സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്; രാജ്‌നാഥ് സിങ് സമ്മാനിക്കും

സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്; രാജ്‌നാഥ് സിങ് സമ്മാനിക്കും

ഡല്‍ഹി: എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാര ജേതാക്കളാണ്.

ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ‘ഈ അവാര്‍ഡ് ആരാണ് തന്നിരിക്കുന്നത്, ആര്‍ക്കാണ് കൊടുത്തിരിക്കുന്നതെന്ന് എനിക്ക് ഒരുപിടിത്തവും ഇല്ല. ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡ് സ്വീകരിച്ചിട്ടേയില്ല. മാധ്യമങ്ങള്‍ പറഞ്ഞാണ് ഇങ്ങനെ ഒരു അവാര്‍ഡിനെ പറ്റി കേള്‍ക്കുന്നത്. നിങ്ങള്‍ അന്വേഷിച്ചോളൂ’ – ശശി തരൂര്‍ പറഞ്ഞു. പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ തരൂര്‍ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രശംസിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: സുപ്രീംകോടതി

പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: സുപ്രീംകോടതി

ഡല്‍ഹി: പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സുപ്രീംകോടതി. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. സന്നദ്ധസംഘടനയായ ആത്മദീപ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

സിഎഎ പ്രകാരം നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക കരുണ നന്ദി ചൂണ്ടിക്കാട്ടി. അപേക്ഷകളില്‍ തീരുമാനമാകുമ്പോഴേക്കും എസ്ഐആര്‍ അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാല്‍, ഇതുവരെ പൗരത്വം ലഭിക്കാത്തവരെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സിഎഎ പ്രകാരം അവര്‍ക്ക് പൗരത്വം ലഭിച്ചേക്കാം. പക്ഷേ, അതിന് ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിന് മുന്‍പായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനാവില്ല. അതിനാല്‍ ആദ്യം പൗരത്വം നേടുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി സമയക്രമം നിശ്ചയിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയതെന്നും അപേക്ഷകരാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഫെബ്രുവരിക്കു മുമ്പ് തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.

സിഎഎ അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു. വിഷയം അടുത്തയാഴ്ച പരിഗണിക്കും.

പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കും മരണത്തില്‍ പങ്കെന്ന് മുഖ്യമന്ത്രി

പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കും മരണത്തില്‍ പങ്കെന്ന് മുഖ്യമന്ത്രി

മുംബൈ: ഫല്‍ത്താനിലെ വനിതാ ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം അവരുടേത് തന്നയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതില്‍ പരാമര്‍ശിക്കുന്ന പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറും അവരെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭയില്‍ ബിജെപി അംഗം അമീത് സതാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നഗരത്തിലെ ഹോട്ടലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈപ്പത്തിയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനെ വിവാഹ വാഗ്ദാനം നല്‍കി പല തവണ ബലാത്സംഗം ചെയ്‌തെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രശാന്ത് ബങ്കര്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.

കുറിപ്പിലെ കയ്യക്ഷരം ഡോക്ടറുടേത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടോ, അതില്‍ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ ഡോക്ടറുടെ മരണത്തില്‍ പങ്കാളികളാണോ എന്നീ ചോദ്യങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്. ഡോക്ടര്‍ അവരുടെ കൈയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ രണ്ട് പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിലെ കയ്യക്ഷരം അവരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് തികച്ചും നിര്‍ഭാഗ്യകരമാണ്. സ്ത്രീ സുരക്ഷ പരമപ്രധാനമാണെന്നും സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി. വനിതാ ഡോക്ടര്‍ 11 മാസത്തെ കരാറിലാണെന്നും അതിനാല്‍ കുടുംബത്തിലെ അംഗത്തിന് ആശ്രിത നിയമനമായി ജോലി നല്‍കുന്നത് പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരിച്ചയാളുടെ കുടുംബത്തിന് പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ആരോഗ്യ മേഖലയിൽ സർക്കാർ ജോലി, 61 തസ്തികയിൽ ഒഴിവുകൾ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അവസരം

ആരോഗ്യ മേഖലയിൽ സർക്കാർ ജോലി, 61 തസ്തികയിൽ ഒഴിവുകൾ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അവസരം

ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ILBS) വിവിധ തസ്‌തകകളിൽ നിയമനം നടത്തുന്നു. കരളും പിത്താശയ രോഗങ്ങളും സംബന്ധിച്ച ചികിത്സയും ഗവേഷണങ്ങളും നൽകുന്ന ഇന്ത്യയിലെ പ്രമുഖ സൂപ്പർ-സ്പെഷാലിറ്റി സ്ഥാപനമാണ് ഇത്. കരൾ മാറ്റിവെക്കൽ, ഹെപ്പറ്റോളജി, ഗാസ്‌ട്രോ-എന്ററോളജി എന്നിവയിൽ അത്യാധുനിക സംവിധാനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.

പ്രൊഫസർ,അഡിഷണൽ,അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ മുതൽ നഴ്സിങ് വരെയുള്ള 61 തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. അകെ 105 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 4 വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 11.

തസ്തികയും ഒഴിവുകളുടെ എണ്ണവും
പി ഡൗബ്ലു ഡി വിഭാഗത്തിലെ ഒഴിവുകൾ
സീനിയർ റെസിഡന്റ് (റേഡിയോളജി) – 1

സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 1

ജൂനിയർ റെസിഡന്റ് – 2

റെസിഡന്റ് മെഡിക്കൽ ഓഫീസർ – 1

അസിസ്റ്റന്റ് മാനേജർ (നഴ്സിംഗ്) – 1

ജൂനിയർ നഴ്‌സ് – 4

എക്സിക്യൂട്ടീവ് നഴ്‌സ് – 9

ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ് – 6

പ്രൊഫസർ തസ്തികയിലെ ഒഴിവുകൾ
പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 1

പ്രൊഫസർ (നെഫ്രോളജി) – 1

പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1

പ്രൊഫസർ (AI ഹെൽത്ത് & റിസർച്ച്) – 1

അഡിഷണൽ പ്രൊഫസർ ഒഴിവുകൾ
അഡിഷണൽ പ്രൊഫസർ (ഹെപറ്റോളജി) – 3

അഡിഷണൽ പ്രൊഫസർ (നെഫ്രോളജി) – 1

അഡിഷണൽ പ്രൊഫസർ (റേഡിയേഷൻ ഓങ്കോളജി) – 1

അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ (ഹെപറ്റോളജി) – 3

അസോസിയേറ്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1

അസോസിയേറ്റ് പ്രൊഫസർ (റേഡിയോളജി) – 3

അസോസിയേറ്റ് പ്രൊഫസർ (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1

അസോസിയേറ്റ് പ്രൊഫസർ (നെഫ്രോളജി) – 1

അസോസിയേറ്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോളജി) – 2

അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹീമറ്റോളജി) – 1

അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1

അസിസ്റ്റന്റ് പ്രൊഫസർ (സ്ഥിതിവിവരശാസ്ത്രം / സ്റ്റാറ്റിസ്റ്റിക്സ്) – 1

അസിസ്റ്റന്റ് പ്രൊഫസർ (ഹെപറ്റോളജി) – 3

അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ റിസർച്ചും എപിഡെമിയോളജിയും) – 1

അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2

അസിസ്റ്റന്റ് പ്രൊഫസർ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി) – 2

കൺസൾട്ടന്റ് ഒഴിവുകൾ
കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade I – 1

കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade II – 2

കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade II – 2

കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade IV – 2

കൺസൾട്ടന്റ് (റേഡിയോളജി) Grade I – 1

കൺസൾട്ടന്റ് (റേഡിയോളജി) Grade II – 1

കൺസൾട്ടന്റ് (റേഡിയോളജി) Grade III – 2

കൺസൾട്ടന്റ് (റേഡിയോളജി) Grade IV – 2

കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade I – 1

കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade III – 1

കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade IV – 1

കൺസൾട്ടന്റ് (ന്യൂറോളജി) Grade IV – 2

കൺസൾട്ടന്റ് (ക്ലിനിക്കൽ ഹീമറ്റോളജി) Grade IV – 1

കൺസൾട്ടന്റ് (മെഡിക്കൽ ബയോസ്റ്റാറ്റിസ്റ്റിക്സ്) Grade IV – 1

സീനിയർ റസിഡന്റ് ഒഴിവുകൾ
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 5

സീനിയർ റെസിഡന്റ് (നെഫ്രോളജി) – 2

സീനിയർ റെസിഡന്റ് (റേഡിയോളജി) – 2

സീനിയർ റെസിഡന്റ് (മെഡിക്കൽ ഓങ്കോളജി) – 2

സീനിയർ റെസിഡന്റ് (ഹൃദയരോഗവിഭാഗം/ കാർഡിയോളജി) – 2

സീനിയർ റെസിഡന്റ് (പൾമണറി മെഡിസിൻ) – 2

സീനിയർ റെസിഡന്റ് (ന്യൂറോളജി) – 1

സീനിയർ റെസിഡന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1

നഴ്സിങ് / അഡ്മിനിസ്ട്രേറ്റീവ് / നോൺ-മെഡിക്കൽ ഒഴിവുകൾ
ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1

അസിസ്റ്റന്റ് ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 2

ഹെഡ് നഴ്സിങ് കെയർ സർവീസസ് – 1

സീനിയർ മാനേജർ (നഴ്സിങ് ) – 1

മാനേജർ (പർച്ചേസ്) – 1

ഹെൽത്ത് കൗൺസിലർ – 2

എക്സിക്യൂട്ടീവ് (ജനറൽ) – 1

ജൂനിയർ എക്സിക്യൂട്ടീവ് (ജനറൽ) – 2

ജൂനിയർ എക്സിക്യൂട്ടീവ് (പർച്ചേസ്) – 3

റെസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ – 2

ഉയർന്ന പ്രായപരിധി,യോഗ്യത തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://www.ilbs.in/ സന്ദർശിക്കുക.

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം വീണ്ടും യാഥര്‍ഥ്യമാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്‌പെയിനിനെ നേരിടും. ആദ്യ സെമിയില്‍ അര്‍ജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലുറപ്പിച്ചത്.ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായി പിആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അവസാന നാലിലെത്തിയത്. എന്നാല്‍ ഫൈനലിലേക്ക് മുന്നേറാനായില്ല.

രോഹിതിനെ കെട്ടിപ്പിടിച്ചു; ഗംഭീറിനെ കണ്ടപ്പോള്‍ ‘കട്ടക്കലിപ്പില്‍’ കോഹ്‌ലി; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

രോഹിതിനെ കെട്ടിപ്പിടിച്ചു; ഗംഭീറിനെ കണ്ടപ്പോള്‍ ‘കട്ടക്കലിപ്പില്‍’ കോഹ്‌ലി; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

വിശാഖപട്ടണം: ദക്ഷിണാഫ്രക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും നേടി പരമ്പരയിലെ താരമായാണ് ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോഹ്‌ലി ഈ വര്‍ഷത്തെ തന്റെ ക്രിക്കറ്റ് സീസണിന് വിരാമമിടുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോഹ് ലി അവസാനമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ 65 റണ്‍സ് നേടി. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, അനായാസം വിജയത്തിലെത്തുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് ശേഷമുണ്ടായ കോഹ് ലിയുടെ ഒരു വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. താരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്ന കോഹ് ലി, പരിശീലകന്‍ ഗൗതം ഗംഭീറിനോട് അത്ര സന്തോഷത്തോടെയല്ല പെരുമാറിയതെന്നാണ് ചിലരുടെ കണ്ടുപിടിത്തം. വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ചര്‍ച്ച സജീവമാകുന്നത്.

മത്സരശേഷം സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്‍കിയ കോഹ് ലി, ഗൗതം ഗംഭീറിന് അടുത്ത് എത്തുമ്പോള്‍ മുഖത്തെ ചിരിമായുന്നതായാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റെല്ലാവരെയും ചിരിച്ചുകൊണ്ട് ഹസ്തദാനം നടത്തി കോഹ് ലി കെട്ടിപ്പിടിക്കുമ്പോള്‍ ഗംഭീറിന് ഹസ്തദാനം നല്‍കുക മാത്രമാണ് ഉണ്ടായത്. രോഹിത് ശര്‍മയെ വിരാട് കോഹ് ലി ഹഗ് ചെയ്തതിനു പിന്നാലെയാണ് ഗംഭീര്‍, കോഹ് ലിയുടെ അടുത്തെത്തുന്നത്. അതുവരെയുണ്ടായിരുന്ന ചിരി കോഹ് ലിയുടെ മുഖത്തുനിന്ന് മായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള വിരാട് കോഹ് ലിയുടെ ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ ഒട്ടേറെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരും അത്ര രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോഹ് ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിന മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ഗംഭീറിനെ നോക്കാതെ കോഹ് ലി കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് വിരാട് ഇനി ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക.