സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഗായകന്‍, വിമര്‍ശനം

സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഗായകന്‍, വിമര്‍ശനം

പാട്‌ന: സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ഭോജ്പുരി ഗായകന്‍ ധനഞ്ജയ് ശര്‍മ്മയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം. സ്‌റ്റേജ് ഷോ നടന്നുകൊണ്ടിരിക്കേ നര്‍ത്തകിയെ ഗായകന്‍ സ്റ്റേജിന് താഴെ നിന്ന കാണികള്‍ക്കിടയിലേക്ക് എടുത്ത് എറിയികുയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഗായകനെതിരെ രൂക്ഷവിര്‍മശനങ്ങളാണ് ഉയരുന്നത്.

ബിഹാറിലാണ് സംഭവം. എന്നാല്‍ ബിഹാറില്‍ എവിടെയാണെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ വ്യക്തമല്ല. സംഭവം വിവാദമായതോടെ വിഡിയോക്ക് പിന്നിലെ വസ്തുതയെന്തെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രചരിച്ച വിഡിയോ പരിശോധിച്ച് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് നടപടിയെടുക്കാന്‍ അധികൃതര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗായകനെതിരെ നിരവി ആള്‍ക്കാര്‍ രംഗത്ത് എത്തി. ധനഞ്ജയ് വേദിയില്‍ പാട്ടുപാടുന്നതിനിടെ സ്റ്റേജ് ആക്ടില്‍ പങ്കെടുത്ത നര്‍ത്തകിയെ എടുത്ത് താഴെ കാണികര്‍ക്ക് നേരെ എറിയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നര്‍ത്തകിക്ക് മാനഹാനി വരുത്തുന്നതും സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നതുമായ പ്രവൃത്തിയാണിതെന്നും ഗായകനെതിരെ കര്‍ശന നടപടി വേണമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. വലിയ ക്രൂരതയാണ് ഗായകന്‍ കാണിച്ചതെന്നും ക്രിമനല്‍ കുറ്റമാണിതെന്നും പലരും അഭിപ്രായപ്പെട്ടു.

‘ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്’

‘ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്’

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്നാണ് ഗംഭീറിന്റെ പ്രശംസ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍.

സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഫൈനലുള്‍പ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അര്‍ധ സെഞ്ചറികള്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ ഓഫറുകളില്‍ 92 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജു നേടിയിരുന്നു.

‘സഞ്ജുവിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. സഞ്ജുവിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടര്‍ന്നാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനില്‍ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മില്‍ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.’ ഗംഭീര്‍ വ്യക്തമാക്കി.

‘കൂടുതല്‍ പേരും പറയുന്നത് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ അതല്ല കാര്യം, ടോപ് ഓര്‍ഡര്‍ കൂടുതല്‍ സ്‌ഫോടനാത്മകമായി ബാറ്റിങ് ചെയ്യണമെന്നതിനാലാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ഇറക്കുന്നത്.’ ഗംഭീര്‍ പറഞ്ഞു.

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം തുടങ്ങിയ ശേഷം ആദ്യ കപ്പൽ ഇന്ത്യയിലെത്തി . ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കപ്പൽ എത്തിച്ചേർന്നത്. സൗദി അറേബ്യയിൽ നിന്നുള്ള ലിബിയൻ ഫ്ലാഗ് കപ്പലാണ് മുംബൈ തീരത്ത് എത്തിയത്.

രണ്ട് ദിവസം മുൻപ് കപ്പലിന് ഹോർമൂസ് കടലിടുക്ക് കടക്കാൻ അനുമതി കിട്ടി. ഷെൻലോങ് സൂയസ്മാക്സ് കപ്പലാണ് ഇന്ത്യയിൽ എത്തിയത്. 135,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമയാണ് കപ്പൽ എത്തിയത്. കപ്പൽ നിലവിൽ മുംബൈ തീരത്താനുള്ളത്. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് മാർച്ച് 1 ന് സൗദി തുറമുഖമായ റാസ് തനുരയിൽ നിന്ന് ക്രൂഡ് കയറ്റി രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ നേരത്തെ അനുമതി നൽകിയിരുന്നു. ക്രൂഡ് ഓയിലും പാചകവാതകവുമായി വന്ന ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് കപ്പലുകളെ കടത്തിവിടാനാണ് ഇറാൻ ഭരണകൂടം തീരുമാനിച്ചത്ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ടെലിഫോൺ ചർച്ചകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നൽകാൻ ഇറാൻ തയ്യാറായത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇന്ത്യൻ നാവികസേനയും വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ നൽകിയ ഈ അനുമതി വലിയ തോതിൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനക്കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നതോടെ വിപണിയിലെ ആശങ്കകൾക്കും പരിഹാരമാകും.

ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ഒന്ന് ലക്ഷ്യമിട്ടായിരുന്നു ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിമാനത്താവളത്തിന് സമീപത്ത് തീപിടിത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ജിസിസി രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സുരക്ഷ, പ്രത്യാഘാതങ്ങള്‍ എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.

ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നു എന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ സഹകരണം തുടരാനും ചര്‍ച്ചയില്‍ ധാരണയായി.

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

ലോസ് ഏഞ്ചല്‍സ്: 98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്. ‘സിന്നേഴ്‌സ്’ ലൂടെ റയാന്‍ കൂഗ്ലര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

വണ്‍ ബാറ്റില്‍ ഓഫ് അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആമി മാഡിഗന്‍ മികച്ച സഹനടിയായി. വെപ്പണ്‍സ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കെപോപ്പ് ഡെമോണ്‍ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം. ദി ഗേള്‍ ഹു ക്രൈഡ് പേള്‍സ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു.

‘ദി സിംഗേഴ്സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിംഗ് സലൈവ’ മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് (ടൈ) പുരസ്‌കാരങ്ങള്‍ നേടി. ‘ഒന്ന് ബാറ്റില്‍ ഓഫ് ഒണ്‍ടണ്ണിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് & ഹെയര്‍സ്‌റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി (ഫ്രാങ്കന്‍സ്‌റ്റൈന്‍) പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്ലി (ഫ്രാങ്കന്‍സ്‌റ്റൈന്‍) മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.

ഹോളിവുഡിലെ ഐക്കണിക് വേദിയായ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കുന്നത്. പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയന്‍ ആണ് ചടങ്ങിന്റെ അവതാരകന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒബ്രയന്‍ ചടങ്ങില്‍ അവതാരകനായി എത്തുന്നത്. ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയും ഇത്തവണ പുരസ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയിലുണ്ട്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആനി ഹാത്ത്വേ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാകുന്നത്. വന്‍ താരനിരയും ചടങ്ങിനുണ്ട്.

പെട്രോളും ഡീസലും വലിയ ക്യാനുകളില്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

പെട്രോളും ഡീസലും വലിയ ക്യാനുകളില്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വില്‍ക്കുന്നത് തടയാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളോ ഇന്ധനക്ഷാമം ഉണ്ടായേക്കാം എന്ന പ്രചരണങ്ങളോ കാരണം ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം ശേഖരിച്ചുവെക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.

ഇന്ധനം അനാവശ്യമായി പൂഴ്ത്തിവെക്കുന്നത് വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുമെന്നും, അത് അവശ്യ സര്‍വീസുകളെ ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.