വീട്ടമ്മ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു

വീട്ടമ്മ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു

കിളിമാനൂർ നഗരൂരിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു.
നഗരൂർ ദർശനാവട്ടം തെറ്റിക്കുഴി വീട്ടിൽ ബിന്ദു (55) ആണ് മരിച്ചത്. ഇന്നലെ രാത്രി 7. 30 കഴിഞ്ഞായിരുന്നു സംഭവം. ബിന്ദുവിൻ്റെ വീടിന് അടുത്ത് തന്നെയാണ് ഏക മകൾ സോനയും മരുമകൻ അനൂപും താമസിക്കുന്നത്. മകൾ സോനയുടെ കുഞ്ഞ് ബിന്ദുവിൻ്റെ വീട്ടിലായിരുന്നു. ഈ കുഞ്ഞിനെ മകളുടെ വീട്ടിൽ ഏൽപിച്ച് തിരികെ ഗേറ്റ് അടച്ചതിന് ശേഷം റോഡിൽ വെച്ച് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.

ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ എയ്ഡഡ് സ്കൂളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇവരുടെ നിലവിളിയും തീ ആളി പടരുന്നതും കണ്ട് മകളും സമീപവാസികളും എത്തി തീ അണച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണകാരണം അറിവായിട്ടില്ല. നഗരൂർ പൊലീസ് കേസ് എടുത്തു. ഭാസിയാണ് ബിന്ദുവിൻ്റെ ഭർത്താവ്.

ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു അപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു

ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു അപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു

വർക്കല: ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കല്ലട ട്രാവൽസ്സിന്റെ ഉടമസ്ഥതയിലുള്ള ബസ്സ് ഇന്ന് രാവിലെ ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിക്ക് സമീപം ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. പെട്ടെന്ന് ബ്രെക്ക് ഇട്ട ഉടൻ മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരണപ്പെട്ടു. ഇടുക്കി സ്വദേശി ജിജോ ആണ് മരണപ്പെട്ടത്. ബസ്സിൽ ഉണ്ടായിരുന്ന സാരമായ പരിക്ക് പറ്റിയ ഏഴ് പേരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വർക്കല ബാംഗ്ലൂർ സർവീസ് നടത്തുന്ന കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്.

എൽ. ഓമന (85) നിര്യാതയായി

എൽ. ഓമന (85) നിര്യാതയായി

ആറ്റിങ്ങൽ: റ്റി.ബി ജംഗ്ഷൻ തെക്കേവിള വീട്ടിൽ എൽ. ഓമന(85) നിര്യാതയായി.

സഹോദരങ്ങൾ: എൽ ഇന്ദിര, എൽ രാധ, എൽ പ്രഭാകരൻ, എൽ സുധാകരൻ(സി.പി.ഐ എം. എൽ.എംഎസ് ബ്രാഞ്ച് അംഗം), പരേതനായ എൽ സുകുമാരൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്

അഞ്ചുതെങ്ങിൽ മൂർഖൻ പാമ്പ് വലയിൽ കുടുങ്ങി

അഞ്ചുതെങ്ങിൽ മൂർഖൻ പാമ്പ് വലയിൽ കുടുങ്ങി

അഞ്ചുതെങ്ങിൽ മൂർഖൻ പാമ്പ് വലയിൽ കുടുങ്ങി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലായിരുന്നു സംഭവം. ഇന്നലെ പുലർച്ചെ ആറ് മണിയോടെ നെടുങ്ങണ്ട കോട്ടഴികത്ത് ലീനയുടെ വീടുന് പുറക് വശത്തയാണ് മൂർഖൻ പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പാമ്പിന് ഉദ്ദേശം 7 അടിയോളം നീളമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഫോറെസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയും ഫോറെസ്റ്റ് ഓഫീസർമാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോകുകയുമായിരുന്നു.
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ പാമ്പുകൾ. ഇവ മിക്കവയ്ക്കും കഴുത്തിലെ വാരിയെല്ലുകൾ വികസിപ്പിച്ച് ഒരു പത്തി രൂപപ്പെടുത്തുവാൻ സാധിക്കും. മഴക്കാലം തുടങ്ങിയതോടെ അഞ്ചുതെങ്ങ് മേഖലയിൽ ഇതിനോടകം നിരവധി സ്ഥലങ്ങളിൽ അണലിയടക്കമുള്ള ഉഗ്ര വിഷമുള്ള പാമ്പുകളെ കണ്ടുതുടങ്ങിയത് പ്രദേശവാസികളിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്.

ആറ്റിങ്ങൽ വിളയിൽ മൂലയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

ആറ്റിങ്ങൽ വിളയിൽ മൂലയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

ആറ്റിങ്ങൽ വിളയിൽ മൂലയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. മുത്താന സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് അറിയാൻ കഴിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന 4 പേർക്കും 2 കുട്ടികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. ഇന്ന് 10. 15 ഓടെയായിരുന്നു അപകടം.

പെൻഷൻ മസ്റ്റ്റിംഗ് ജൂൺ 25 മുതൽ നടക്കും

പെൻഷൻ മസ്റ്റ്റിംഗ് ജൂൺ 25 മുതൽ നടക്കും

സാമൂഹ്യ ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെ ഈ വർഷത്തെ പെൻഷൻ മസ്റ്റ്റിംഗ് 25/06/2024 മുതൽ 24/08/2024 വരെ രണ്ട് മാസക്കാലം അക്ഷയ കേന്ദ്രത്തിൽ നടക്കുന്നതാണ് പെൻഷൻ വാങ്ങുന്ന എല്ലാവരും ഈ രണ്ടു മാസത്തെ കാലയളവിൽ മസ്റ്റ്റിംഗ് ചെയ്യേണ്ടതാണ്.

അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമേ പെൻഷൻ മസ്റ്റ്റിംഗ് സർക്കാർ അനുവദിച്ചിട്ടുള്ളൂ. പെൻഷൻ നഷ്ടപ്പെടും. കിടപ്പു രോഗികൾക്കുള്ള ഹോം മസ്റ്റ്റിംഗ് ഇതിനു ശേഷം ഉണ്ടായിരിയ്ക്കുന്നതാണ്.