by Midhun HP News | Jul 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
ഇതിനായി സർക്കാർ ഓഫിസുകളിൽ ക്യു ആർ കോഡ് പ്രദർശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകൾ ഒരുക്കണം. 2018ൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും പല വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് പണം സ്വീകരിക്കാൻ എല്ലാ വകുപ്പുകളും നിർബന്ധമായും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.
by liji HP News | Jul 2, 2024 | Latest News, ജില്ലാ വാർത്ത
അധ്യാപക ഒഴിവ്
ബാലരാമപുരം കിടാരക്കുഴി ഗവ. എൽപി സ്കൂളിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11 ന് സ്കൂളിൽ നടക്കും.
പേരൂർക്കട പിഎസ്എൻ ഗവ.എച്ച്എസ്എസിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 4 ന് രാവിലെ 11 ന് ഓഫിസിൽ നടക്കും.
ആറ്റിങ്ങൽ അയിലം ഗവ ഹൈസ്കൂളിൽ എച്ച്എസ് വിഭാഗം സോഷ്യൽ സയൻസ്, ബയോളജി താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10. ന് നടക്കും .
കാട്ടാക്കട പരുത്തിപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്,കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 11ന് നടക്കും.
മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രിക്ക് സീനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവ്. 4ന് 10മണിക്ക് സ്കൂളിൽ കൂടിക്കാഴ്ച നടത്തും.
by liji HP News | Jul 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ), സെയിൽസ് മാനേജർ (പുരുഷന്മാർ), ടെലികോളർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ), ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), അസിസ്റ്റൻറ് ബിസിനസ്സ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലേക്ക് ജൂലൈ നാലിന് അഭിമുഖം നടത്തുന്നു. രാവിലെ 10 മുതലാണ് അഭിമുഖം.
സെയിൽസ് എക്‌സിക്യൂട്ടീവ്
യോഗ്യത :ബിരുദം/പ്ലസ് ടു ഫ്രഷേഴ്സ് /പ്രവൃത്തിപരിചയം
സെയിൽസ് മാനേജർ
യോഗ്യത : ബിരുദം/എംബിഎ
ടെലി കോളർ , ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
യോഗ്യത: ബിരുദം/പ്ലസ് ടു
ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് , അസിസ്റ്റൻറ് ബിസിനസ് മാനേജർ
യോഗ്യത: ബിരുദം
പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220
by Midhun HP News | Jul 2, 2024 | Latest News, ജില്ലാ വാർത്ത
മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പള്ളിയറ വാർഡിൽ ദേവി ജെ .എൽ . ജീ ഗ്രൂപ്പിന്റെയും കൃഷി ഭവൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ‘പൂവനി’ പുഷ്പകൃഷി നടീൽ ഉത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ, പഞ്ചായത്ത് മെമ്പറായ ദീപാറാണി, തൊഴിലുറപ്പ് എ ഇ സുജ എസ് എൽ, കൃഷി ഓഫീസർ, മറ്റ് ഓഫീസർമാർ, തൊഴിലുറപ്പ് ഓവർസീയർ അഖിൽ, സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത, മേറ്റ്മാർ, മറ്റ് കർഷക പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓണത്തിന് ഒരു മുറം പൂവ് എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനമാണ് പള്ളിയറ (6-ാം വർഡിൽ) നടന്നത്. പഞ്ചായത്തിലെ മറ്റു വാർഡുകളിലും പുഷ്പകൃഷി കൃഷിഭവനുമായി സംയോജിച്ച് ഉടൻ നടപ്പാക്കുന്നതാണ്.
by Midhun HP News | Jul 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കായുള്ള ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ അധ്യാപക പരിശീലന പരിപാടി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി.
വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രെയ്നർമാരായ അഹമ്മദ് കോയ മങ്കട, സഹൽ അരീപ്ര എന്നിവർ മുഖ്യ പരിശീലനം നൽകി. മാഹീൻ സ്വലാഹി വിഴിഞ്ഞം, ശറഫുദ്ധീൻ പൂന്തുറ, സിറാജുദ്ധീൻ പാങ്ങോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ ജലാലുദ്ധീൻ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ മണ്ഡലം കൺവീനർ ഫഹദ് ബഷീർ സ്വാഗതവും മാഹീൻകുട്ടി നന്ദിയും പറഞ്ഞു.
by Midhun HP News | Jul 2, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കായിക്കര സ്വദേശി എൻഎസ്എസിനുള്ള എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്സിറ്റി അവാർഡിന് അർഹനായി. കായിക്കര കൊച്ചുവീട്ടിൽ പ്രമോദ്, ഷിംന ദമ്പതികളുടെ മകൻ വൈഷ്പവ് പി എസ് ആണ് എൻഎസ്എസിനുള്ള എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്സിറ്റി അവാർഡിനർഹനായത്. പെരുമൺ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്.
Recent Comments