by liji HP News | Jun 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചായ മൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ നിർവഹിക്കും. സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകം ഫേസ് ബുക്ക് വഴി പോസ്റ്ററിൻ്റെ പ്രകാശനം നടത്തും. പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ
കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിൻ്റെ ഭാര്യയും കവയിത്രിയുമായ ബിന്ദു നന്ദനയാണ്.
ചായമൻസയുടെ പ്രത്യേകതകളെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് ഡോക്യുമെൻ്ററി. ജൂലൈ മാസം 20 ന് പോസ്റ്ററിൻ്റെ പ്രകാശനം നടക്കും.

by Midhun HP News | Jun 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്‍റിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്.കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്.മണൽമാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്.നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്.അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്.
മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.തുറമുഖം അപകടരഹിതമാക്കാൻ നടപടികൾ എടുക്കുന്നുണ്ട്.വിദഗ്ധ സംഘം പഠനം നടത്തുകയാണ്.യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു.65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി.ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി.കേന്ദ്രത്തിന്‍റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ഒന്നര വർഷത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു
തലപ്പൊഴിയില്‍.യോഗങ്ങൾ മാത്രമാണ് നടക്കുന്നത്..മരണങ്ങളെ കുറിച്ചുള്ള സർക്കാർ കണക്ക് തെറ്റെന്ന് അടിയന്തരപ്രമേയ മോട്ടീസ് കൊണ്ടുവെന്ന എം വിൻസന്‍റ് കുറ്റപ്പെടുത്തി.രോഗി മരിച്ചിട്ടും മന്ത്രി ശസ്ത്രക്രിയയെ കുറിച്ച് വാചാലനാകുന്നു.മുതലപ്പൊഴി കണ്ണീർ പൊഴിയായി.നാല് ദിവസം മുൻപും മത്സ്യ.തൊഴിലാളി മരിച്ചു.അപകടം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് പട്ടിണി കൊണ്ടാണ്.ഡ്രൈഡ്ജിങ് ആണ് മുതലപ്പൊഴിയിലെ പ്രശ്നം.ആവർത്തിച്ച് യോഗം കൂട്ടിയിട്ടും ഒന്നും നടക്കുന്നില്ല.ജെസിബി ഉപയോഗിച്ച് ഡ്രജ്ജിംഗ് നടത്തി കണ്ണിൽ പൊടിയിടുകയാണ് ഇപ്പോൾ ചെയ്യുന്നത്.കോടിക്കണക്കിന് രൂപ മുടക്കി ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്ന സർക്കാരിന് ഡ്രഡ്ജർ വാടക്ക് എടുക്കാെൻ കഴിയില്ലേ? സർക്കാർ അദാനിയുമായി ഒത്തുകളിക്കുന്നു.കരാർ പ്രകാരമുള്ള കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം.മരിച്ചവരുടെ കണക്ക് മാത്രമല്ല മുതലപ്പൊഴി, മരിച്ച് ജീവിക്കുന്നവരുടെ കൂടിയാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
by Midhun HP News | Jun 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ പെട്രോൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞു. എറണാകുളത്ത് നിന്നെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. പെട്രോൾ ലീക്ക് ചെയ്തുതുടങ്ങിയതോടെ റോഡിന് സമീപത്തെ തോട്ടിൽ ഇന്ധനം കലർന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ടാങ്കർ ലോറി മറിഞ്ഞത്. കുഴിയിൽ വീണതിനെ തുടർന്ന് ലോറി മറിയുകയായിരുന്നു. പെട്രോൾ ലീക്ക് ചെയ്തു തുടങ്ങിയതോടെ ആശങ്ക ഉയർന്നെങ്കിലും ഫയർഫോഴ്സ് സംഘം ഉടനെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ടാങ്കിൽ നിന്ന് പെട്രോൾ മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

by Midhun HP News | Jun 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വീട്ട് പരിസരത്ത് പിന്നോട്ടെടുത്ത കാർ മതിൽ കെട്ട് തകർത്തു, മതിൽ റോഡിൽ കൂടി പോവുകയായിരുന്ന കാറിന് മേൽ പതിച്ചു അപകടം. കാർ ഡ്രൈവർക്ക് പരുക്ക്. പൊൻകുന്നം സ്വദേശി ബാബുവിന് ആണ് പരുക്കേറ്റത്.
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ലൈബ്രറിക്ക് എതിർവശം തമ്പാനൂർ ലൈനിൽ ആണ് അപകടം ഉണ്ടായത്. വീട്ട് മുറ്റത്ത് കാർ പിറകോട്ട് എടുക്കവെ നിയന്ത്രണം വിട്ടാണ് വീടിൻ്റെ മതിലിൽ ഇടിച്ചത്. റോഡ് നിരപ്പിൽ നിന്നും പത്തടി ഉയരത്തിൽ ആണ് മതിൽ സ്ഥിതി ചെയ്തിരുന്നത്. തകർന്ന മതിൽ ഇതേ സമയം റോഡിൽ കൂടി പോവുകയായിരുന്ന മറ്റൊരു കാറിന് മേൽ പതിച്ചു. ഈ കാർ തകരുകയും ഡ്രൈവർ ബാബുവിന് പരുക്കേൽക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിൻ്റെ കാലിൽ പൊട്ടലും നെഞ്ചിൽ ക്ഷതവും ഏറ്റിട്ടുണ്ട്.

by Midhun HP News | Jun 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: രാത്രി വീടിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ഗ്ലാസ് ചില്ലുകൾ എറിഞ്ഞു തകർത്തു. ആലംകോട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം സഫറുദീന്റെ വീട് ആണ് സാമൂഹിക വിരുദ്ധർ ആക്രമിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വീടിന് നേരെ കല്ലേറ് ഉണ്ടാകുന്നത് ആണ് കണ്ടത്. പാറക്കല്ലുകൾ കൊണ്ടുള്ള ഏറിൽ സിറ്റൗട്ടിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് ചില്ലുകൾ പൂർണ്ണമായും തകർന്നു. കിടപ്പ് മുറിയുടെ ചുവരിലും കല്ലേറ് കൊണ്ടു. വീട്ടുകാർ അറിയിച്ചത് അനുസരിച്ച് നഗരൂർ പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.

by Midhun HP News | Jun 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വീട്ടിൽ നിന്നും പണവും വിദേശ മദ്യവും മോഷ്ടിച്ചു. വാളക്കാട് ഇളമ്പ തടം ശ്രീനിധി വീട്ടിൽ ഉമേഷിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുടുംബ വീട്ടിൽ പോയി ഉമേഷ് മടങ്ങി വരുന്നതിനു ഇടയിൽ ആയിരുന്നു കവർച്ച. വീട്ടിൽ നിന്നും 17500 രൂപയും രണ്ടു കുപ്പി വിദേശ മദ്യവും ആണ് കവർന്നത്. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Recent Comments