ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ വനിതകൾക്കായി  സൗജന്യ പരിശീലനം

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ വനിതകൾക്കായി സൗജന്യ പരിശീലനം

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി ഓട്ടോമോട്ടീവ് സെയിൽസ് അസിസ്റ്റന്റിൽ സൗജന്യ പരിശീലനം.

  • 100% ജോലി ഉറപ്പ്
  • ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • സൗജന്യ കമ്പ്യൂട്ടർ പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

30 സീറ്റുകൾ മാത്രം,  പ്രായപരിധി : 18 – 45,  യോഗ്യത : SSLC

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9567271987

 

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍; സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍; സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അധ്യാപക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സ്‌കൗട്ടും എന്‍എസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. പ്രായോഗികമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലേയെന്ന് ചോദിച്ച കോടതി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഹര്‍ജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ട്രിവാൻഡ്രം ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അഫ്താബ് റിഹാൻ സിയാദ്

ട്രിവാൻഡ്രം ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അഫ്താബ് റിഹാൻ സിയാദ്

ആറ്റിങ്ങൽ: ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ട്രിവാൻഡ്രം ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അഫ്താബ് റിഹാൻ സിയാദ്. തോന്നയ്ക്കൽ
മഞ്ഞമല തൊടിയിൽ വീട്ടിൽ സിയാദിന്റെയും ജസീനയുടെയും മകനാണ്. കാരമൂട് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് സിയാദ്.

എസ്എഫ്ഐ ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു

എസ്എഫ്ഐ ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു

ആറ്റിങ്ങലിൽ വച്ച് നടക്കുന്ന എസ്എഫ്ഐ ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. ജൂൺ 23 മുതൽ 28 വരെയാണ് എസ്എഫ്ഐ ഏരിയ സമ്മേളനം ആറ്റിങ്ങലിൽ നടക്കുന്നത്.

എസ്. ഡി. ബാലൻ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യാമുരളി അധ്യക്ഷത വഹിച്ചു.
എം പ്രദീപ്, എം. മുരളി, അഡ്വ.മോഹനൻ നായർ, ചന്ദ്ര ബോസ് എന്നിവർ പങ്കെടുത്തു.

എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ സ്വാഗതവും ബേഷ്മ ജെയിൻ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. അഡ്വ. എസ്. ലെനിൻ( ചെയർമാൻ), വിജയ് വിമൽ (ജനറൽ കൺവീനർ) എന്നിവരെ സംഘാടകസമിതിയുടെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വസ്ത്രക്കള്ളൻ പിടിയിൽ

വസ്ത്രക്കള്ളൻ പിടിയിൽ

കൗമാര പ്രായക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ മോഷ്ടിക്കുന്ന
അജ്ഞാതനെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. കൗമാര പ്രായക്കാരായ പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിൽ നിന്നുമാണ് അയയിൽ വിരിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങൾ മോഷണം പോകുന്നത്.

മാണിക്കൽ പഞ്ചായത്തിലെ വേളാവൂരിന് സമീപമുള്ള കുന്നിട മേഖലയിലെ ആളുകൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. സാമൂഹിക വിരുദ്ധർ ആണ് ഇതിന്റെ പിന്നിൽ എന്നാണ് നാട്ടുകാർ പറയുന്നത്. ടുവീലറിൽ കറങ്ങി നടന്നാണ് വസ്ത്രങ്ങൾ എടുക്കുന്നത്.

നാട്ടുകാരുടെ സഹായത്തോടെ പിടിച്ച അജ്ഞാതനെ പോലീസ് ചോദ്യം ചെയ്തപ്പോൾ മാനസികാസ്വാസ്ഥതയുള്ള ആളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചുവെന്നാണ് എന്നാണ് പോലീസിന്റെ വിശദീകരണം. ടുവീലർ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഇത്തരംസംഭവങ്ങൾ ഇനി ആവർത്തിക്കല്ലെന്നും ജനങ്ങൾ ഭീതിയിലാകേണ്ട കാര്യമില്ല എന്നും വെഞ്ഞാറമൂട് പോലീസ് അറിയിച്ചിട്ടുണ്ട്.

എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്‍റെ വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു

എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്‍റെ വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു

കാസർകോട്: കാസർകോട് മാതമംഗലത്ത് എസ്ബിഐ മുൻ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു.

സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ മോഷ്ടക്കാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തുടർന്ന് അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു.

വീട്ടുകാർ ആശുപത്രിയിലായതിനാൽ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി വന്നപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ ജയപ്രസാദിനെ അറിയിച്ചു. തുടർന്ന് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൺവെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.