ആറ്റിങ്ങൽ കരുണാലയം വൃദ്ധസദനത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ കരുണാലയം വൃദ്ധസദനത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ കരുണാലയം വൃദ്ധസദനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ടെറസിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കൊടുമൺ സ്വദേശി ജിഷ്ണു (27) മരണപ്പെട്ടത്.
ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരിയുടെ മകനാണ് ജിഷ്ണു. വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല

കേന്ദ്ര മന്ത്രി സുരേഷ്ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു

കേന്ദ്ര മന്ത്രി സുരേഷ്ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു

കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു. ശിവഗിരി സന്ദർശനത്തിനു ശേഷം 2:45 ഓടെയാണ് അദ്ദേഹം മുതലപ്പൊഴിയിലെത്തിയത്. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.

വായനദിനത്തിൽ കന്നട കവിതയുമായി ഒരു അമ്മ

വായനദിനത്തിൽ കന്നട കവിതയുമായി ഒരു അമ്മ

പെരുംകുളം: വായന ദിനത്തിൽ കന്നട ഭാഷയിൽ എഴുതിയ സ്വന്തം കവിത ചൊല്ലി ഒരു അമ്മ. എഴുത്തുകാരിയും കർണാടക സ്വദേശിയും പെരുംകുളം എ എം എൽ പി എസിലെ പിടിഎ അംഗവുമായ ശാരിയാണ് കന്നടയിൽ എഴുതിയ സ്വന്തം കവിത ചൊല്ലി വ്യത്യസ്തയായത്.

കർണാടകയിലെ ബാംഗ്ലൂർ ലക്ഷ്മി സംഗ സ്വദേശിയായ ശാരി ഏതാനും വർഷങ്ങളായി സ്കൂളിന് സമീപത്താണ് താമസിക്കുന്നത്. ശാരി ” ലൈഫ് ലെസ്സൺ’ എന്ന പേരിൽ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനദിനത്തിന്റെ വിശിഷ്ടാതിഥിയായ ശാരിയ്ക്ക് കവിയും ഗാനരചയിതാവുമായ കുന്നുംപുറം രാധാകൃഷ്ണൻ പുസ്തകം സമ്മാനമായി നൽകി വായനദിനം ഉദ്ഘാടനം ചെയ്തു.

106 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകി സ്കൂൾ മാനേജർ അഡ്വ. എ എ ഹമീദ് ലൈബ്രറി വികസനത്തിന് തുടക്കം കുറിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഡിജിറ്റൽ റീഡിങ് പരിചയപ്പെടുത്തുന്ന പ്രവർത്തനം കൂടി ഇന്ന് ആരംഭിച്ചു. പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസിലെ ആരോൺ പിറന്നാൾ ദിനമായ ഇന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി.വാർഡ് മെമ്പർമാരായ ജയന്തി സോമൻ, അൻസർ പെരുംകുളം, ഹെഡ്മാസ്റ്റർ പ്രവീൺ, എം പിടിഎ പ്രസിഡൻറ് ബിന്ദു സുന്ദർ, അധ്യാപകരായ ദിലിത്ത്, അക്ബർഷാ, രജനി, ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ കണ്ടെത്തിയത്.

അഞ്ച് നാടൻ ബോംബായിരുന്നു ഉണ്ടായത്. ഇത് കച്ചടക്കാരാണ് കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർ നടപടികൾ പൊലീസ് സ്വീകരിച്ചുവരികെയാണ്.

എം ഡി എം എയുമായി ചിറയിൻകീഴ് സ്വദേശിയായ 23 കാരൻ പിടിയിൽ

എം ഡി എം എയുമായി ചിറയിൻകീഴ് സ്വദേശിയായ 23 കാരൻ പിടിയിൽ

ചിറയിൻകീഴ് സ്വദേശി മാരക ലഹരി മരുന്നായ എം ഡി എം എയുമായി കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ചിറയിൻകീഴ് അരയതുരുത്ത് കായലോരത്ത് വീട്ടിൽ 23 വയസ്സുള്ള സൂരജ് ആണ് 25 gm എം ഡി എം എയുമായി പിടിയിലായത്. തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ വില്പന നടത്തുന്നതിനായി ബാംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങി വില്പനയ്ക്കായി ട്രെയിനിൽ കൊണ്ടുവരികയായിരുന്നു പ്രതി. മൈസൂർ കൊച്ചുവേളി എക്സ്പ്രസിൽ കൊച്ചുവേളിയിലെത്തിയ ഇയാൾ എം ഡി എം എ വാങ്ങാനുള്ള ആളെ കാത്ത് റെയിൽവേ യാർഡിനു സമീപം ഒളിച്ചു നിൽക്കവേ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

എൽ പി എസ് എ യുടെ താൽക്കാലിക ഒഴിവ്

എൽ പി എസ് എ യുടെ താൽക്കാലിക ഒഴിവ്

പെരുങ്ങുഴി, മാതശ്ശേരിക്കോണം ഗവ യു പി എസിൽ 2024-25 അധ്യയന വർഷത്തിൽ
എൽ പി എസ് എ യുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 21/06/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.