തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ

തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ

  • മെയിൽ വാർഡൻ, ആയ ഒഴിവ്:
    തിരുവനന്തപുരം വെളളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ മെയിൽ വാർഡൻ, ആയ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെയിൽ വാർഡൻ, സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് 3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യവും

 

  • ആയ: ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. വെളള പേപ്പറിൽ തയാറാക്കിയ അപേക്ഷ , വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളയമ്പലം കനക നഗറിലുള്ള അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ– 0471 2314238.

 

  • കുക്ക് ഒഴിവ്:

തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പിന്റെ പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യയോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്‌ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24ന് രാവിലെ 11ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ–0471 2314238.

  • ലാബ് ടെക്നിഷ്യൻ:
    കുളത്തൂർ കുളത്തൂർ പഞ്ചായത്ത് ഗവ ആയുർവേദ ആശുപത്രി ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം ‍‍ജൂ‍ലൈ ഒന്നിനു രാവിലെ 11ന് പഞ്ചായത്ത് ഒ‍ാഫിസിൽ.

 

  • ഡോക്ടർ, ഫാർമസിസ്റ്റ്:
    പോത്തൻകോട് അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും താൽക്കാലിക ഒഴിവുകളിലേക്ക് 26ന് രാവിലെ 11ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടത്തും.

 

  • ഇൻസ്ട്രക്ടർ:
    തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ ബ്രെയിൽ സാക്ഷരതാ ക്ലാസുകൾ എടുക്കുന്നതിന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം 25ന് 10.30ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ നടക്കും. ചാക്ക ഗവ. ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്(ടിഎംഇ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ, തീയ, ബെല്ല എന്നീ വിഭാഗങ്ങളിലെ(പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.

 

  • സോണോളജിസ്റ്റ്:
    തിരുവനന്തപുരം സർക്കാർ ആയുർവേദ മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺകോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ.

 

    • ഇഗ്നോ റീ റജിസ്ട്രേഷൻ:
      തിരുവനന്തപുരം ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) അടുത്ത മാസം ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ ഒഡിഎൽ, ഓൺലൈൻ മോഡ് വഴി ലഭ്യമായ അക്കാദമിക് പ്രോഗ്രാമുകളിലേക്ക് റീ റജിസ്ട്രേഷൻ ആരംഭിച്ചു. 30ന് മുൻപ് ഓൺലൈൻ ആയി അപേക്ഷിക്കാം. https://onlinerr.ignou.ac.in ഫോൺ:0471 2344113, 9447044132. ഇമെയിൽ: rctrivandrum@ignou.ac.in.

 

  • കിറ്റ്സിൽ കോഴ്സ്:
    തിരുവനന്തപുരം കിറ്റ്സിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ:9567869722

 

  • സൗജന്യ ചികിത്സ:
    തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ, വിളർച്ച (രക്തക്കുറവ്) മൂലമുള്ള കിതപ്പ്, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാണ്.15 മുതൽ 50 വയസ്സ് വരെയുള്ളവർക്കാണ് സൗജന്യ ചികിത്സ. ഫോൺ: 8281250035

 

  • എംബിഎ അഭിമുഖം:
    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ(ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം 22 രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളജ് ക്യാംപസിൽ നടക്കും. 9188001600, www.kicma.ac.in
കോരാണിയിൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം

കോരാണിയിൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം

ആറ്റിങ്ങൽ: കോരാണിയിൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം. കോരാണി അംബേദ്കർ മെമ്മോറിയൽ സ്കൂളി്ന് സമീപം സുനിൽകുമാറിന്റെ വീട്ടിൽ ആണ് കവർച്ച ശ്രമം ഉണ്ടായത്. ആളില്ലാതിരുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച ശ്രമം നടന്നത്. വാതിലുകളെല്ലാം കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ട്ടാക്കൾക്ക് ഒന്നും കൊണ്ടുപോകാനായില്ല. സ്വർണ്ണവും പണവും മാത്രം ലക്ഷ്യമിട്ട് വന്നവരാണ് മോഷ്ടാക്കൾ എന്ന് സംശയിക്കുന്നു. റാന്നിയിലെ അസിസ്റ്റൻറ് കൃഷി ഓഫീസറാണ് സുനിൽകുമാർ. ഇദ്ദേഹത്തിൻ്റെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 25000 രൂപയുടെ നഷ്ടം വരുമെന്ന് പോലീസ് പറഞ്ഞു.

‘കനലോർമ്മകൾ’; എസ്എഫ്ഐ  പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നു

‘കനലോർമ്മകൾ’; എസ്എഫ്ഐ പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം ജൂൺ 22മുതൽ 28വരെ ആറ്റിങ്ങലിൽ ചേരുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നു.
എസ്എഫ്ഐ രൂപീകരണകാലം മുതൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ജൂൺ 23 ഞായറാഴ്ച കാലത്തു 10മണിക്ക് എസ് ഡി ബാലൻ സ്മാരക ഹാളിൽ( സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്) ചേരും.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ഓണത്തിന് ഒരു കുട്ടപ്പൂവും ഒരു മുറം പച്ചക്കറിയും…. ‘പൂവനി’ പദ്ധതിക്ക് തുടക്കമായി

ഓണത്തിന് ഒരു കുട്ടപ്പൂവും ഒരു മുറം പച്ചക്കറിയും…. ‘പൂവനി’ പദ്ധതിക്ക് തുടക്കമായി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കിവരുന്ന പൂവനി 2024 പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിതം ആക്കുന്നതിന് വേണ്ടി 46 ഏക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നതിന്റെ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഡി സ്മിതയുടെ അധ്യക്ഷതയിൽ നഗരൂർ ഗ്രാമപഞ്ചായത്തിൽ മാത്തയിൽ പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി നിർവഹിച്ചു.

കൃഷിവകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കേരള മിഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ വിശദീകരണം പുളിമാത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ് ആർ നടത്തി. നഗരൂർ കൃഷി ഓഫീസർ ഡോക്ടർ നിയാസെലിൻ ബി ജെ സ്വാഗതവും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ അഡ്വക്കറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, അബി ശ്രീരാജ്, ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി സിഡിഎസ് ചെയർപേഴ്സൺ ജി ഷീബ എന്നിവർ ആശംസകളും നഗരൂർ പഞ്ചായത്ത് സെക്രട്ടറി ഷീജ ആർ എസ് നന്ദിയും അറിയിച്ചു.

വീട്ടുവളപ്പിൽ പോളിത്തീൻ കവറിൽ കഞ്ചാവ് കൃഷി; നെടുമങ്ങാട് യുവാവ് അറസ്റ്റിൽ

വീട്ടുവളപ്പിൽ പോളിത്തീൻ കവറിൽ കഞ്ചാവ് കൃഷി; നെടുമങ്ങാട് യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് പനവൂരിൽ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ് ഷെഹീനാണ്(23) അറസ്റ്റിലായത്. വീട്ടിൽ പോളീത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രണ്ട് മാസമായി ഷഹീൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

അയൽവാസികളുമായി ഇയാൾക്ക് ബന്ധമൊന്നുമില്ലായിരുന്നു. രാത്രികാലങ്ങളിൽ യുവാക്കൾ ഈ വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏറെ നാൾ ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസും ഡാൻസാഫ് ടീമും എക്‌സൈസും വീട്ടിൽ പരിശോധന നടത്തിയത്.