെ സേവനവും ഉപയോഗിക്കുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതയത്. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന പ്രകാരം ആറ്റിങ്ങൽ ഭീമയുടെ എക്സിബിഷൻ  നാളെ കൂടി നീട്ടിയിരിക്കുന്നു

കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന പ്രകാരം ആറ്റിങ്ങൽ ഭീമയുടെ എക്സിബിഷൻ നാളെ കൂടി നീട്ടിയിരിക്കുന്നു

കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന പ്രകാരം ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ നാളെ കൂടി നീട്ടിയിരിക്കുന്നു. ജൂലൈ 11 മുതൽ ആണ് ഗ്രാൻഡ് എക്സ്പോ & സെയിൽ ആരംഭിച്ചത്. വർക്കല പുത്തൻചന്ത ജംഗ്ഷനിൽ കിംഗ്സ് ഓഡിറ്റോറിയത്തിനാണ് ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ നടന്നുകൊണ്ടിരിക്കുന്നത്.

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കെ.എം.സി.ഡബ്ല്യു.എഫ് ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കണ്ണമ്മൂല ഉദ്ഘാടനം ചെയ്തു. സർക്കാർ സർവ്വീസ് ചട്ടപ്രകാരം കണ്ടിജെൻ്റ് തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളെക്കുറിച്ചും പഠന ക്ലാസിൽ പ്രതിപാദിച്ചു.
ജില്ലാ കമ്മറ്റി അംഗവും മുൻ നഗരസഭാ ചെയർമാനുമായ സി.ജെ. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അമ്പിളി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ശശികുമാർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം ആർ.കെ.മനോജ് പരിപാടിക്ക് നന്ദി പറഞ്ഞു.

‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ല’: സുരേഷ് ഗോപി

‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ല’: സുരേഷ് ഗോപി

വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈവച്ച് പറയണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ലെന്നും സുരേഷ് ഗോപി 24നോട് പറഞ്ഞു. 97 മുതൽ സമരം ചെയ്തവരാണ് വിഴിഞ്ഞതിനായി പ്രവർത്തിച്ചത്. ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്ന മഹാന്മാർ നെഞ്ചത്ത് കൈവച്ചെ പറയാവു ഇത് ആരുടെ പദ്ധതി എന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നൽകി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശൻ കുറിപ്പ് പങ്കുവച്ചത്.

പദ്ധതിയെ എല്‍ഡിഎഫ് എന്നും എതിര്‍ക്കുകയായിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ മാത്രമേ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകൂവെന്ന മനസ്സിലാക്കന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. 2011 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കമുണ്ടായെങ്കിലും മിലിറ്ററി ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍; തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍

തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍; തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. മൂന്ന് മണിക്കൂറിലേറെ നേരം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധിയാകുന്നത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല.

മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.നിലവില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ജോയിയെ കണ്ടെത്താനാണ് ശ്രമം. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം.