ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ ഇന്ന് കൂടി മാത്രം

ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ ഇന്ന് കൂടി മാത്രം

ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ ഇന്ന് കൂടി മാത്രം. ജൂലൈ 11 മുതൽ ഇന്ന് (13 -07 24)വരെയാണ് സെയിൽ നടക്കുന്നത്. വർക്കല പുത്തൻചന്ത ജംഗ്ഷനിൽ കിംഗ്സ് ഓഡിറ്റോറിയത്തിനാണ് ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ നടന്നുകൊണ്ടിരിക്കുന്നത്.

വിദ്യാർത്ഥികൾ ഇനി സാന്ത്വന പരിചരണ മേഖലയിലും; കെ ടി സി ടി സ്ഥാപനങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾ ഇനി സാന്ത്വന പരിചരണ മേഖലയിലും; കെ ടി സി ടി സ്ഥാപനങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു

കല്ലമ്പലം: കടുവയിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ ടി സി ടി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സാന്ത്വന പരിചരണ മേഖലയിൽ ശില്പശാല സംഘടിപ്പിച്ചു. വർക്കല-ചിറയിൻകീഴ് താലൂക്കുകളിൽ ആദ്യമായി വിദ്യാർത്ഥികൾ നയിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

വൈദിക വിദ്യാർഥികളും നഴ്സിംഗ് വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള കെടിസിടിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ സേവന സന്നദ്ധരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച പാലിയേറ്റീവ് ടീമിൻറെ ഉദ്ഘാടനം കെ ടി സി ടി ട്രസ്റ്റ് സെക്രട്ടറി എ എം എ റഹിം നിർവഹിച്ചു. ഇന്നത്തെ അണു കുടുംബ പശ്ചാതലത്തിൽ ഇത്തരം കൂട്ടായ്മകൾ വിദ്യാർഥികളിൽ സാമൂഹ്യബോധം ഇടയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് ശില്പശാലയിൽ കെ ടി സി റ്റി സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ നീന അദ്യക്ഷത വഹിക്കുകയും തിരുവനന്തപുരം ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ റോയ് ജോസ് നേതൃത്വം കൊടുക്കുകയും താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്സുമാരായ അശ്വതി, ശ്രുതി എന്നിവർ ക്ലാസ്സെടുക്കുകയും എടുത്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ജില്ലാ സെക്രട്ടറി വിനേഷ് വിദ്യാർത്ഥികളുടെ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം സദസ്സിന് പരിചയപ്പെടുത്തി. ചടങ്ങിൽ സൗഹൃദ പാലിയേറ്റീവ് കെയർ സെക്രട്ടറി ഖാലിദ് പനവിള, കെ റ്റി സി റ്റി നഴ്സിംഗ് കോളേജ് ചെയർമാൻ സജീർ ഖാൻ എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ 2024 25 അദ്ധ്യയന വർഷത്തിലെ കീം അലോട്‌മെന്റിന് ശേഷം ബി ടെക് കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻ ആൻഡ് മെഷീൻ ലേണിംഗ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവു വരാൻ സാധ്യതയുള്ള സീറ്റുകളിലേക്ക് ഈ മാസം 15 വരെ www.ceattingal.ac.in സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
വിശദ വിവരങ്ങൾക്ക്: 9846934601, 9446700417.

ആറ്റിങ്ങൽ ഐ എച്ച് ആർ ഡിയിൽ ബി ടെക് കോഴ്‌സുകളിൽ എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിയ്കുന്നു

ആറ്റിങ്ങൽ ഐ എച്ച് ആർ ഡിയിൽ ബി ടെക് കോഴ്‌സുകളിൽ എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിയ്കുന്നു

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ആൻഡ് മെഷീൻ ലേണിംഗ് എന്നീ ബ്രാഞ്ചുകളിലേക്ക് എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45% മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി https://nri.ihrd.ac.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ കോളേജ് വെബ് സൈറ്റ് www.ceattingal.ac.in ലോ ജൂലൈ 26 നു വൈകുന്നേരം 5 മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്ട്രേഷൻ ഫീ (ഓൺലൈൻ / പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്) സഹിതം ജൂലൈ 29 വൈകുന്നേരം 5 മണിക്കു മുൻപായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.

ചിറയിൻകീഴ് കൂന്തള്ളൂർ ഗവ.എൽ.പി സ്‌കൂളിലെ പുതിയ പാചകപ്പുര ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടന്നു

ചിറയിൻകീഴ് കൂന്തള്ളൂർ ഗവ.എൽ.പി സ്‌കൂളിലെ പുതിയ പാചകപ്പുര ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടന്നു

ചിറയിൻകീഴ്: കൂന്തള്ളൂർ ഗവ. എൽ.പി സ്‌കൂളിൽ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച് പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരി സ്കൂളിന് സംഭാവനയായി നിർമിച്ചു നൽകിയ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.ശശി എം.എൽ.എ ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത.എസ്, വാർഡ് മെമ്പമാരായ ആർ.മനോന്മണി, ഷൈജ നാസർ, എസ്.എം.സി ചെയർമാൻ ടോമി.വി.എസ്, സ്കൂൾ വികസന സമിതിയംഗം ജെ.ശശി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ഷീല.എൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന.എ.എസ് നന്ദിയും പറഞ്ഞു.

വർക്കലയിൽ തിരയിൽ പെട്ട് തമിഴ്നാട് സ്വദേശി മരണപ്പെട്ടു

വർക്കലയിൽ തിരയിൽ പെട്ട് തമിഴ്നാട് സ്വദേശി മരണപ്പെട്ടു

വർക്കലയിൽ തിരയിൽ പെട്ട് തമിഴ്നാട് സ്വദേശി മരണപ്പെട്ടു. ചെന്നൈ ആരുവല്ലൂർ സ്വദേശി സതീഷ് കുമാർ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ പാപനാശം തിരുവമ്പാടി ബീച്ചിലാണ് അപകടം. സതീഷ് കുമാർ ഉൾപ്പെടെ 10 സുഹൃത്തുക്കൾ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. ശക്തമായ തിരയും അടിയോഴുക്കും ഉള്ളതിനാൽ കടലിൽ ഇറങ്ങാൻ പാടില്ലെന്നുള്ള ലൈഫ് ഗാർഡിന്റെ നിർദ്ദേശം അവഗണിച്ചാണ് ഇവർ കടലിൽ ഇറങ്ങിയത്. ശക്തമായ തിരയിൽ സതീഷ് മുങ്ങി താഴ്ന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ലൈഫ് ഗാർഡ് എത്തി കരയ്ക്ക് എത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാംവർഷ ബിടെക് വിദ്യാർഥിയാണ് മരിച്ച സതീഷ് കുമാർ.