തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി ബില്‍ 2025). ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതുള്‍പ്പെടെ സജീവ ചർച്ചയാവുകയാണ്.

വികസിത ഭാരതം 2047 എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായാണ് പുതിയ നിയമ നിര്‍മാണമെന്നാണ് ബില്ലിന് കേന്ദ്രം നല്‍കുന്ന വിശദീകരണം. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണത്തിന് പകരം റീബ്രാന്‍ഡിങിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മഹാത്മാഗാന്ധിയുടെ പേര് എന്തുകൊണ്ടാണ് ഒഴിവാക്കുന്നത് എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതിരിപ്പിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കുന്നതിനുള്ളതാണ് ഇതില്‍ ആദ്യത്തേത്ത്. പുതിയ വിബി-ജി റാം ജി ബില്‍ 2025 ഉം ഇതിനൊടൊപ്പം സഭയില്‍ അവതരിപ്പിച്ചു.

ഗ്രാമീണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു. ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കുക’ എന്നതായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ 20 വര്‍ഷമായി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉറപ്പായ വേതന തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ഗ്രാമീണ മേഖലയില്‍ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം കൈവരിക്കാന്‍ കഴിഞ്ഞു. സമ്പന്നവും സ്ഥിരതയുള്ളതുമായ ഒരു ഗ്രാമീണ ഇന്ത്യയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നതതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

കേന്ദ്രീയ വിദ്യാലയ സംഗതനിൽ 2499 ഒഴിവുകൾ; അനധ്യാപകർക്കും അവസരം

കേന്ദ്രീയ വിദ്യാലയ സംഗതനിൽ 2499 ഒഴിവുകൾ; അനധ്യാപകർക്കും അവസരം

കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി. അകെ 2499 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.

തസ്തികയുടെ പേര് & ആകെ ഒഴിവുകൾ

പ്രിൻസിപ്പൽ – 157

വൈസ് പ്രിൻസിപ്പൽ – 125

പി.ജി.ടി (ഹിന്ദി) – 67

പി.ജി.ടി (ഇംഗ്ലീഷ്) – 94

പി.ജി.ടി (ഫിസിക്സ്) – 138

പി.ജി.ടി (കെമിസ്ട്രി) – 128

പി.ജി.ടി (മാത്‍സ്) – 49

പി.ജി.ടി (ബയോളജി) – 74

പി.ജി.ടി (ഹിസ്റ്ററി) – 39

പി.ജി.ടി (ഇക്കണോമിക്സ്) – 80

പി.ജി.ടി (ജിയോഗ്രഫി) – 38

ടി.ജി.ടി (ഇംഗ്ലീഷ്) – 258

ടി.ജി.ടി (ഹിന്ദി) – 79

ടി.ജി.ടി (സയൻസ്) – 143

ടി.ജി.ടി (മാത്‍സ്) – 307

ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253

ഹെഡ്മാസ്റ്റർ – 124

ഫിനാൻസ് ഓഫീസർ – 05

സെക്ഷൻ ഓഫീസർ – 06

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49

ആകെ ഒഴിവുകൾ: 2,499

ടി.ജി.ടി (ഇംഗ്ലീഷ്) – 258

ടി.ജി.ടി (ഹിന്ദി) – 79

ടി.ജി.ടി (സയൻസ്) – 143

ടി.ജി.ടി (മാത്‍സ്) – 307

ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253

ഹെഡ്മാസ്റ്റർ – 124

ഫിനാൻസ് ഓഫീസർ – 05

സെക്ഷൻ ഓഫീസർ – 06

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49

ആകെ ഒഴിവുകൾ: 2,499

ഓരോ വിഭാഗത്തിലെയും വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ്,പ്രവൃത്തി പരിചയം എന്നിവ അറിയാൻ https://kvsangathan.nic.in/ സന്ദർശിക്കുക.

മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ

മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ

ഡൽഹി: ​ഗോട്ട് ടൂറിന്റെ ഭാ​ഗമായി അർജന്റീന ഇതിഹാസ താരം ലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത പുകയുള്ളതിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽ​ഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലാണ് ആദ്യം എത്തുക. ഹോട്ടലിലെ ഒരു നില മുഴുവന്‍ മെസിക്കും സംഘത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്.

മെസിയേയും സംഘത്തേയും ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താമസിപ്പിക്കുക. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലീല പാലസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ നിരക്ക്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പങ്കിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് റോഡ് മാര്‍ഗം 30 മിനിറ്റിന്‍റെ ദൂരമാണുള്ളത്. മെസി വരുന്നതിനാല്‍ ലീല പാലസ് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ലീല പാലസ് ഹോട്ടലിൽ മെസിയെ നേരിൽ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം കോർപറേറ്റ്, വിഐപി അതിഥികൾക്കാണ്. മീറ്റ് ആൻഡ് ​ഗ്രീറ്റ് എന്ന പേരിൽ അടച്ചിട്ട മുറിയിലാണ് പരിപാടി. മെസിയെ കണ്ട് കൈ കൊടുക്കാനായി വിഐപികൾ ഒരു കോടി രൂപ വരെ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗോട്ട് ടൂറെന്നു പേരിട്ടിരിക്കുന്ന മെസിയുടെ സന്ദർശനത്തിന്റെ അവസാന പരിപാടികളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. ഹ്രസ്വ സന്ദര്‍ശനവേളയില്‍ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സാമാജികർ, ക്രിക്കറ്റ് താരങ്ങള്‍, ഒളിംപിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘത്തെയും കാണും.

മെസിയെ ഒരു നോക്ക് കാണാനല്ല 25,000 മുടക്കിയത്; സംഘാടകൻ കസ്റ്റഡിയിൽ, ആരാധകർക്ക് പണം തിരികെ നൽകും

മെസിയെ ഒരു നോക്ക് കാണാനല്ല 25,000 മുടക്കിയത്; സംഘാടകൻ കസ്റ്റഡിയിൽ, ആരാധകർക്ക് പണം തിരികെ നൽകും

കൊൽക്കത്ത: ​ഇതിഹാസ താരം ലയണൽ മെസിയുടെ സന്ദർശനത്തിനു പിന്നാലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ ആരാധകർക്ക് ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്നു ഇയാൾ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോൾ താരം അർജന്റീനയുടെ ലയണൽ മെസിക്ക് കൊൽക്കത്തയിൽ ഊഷ്മള വരവേൽപ്പ് ആണ് നൽകിയത്. എന്നാൽ മെസിയോടുള്ള ആരാധകരുടെ സ്‌നേഹം പിന്നീട് രോഷപ്രകടനത്തിലേക്ക് വഴിമാറുന്ന നടുക്കുന്ന കാഴ്ചയാണ് തുടർന്നുള്ള മണിക്കൂറുകളിൽ കണ്ടത്. ശനിയാഴ്ച നഗരത്തിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ മെസി എത്തിയതിന് പിന്നാലെയാണ് കുഴപ്പങ്ങൾ തുടങ്ങിയത്.

മെസിയെ കാണാൻ ആവശ്യത്തിനു സമയം ലഭിച്ചില്ലെന്നു ആരോപിച്ച് ഒരു വിഭാ​ഗം ആരാധകർ പ്രതിഷേധവുമായി എത്തി. മെസിയെ വരവേൽക്കാൻ സ്ഥാപിച്ച ബാനറുകൾ തകർത്തും ​മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞും സ്റ്റേഡിയത്തിലെ കസേര എടുത്തെറിഞ്ഞുമൊക്കെ ആരാധകർ അക്രമം അഴിച്ചുവിട്ടു.

ഗോട്ട് ടൂറിന്റെ ഭാ​ഗമായി 3 ദിവസത്തെ സന്ദർശനത്തിനാണ് ശനിയാഴ്ച പുലർച്ചെ മെസി കൊൽക്കത്തയിൽ എത്തിയത്. പിന്നീട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരിപാടിക്കായി മെസി എത്തിയെങ്കിലും പെട്ടെന്നു മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

സ്‌റ്റേഡിയത്തിൽ എത്തി 20 മിനിറ്റിനുള്ളിൽ മെസി വേദി വിട്ടതോടെ, താരത്തെ ഒരുനോക്ക് കാണാൻ തിരക്കുകൂട്ടിയ ആരാധകരുടെ ക്ഷമ നശിച്ചു. താരത്തെ അടുത്തുകാണാൻ സാധിക്കാതെ വന്നതോടെ നിരാശരായ ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് നാശനഷ്ടങ്ങൾ വരുത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മെസി രാവിലെ 11.30നാണ് സ്റ്റേഡിയത്തിൽ എത്തിയത്.

സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് ക്ഷമ ചോദിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മോശം മാനേജ്മെന്റിൽ താൻ വളരെയധികം അസ്വസ്ഥയാണെന്നും സംഭവം ഞെട്ടിച്ചതായും മമത എക്‌സിൽ കുറിച്ചു.

എയിംസിൽ ജൂനിയർ റെസിഡന്റ് നിയമനം: 220 തസ്തികകളിലേക്ക് അപേക്ഷിക്കാം

എയിംസിൽ ജൂനിയർ റെസിഡന്റ് നിയമനം: 220 തസ്തികകളിലേക്ക് അപേക്ഷിക്കാം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 220 ജൂനിയർ റെസിഡന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ബിഡിഎസ്, എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 19 ( 19-12-2025) ആണ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്തികയുടെ പേര് : ജൂനിയർ റെസിഡന്റ്

ഒഴിവുകളുടെ എണ്ണം: 220

ശമ്പളം പ്രതിമാസം: 56,100 രൂപയും അലവൻസുകളും

യോഗ്യത: ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ എംബിബിഎസ്/ബിഡിഎസ്

അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 19(19-12-2025)

ഡിപ്പാർട്ട്മെന്റും ഒഴിവുകളും
ബ്ലഡ് ബാങ്ക് (മെയിൻ) : 04

ബ്ലഡ് ബാങ്ക് (ട്രോമ സെന്റർ): 02

ബ്ലഡ് ബാങ്ക് (സിഎൻസി) : 05

ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി : 08

ബ്ലഡ് ബാങ്ക് എൻസിഐ(നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഝജ്ജാർ) : 02

കാർഡിയാക് റേഡിയോളജി: 01

കാർഡിയോളജി: 01

കമ്മ്യൂണിറ്റി മെഡിസിൻ :04

സിഡിഇആർ : 08

സിടിവിഎസ് : 01

ഡെർമറ്റോളജി & വെനീറോളജി :01

ഇഎച്ച്എസ് : 03

എമർജൻസി മെഡിസിൻ: 76

എമർജൻസി മെഡിസിൻ (ട്രോമ സെന്റർ): 12

ലാബ്. മെഡിസിൻ: 02

നെഫ്രോളജി: 03

ന്യൂറോളജി: 01

ന്യൂറോസർജറി (ട്രോമ സെന്റർ): 05

ന്യൂറോറേഡിയോളജി : 02

ഓർത്തോപീഡിക്സ് (ട്രോമ സെന്റർ): 05

പീഡിയാട്രിക്സ് (കാഷ്വാലിറ്റി): 05

സൈക്യാട്രി : 06

പാത്തോളജി: 02

റേഡിയോതെറാപ്പി: 06

റുമാറ്റോളജി: 02

സർജറി (ട്രോമ സെന്റർ): 31

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (എൻസിഐ-ഝജ്ജാർ) :03

പാത്തോളജി (എൻസിഐ-ഝജ്ജാർ) :03

ജെറിയാട്രിക് മെഡിസിൻ (എൻസിഎ) :10

ഓർത്തോപീഡിക്സ് (എൻസിഎ): 03

സർജറി (എൻസിഎ) :03

ആകെ :220

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 19 (19-12-2025 )വൈകുന്നേരം അഞ്ച് മണി വരെ

ജൂനിയർ റെസിഡൻസി സെഷൻ കാലയളവ്: 2026 ജനുവരി ഒന്ന് മുതൽ 2026 ജൂൺ 30 വരെ ( 01-01-2026 മുതൽ 30-06-2026 വരെ)

ടെന്‍ഷന്‍ വേണ്ട, ഗില്‍ ഐപിഎല്ലിലേതു പോലെ കളിക്കട്ടെ: അസിസ്റ്റന്റ് കോച്ച്

ടെന്‍ഷന്‍ വേണ്ട, ഗില്‍ ഐപിഎല്ലിലേതു പോലെ കളിക്കട്ടെ: അസിസ്റ്റന്റ് കോച്ച്

ഡല്‍ഹി: ടി20യിലേക്ക് മടങ്ങിയെത്തിയ ശേഷം ശുഭ്മാന്‍ ഗില്‍ ഏറെ സമ്മര്‍ദത്തിലാണെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. ഗില്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ടീം മാനേജുമെന്റ് താരത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിവാക്കി ഐപിഎല്ലിലെ പോലെ കളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രണ്ട് മത്സരങ്ങളില്‍ വിജയിപ്പിച്ചതിന് ശേഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പോടെ ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവന്നു. സഞ്ജുവിന് പകരം ഗില്ലിനെ ഒപ്പണറാക്കിയെങ്കിലും റണ്‍സ് നേടുന്നതില്‍ ഗില്‍ പരാജയപ്പെട്ടു. ടി20യില്‍ ഗില്ലിന് വിശ്രമം ആവശ്യമാണെന്നും ടെന്‍ ഡോഷേറ്റ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഗില്ലിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ പ്രതികരണം. ഇംഗ്ലണ്ടില്‍ ഗില്ല് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും. അഭിമാനകരമായ പ്രകടനമാണ് ഗില്ലില്‍ നിന്നുണ്ടായത് ടി20യിലും താരത്തില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ സീസണുകളില്‍ കളിക്കുന്നതു പോലെ ഗില്‍ സമ്മര്‍ദങ്ങളില്ലാതെ കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ വിശ്വസിക്കുന്നു, അദ്ദേഹം നന്നായി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാറിനും സ്ഥിരത കണ്ടെത്താനാകുന്നില്ലെന്നും സൂര്യയിലും ഗില്ലിലും വലിയ പ്രതീക്ഷകളാണ് ടീനുള്ളതെന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക എന്നത് സമ്മര്‍ദങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.