by liji HP News | Jul 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീഗണേശ സമിതിയുടെയുംനേതൃത്വത്തിലുള്ള ഗണേശോത്സവം 2024ഭാഗമായി ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്നാട് തൃച്ചെന്തൂർ മുരുകക്ഷേത്രത്തിൽ നിന്ന് ഏഴാം തീയതി ആരംഭിക്കും. ജൂലൈ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10. 30 തൃച്ചന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് പൂജിച്ച ഗണേശ വിഗ്രഹം ഗണേശഉത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്തിന് ഹിന്ദു മുന്നണി തമിഴ്നാട് സംസ്ഥാന ഘടകം ജനറൽ സെക്രട്ടറി ഡോ. അരശു മണി കൈമാറി ഉദ്ഘാടനം നിർവഹിക്കും. സെപ്റ്റംബറിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി 1008 പൂജാകേന്ദ്രങ്ങളിൽ വിഗ്രഹപ്രയാണം നടത്തും.
by Midhun HP News | Jul 4, 2024 | Latest News, ജില്ലാ വാർത്ത
കലാഭവൻ മണി സേവനസമിതിയുടെ മണിദേവാലയം ഓൾഡ് ഏജ് ഹോമിന്റെ പുതിയ ശാഖ വക്കം ദൈവപ്പുര ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. എസിപി ആർ പ്രതാപൻ നായർ ഉദ്ഘാടനം നിർവഹിച്ചു. കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ലാലിജ(വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), എൻ ബിഷ്‌ണു (വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഡോ.രാധാകൃഷ്ണൻ, ജൂലി വി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വക്കം ഗ്രാമപഞ്ചായത്ത്), അശോകൻ (വാർഡ് മെമ്പർ), സിന്ധു (വാർഡ് മെമ്പർ), ലതാ ഷാജി (സിനി ആർട്ടിസ്റ്റ്), സിനി ജിനീഷ് (സിനി ആർട്ടിസ്റ്റ്), അശ്വതി (സിനി ആർട്ടിസ്റ്റ്)
രമേശ് കെ എൻ എസ് (പ്രസിഡന്റ്, ആറ്റിങ്ങൽ റോട്ടറി ക്ലബ്), അഡ്വ. സജീർ എം എൻ (സെക്രട്ടറി,ആറ്റിങ്ങൽ റോട്ടറി ക്ലബ്), രജനി (കലാഭവൻ മണി സേവന സമിതി സംസ്ഥാന വനിതാ പ്രസിഡന്റ്), സുമ (കലാഭവൻ മണി സേവന സമിതി സംസ്ഥാന വനിതാ സെക്രട്ടറി), ഷൈൻ ആറ്റിങ്ങൽ (കലാഭവൻ മണി സേവനസമിതി സംസ്ഥാന ട്രഷറർ) അനിത, നിഷ, നിഷാര, വിനോദ്, ബിച്ചു എന്നിവർ പങ്കെടുത്തു.

by Midhun HP News | Jul 4, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽസ്റ്റോറിലേക്ക് പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്.
ബയോഡേറ്റ 9496813931 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
by liji HP News | Jul 3, 2024 | Latest News, ജില്ലാ വാർത്ത
ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന ഉദ്ഘാടനം നിർവഹിച്ചു. എം. മാധവൻകുട്ടി അധ്യക്ഷനായി. റ്റി. ബേബിസുധ
മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ധന്യ, പി രഘുത്തമൻ, മുബാറക്, സജാദ്
മനു തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Jul 3, 2024 | Latest News, ജില്ലാ വാർത്ത
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ആറ്റിങ്ങൽ ഗവൺമെൻറ് ഐ.ടി.ഐ. പ്രവേശനത്തിന് admonitis.gov.inഎന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂലായ് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. പ്രവേശനം നേടുന്ന കുട്ടികളിൽ പകുതി പേർക്ക് സ്റ്റേഫന്റീറ് ലഭിക്കുന്നതാണ്. പഠിക്കുന്ന എല്ലാ കുട്ടികളെയും സർക്കാർ ന്യൂട്രീഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്‌ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവേശനം നൽകുന്നത്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും എൻ.സി.സി. എൻ.എസ്.എസ് എന്നിവയ്ക്കും ഗ്രേസ്മാർക്ക് ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 10 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏതെങ്കിലും ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ കഴിയുന്നതല്ല. പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് ജാലകം പോർട്ടലിലും ഐടിഐ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുന്നതും ഫോൺ മുഖാന്തിരം അറിയിക്കുന്നതുമായിരിക്കും. അന്വേഷണങ്ങൾക്ക്: 0470 2622391, 9495122391
by Midhun HP News | Jul 3, 2024 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു. തിരുവനന്തപുരം റീജൻസി ടവറിൽ നടന്ന പരിപാടി മൃഗ ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിച്ചു. ഐഎംഎ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. സി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ. സമദർശി. ആർ, മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ. നന്ദിനി. വി. ആർ, മെഡിസിൻ വിഭാഗം മേധാവി ഡോ. ഭാസി, ഡോ. പണിക്കർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ഡി. കെ മുരളി എം എൽ എ, ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ, ഐഎംഎ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു, എന്നിവർ പ്രസംഗിച്ചു. ഐഎംഎ സെക്രട്ടറി ഡോ. സതീശൻ എം റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. രാമു. ആർ ജെ സ്വാഗതവും ഡോ. അൻസാർ പി. നന്ദിയും പറഞ്ഞു.
Recent Comments