ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്‌ തുടക്കം; പോളിംഗ് 121 മണ്ഡലങ്ങളിൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്‌ തുടക്കം; പോളിംഗ് 121 മണ്ഡലങ്ങളിൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ് സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണൽ. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുൽ ഗാന്ധി ഉയർത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചർച്ചയായിട്ടുണ്ട്. മഹാസഖ്യം തോൽവിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയർത്തിയാണ് ബിജെപിയും ജെഡിയുവും പ്രതിരോധിക്കുന്നത്.

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; തിലക് വര്‍മ്മ ഇന്ത്യ എ ടീം നായകന്‍, ഇഷാന്‍ കിഷന്‍ ടീമില്‍

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; തിലക് വര്‍മ്മ ഇന്ത്യ എ ടീം നായകന്‍, ഇഷാന്‍ കിഷന്‍ ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. ഋതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇഷാന്‍ കിഷന്‍ ആണ് പ്രധാന വിക്കറ്റ് കീപ്പര്‍. റിസര്‍വ് കീപ്പറായി പ്രഭ്‌സിമ്രന്‍ സിങ്ങിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രന് തുണയായത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ടീമില്‍ നിന്നും ഒഴിവാക്കിയ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പരയില്‍ കളിക്കുന്ന പേസ് ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും എ ടീമിലുണ്ട്. അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ് എന്നിവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്‌കോട്ടില്‍ നവംബര്‍ 13,16, 19 തീയതികളിലാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരങ്ങള്‍ നടക്കുക.പതിനഞ്ചംഗ ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീല് അഹ്മദ്. പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍)

ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

റിയാദ്: ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള, പ്രവാസിയുടെ അ​സ്ഥി​കൂ​ടം സൗദി അറേബ്യയില്‍ ക​ണ്ടെ​ത്തി. ബംഗ്ലാദേശ് സ്വദേശിയിയായ ഷ​ഫീ​ഖ് ബി​സാ​സി​ന്റെ (48) മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇയാൾക്കെതിരെ ജോ​ലി​യി​ൽ നി​ന്നും ഒ​ളി​ച്ചോ​ടിയതിന് (ഹു​റൂ​ബ്) കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​രുന്നതായി സൗദി പൊലീസ് വ്യക്തമാക്കി.

റിയാദ്: ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള, പ്രവാസിയുടെ അ​സ്ഥി​കൂ​ടം സൗദി അറേബ്യയില്‍ ക​ണ്ടെ​ത്തി. ബംഗ്ലാദേശ് സ്വദേശിയിയായ ഷ​ഫീ​ഖ് ബി​സാ​സി​ന്റെ (48) മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇയാൾക്കെതിരെ ജോ​ലി​യി​ൽ നി​ന്നും ഒ​ളി​ച്ചോ​ടിയതിന് (ഹു​റൂ​ബ്) കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​രുന്നതായി സൗദി പൊലീസ് വ്യക്തമാക്കി.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നാ​രി​യ​യി​ലെ സ​റാ​ർ പ്ര​ദേ​ശ​ത്ത് നിന്ന് കഴിഞ്ഞ ദിവസം ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇതിന് സമീപത്ത് നിന്ന് ലഭിച്ച വ​സ്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഷ​ഫീ​ഖ് ധ​രി​ച്ചി​രു​ന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് സൗദി പൊലീസ് അറിയിച്ചു. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ​മൃ​ത​ദേ​ഹം മു​ലൈ​ജ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

കൊച്ചി: കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അങ്കമാലി – കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ രക്ഷിതാക്കള്‍ തന്നെയാണ് അങ്കമാലിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്തോ ജീവി കടിച്ചു മുറിവ് പറ്റിയെന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. കത്തിയോ, ബ്ലേഡ് ഉപയോഗിച്ചുകൊണ്ടുള്ള മുറിവാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ അച്ഛന്റെയും അപ്പൂപ്പന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മുത്തശ്ശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) നിയമന പരീക്ഷയുടെ പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രിലിംസ് പരീക്ഷയുടെ ഫലമാണ് ഇത്. എട്ട് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ആണ് പരീക്ഷ എഴുതിയത്.

ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.sbi.co.in വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. പ്രിലിംസ് ഫലത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ മെയിൻസ് പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

ഈ വർഷം SBI ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) തസ്‌തികയിൽ 6589 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രിലിംസ് പരീക്ഷ പാസായവരിൽ നിന്ന് ഒഴിവുകളുടെ പത്ത് മടങ്ങ് ഉദ്യോഗാർത്ഥികളെ മെയിൻസ് പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും.

ഉദ്യോഗാർത്ഥികൾക്ക് അവരുടെ റജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. SBI Clerk Prelims Cut-Off 2025 ലിസ്റ്റും ഫലത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെയിൻസ് പരീക്ഷ ഈ വർഷം നവംബർ 17ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. SBI ക്ലർക്ക് നിയമനത്തിൽ ഇന്റർവ്യൂ ഉണ്ടായിരിക്കയില്ല. മെയിൻസ് പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കി അന്തിമ ലിസ്റ്റ് പുറത്തിറക്കും.

ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഇനി ഒരു വര്‍ഷത്തേക്ക് സൗജന്യം

ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഇനി ഒരു വര്‍ഷത്തേക്ക് സൗജന്യം

ഡല്‍ഹി: പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം നല്‍കുന്ന പ്രധാന പ്രഖ്യാപനവുമായാണ് ഓപ്പണ്‍ എഐ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭ്യമാകും.

കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഈ തീരുമാനം പ്രഖ്യാപിച്ചത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എഐ മാര്‍ക്കറ്റില്‍ കൂടുതല്‍ പങ്കാളിത്തം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സാധാരണയായി മാസം 400 രൂപയാണ് ചാറ്റ്ജിപിടി സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ബേസിക് വെര്‍ഷനിനേക്കാള്‍ വേഗതയുള്ള സേവനം ലഭിക്കും.

ഇതോടൊപ്പം ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡ്, വിപുലമായ കോണ്‍വേഴ്‌സേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ശേഷം ഒാപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായി ഇന്ത്യ വളര്‍ന്നുവരുകയാണ്. വിദ്യാഭ്യാസം, ബിസിനസ്,കോഡിംഗ് തുടങ്ങിയ മേഖലകളില്‍ ലക്ഷകണക്കിന് ആളുകളാണ് ഇപ്പോള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എഐ യുടെ പ്രയോജനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം 12 മാസം കൂടി സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ സാധാരണ നിരക്കുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരും.