by Midhun HP News | Jun 23, 2024 | Latest News, ജില്ലാ വാർത്ത
2022-2023 വർഷത്തെ കേരള യൂണിവേഴ്സിറ്റി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു. തോന്നയ്ക്കൽ എ ജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രോഗ്രാം ഓഫീസർ ഡോ.നോഹ ലാജ് സ്തുത്യർഹമായ സേവനത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് അർഹയായി. മികച്ച വോളൻ്റിയർ ആയി അർജുൻ കൃഷ്ണ ജെ എൽ ഉo മികച്ച സേവനത്തിനുള്ള പ്രോത്സാഹ സമ്മാനത്തിന് അജയ് എം. എസ് ഉo ജി. പി സജിത് ബാബു മെമ്മോറിയൽ അവാർഡിന് മുഹമ്മദ് സഫ്‌വാനും തിരഞ്ഞെടുക്കപ്പെട്ടു.

by Midhun HP News | Jun 22, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. തിരുവമ്പാടി ബീച്ചിൽ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത് . മധുര സ്വദേശി രഘു (23) ആണ് മരിച്ചത്. വിനോദ സഞ്ചാരികളായ അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മരും അടങ്ങുന്ന സംഘമാണ് ലൈഫ് ഗർഡുകളുടെ നിർദേശങ്ങൾ അനുസരിക്കാതെ കടലിൽ ഇറങ്ങിയത്.
ലൈഫ് ഗാർഡായ സന്തോഷ് കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിൽ ഉള്ളവർ കരയ്ക്ക് കയറിയെങ്കിലും ദേഹത്തെ മണൽ കഴുകാനായി വീണ്ടും കടയിലേക്ക് ഇറങ്ങവേയാണ് രഘുവിനു അപകടം സംഭവിച്ചത്. ശക്തമായ തിരയിൽപെട്ട രഘു തീരത്തെ പാറക്കല്ലുകളിലേക്ക് ഇടിച്ചു കയറി. ഇയാളെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അത് മാത്രമല്ല രഘുവിനെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡ് സന്തോഷിനു പരിക്കേറ്റു. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
by Midhun HP News | Jun 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കവിയും, നാടക ഗാന രചയിതാവും സംവിധായകനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും വിദ്യാരംഗം കൺവീനർ
ഷീജു ബി.ജി നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടവും രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു.
by Midhun HP News | Jun 22, 2024 | Latest News, ജില്ലാ വാർത്ത
ഈ ഫോട്ടോയിൽ കാണുന്ന ശേഖരൻ പിള്ള (62 വയസ്സ്) ഇന്ന് (22/06/2024) രാവിലെ 6 മണി മുതൽ വർക്കല പുന്നമൂട് നിന്നും കാണ്മാനില്ല. മറവി രോഗം ഉള്ള ആളാണ്. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
Contact: 9567095797, 9539627406
by Midhun HP News | Jun 22, 2024 | Latest News, ജില്ലാ വാർത്ത
കേരള യൂണിവേഴ്സിറ്റി 2024 അദ്ധ്യയന വർഷത്തിൽ നടത്തിയ ബി. എം.എസ് ഹോട്ടൽ മാനേജ്മെൻ്റ് ഡിഗ്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി തോന്നക്കൽ എ ജെ കോളജ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിലെ അഞ്ചു എ. കുളത്തൂർ മരതകത്തിൽ അജിതയുടെയും ശിവകുമാറിൻ്റെയും മകളാണ്.
by Midhun HP News | Jun 22, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ വലിയകുന്ന് വാട്ടർസപ്ളെ ലൈൻ എം എം വി ആർ എ 35 C യിൽ ഷൈൻദേവ് (61) അന്തരിച്ചു. റിട്ടയേർഡ് എൽ ഐ സി ഡെവലപ്പ്മെന്റ് ഓഫീസറാണ് ഇദ്ദേഹം.
ഭാര്യ: റിട്ട: ടീച്ചർ അനിത.
മക്കൾ: നന്ദു, ചിന്നു
മരുമക്കൾ: Dr ആര്യ, ജയകൃഷ്ണൻ.
Recent Comments