‘കരാറിൽ ഒപ്പിടുക അല്ലെങ്കിൽ കീഴടങ്ങുക’; ഇറാന് ഭീഷണിയുമായി ട്രംപ്

‘കരാറിൽ ഒപ്പിടുക അല്ലെങ്കിൽ കീഴടങ്ങുക’; ഇറാന് ഭീഷണിയുമായി ട്രംപ്

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസുമായി കരാറിലേര്‍പ്പെടാൻ തയ്യാറാകണമെന്നാണ് ട്രംപിന്റെ ഭീഷണി. അല്ലെങ്കിൽ ഇറാന്‍ പൂർണമായും കീഴടങ്ങണമെന്നും ട്രംപ് പറഞ്ഞു. ‘ഇറാന് രണ്ട് വഴികളാണ് ഉള്ളത്, ഒന്നില്ലെങ്കിൽ കരാർ അല്ലെങ്കിൽ പൂർണമായും കീഴടങ്ങൽ’; എന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്ക ആഗ്രഹിക്കാത്തിടത്തോളം കാലം ഇറാനിലേക്ക് ഒന്നും കടന്നുവരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ല. ഹോര്‍മൂസിന്റെ നിയന്ത്രണം ഇറാൻ്റെ കൈവശമെന്നാണ് അവരുടെ അവകാശവാദം. എന്നാൽ കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു.

ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത ഇറാന്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് രംഗത്തുവന്നത്. ഇറാന്‍ ഒമാനുമായി മാത്രമാണ് ഇടപെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ്റേത് ഇരട്ടത്താപ്പാണ്. തങ്ങളോട് ചർച്ചയ്ക്കായി യാചിക്കുമ്പോഴും പുറമേ ചർച്ചയ്ക്ക് ഇല്ലെന്നാണ് അവർ പറയുന്നത്.

ഒമാന്റെ മധ്യസ്ഥതയിലൂടെ മാത്രമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്‍ അഭിമാനത്തോടെ പറയുമ്പോഴും അവര്‍ തങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പൊലീസിനോട് സഹകരിക്കാന്‍ ജസ്റ്റിസ് ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ ഉദയനിധി സ്റ്റാലിനോടും നിര്‍ദേശിച്ചു.

അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് 2.15 ഓടെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ചോദ്യം ചെയ്യാനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഉദയനിധിയെ റിമാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും എജി കോടതിയെ അറിയിച്ചു.

സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ വായിച്ച കോടതി ഇതില്‍ എന്താണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നു ചോദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോള്‍ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉദയനിധിയുടെ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കുമെന്നും, അതുവരെ നടപടികളൊന്നും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതിനു മുമ്പേ തന്നെ പൊലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാവിലെ അതിനാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. നീലാങ്കരയിലെ വീട്ടിലെത്തിയ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉദയനിധിയുടെ വീടിന് മുമ്പില്‍ തടിച്ചു കൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

കസ്റ്റഡിയിലെടുത്ത ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ തുടര്‍ പ്രതിഷേധ നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഡിഎംകെ ആസ്ഥാനത്ത് നേതാക്കള്‍ യോഗം ചേര്‍ന്നു. നാളെ തമിഴ്‌നാട് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പൊലീസ് നടപടി. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ ഡിഎംകെ അപലപിച്ചു. വിജയ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ എന്നാണ് അറസ്റ്റിനെ ഡിഎംകെ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഹൈക്കോടതി നിര്‍ദേശം തള്ളി പൊലീസ്, ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം

ഹൈക്കോടതി നിര്‍ദേശം തള്ളി പൊലീസ്, ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റു ചെയ്തത് ഹൈക്കോടതി നിര്‍ദേശം ലംഘിച്ച്. അറസ്റ്റ് തടയണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഉദയനിധിയുടെ അഭിഭാഷകന്‍ ജസ്റ്റിസ് ജി കെ ജി കെ ഇളന്തിരയയ്യന്റെ മുന്നില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ഹര്‍ജി ഇന്നു തന്നെ കേള്‍ക്കുമെന്നും, അതുവരെ നടപടികളൊന്നും പാടില്ലെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു മുമ്പേ തന്നെ പൊലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാവിലെ അതിനാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. നീലാങ്കരയിലെ വീട്ടിലെത്തിയ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉദയനിധിയുടെ വീടിന് മുമ്പില്‍ തടിച്ചു കൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

കസ്റ്റഡിയിലെടുത്ത ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ തുടര്‍ പ്രതിഷേധ നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഡിഎംകെ ആസ്ഥാനത്ത് നേതാക്കള്‍ യോഗം ചേര്‍ന്നു. നാളെ തമിഴ്‌നാട് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പൊലീസ് നടപടി. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ ഡിഎംകെ അപലപിച്ചു. വിജയ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ എന്നാണ് അറസ്റ്റിനെ ഡിഎംകെ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി: പട്ടാപ്പകല്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ട് ഗ്രാമവാസിയായ അമിത് ( 21 ) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിയെത്തിയ പ്രതി, സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചു വരുത്തി. പുറത്തേക്ക് വന്ന സന്ധ്യയെ ഇയാള്‍ തുരുതുരാ കൂത്തുകയായിരുന്നു. മുഖത്തും കഴുത്തിലും വയറിലുമായി 20 ഓളം തവണയാണ് ഇയാള്‍ കുത്തിയത്. സ്‌കൂളിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

അധ്യാപികയുടെ നിലവിളി കേട്ട് തടയാനെത്തിയ സ്‌കൂള്‍ മാനേജരെ പ്രതി ഭീഷണിപ്പെടുത്തി. കുത്തേറ്റ് നിലത്ത് വീണിട്ടും പ്രതി സന്ധ്യയെ വീണ്ടും വീണ്ടും കുത്തി. തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ അല്‍ ഫലാഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ട് വർഷം മുമ്പാണ് പ്രതി അമിത് സന്ധ്യയെ പരിചയപ്പെടുന്നത്. തുടർന്ന് സന്ധ്യയെ ഇയാൾ നിരന്തരം പിന്തുടരുമായിരുന്നു. ശല്യം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സന്ധ്യ അമിതിനെതിരെ പൊലീസിൽ പരാതി നൽകി. അന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് പരസ്യമായി മാപ്പ് പറഞ്ഞ് അമിത് രക്ഷപ്പെടുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് ക​സ്റ്റഡിയിൽ. രാവിലെ ഉദയനിധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് വളരെ നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ദ്വയാര്‍ഥ പ്രയോഗത്തിനെതിരെ ടിവികെ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.

സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനമുയര്‍ന്നു. ‘അറപ്പുളവാക്കുന്ന’ പരാമര്‍ശം എന്നാണ് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമര്‍ശം ഇവരുടെ മനോഭാവവും രാഷ്ട്രീയ സംസ്‌കാരവും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നു.’ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തെ ബിജെപിയും വിമര്‍ശിച്ചു.

പ്രതിഷേധം കനത്തതോടെ ഉദയനിധി മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതിനാല്‍ ഉച്ചയ്ക്ക് 12 മണി വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചതായാണ് സൂചന. ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തത്.

ലൈംഗികാതിക്രമത്തിൽ 15കാരി കൊല്ലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

ലൈംഗികാതിക്രമത്തിൽ 15കാരി കൊല്ലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കേസില്‍ 17 മുതല്‍ 19 വരെ പ്രായമുള്ള മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറയുന്നു.

സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വരുന്നില്‍ പങ്കെടുക്കുകയായിരുന്നു. വിരുന്നിനിടെ ഒരു ബന്ധുവുമായി പിണങ്ങി പെണ്‍കുട്ടി 10.30 ഓടെ വീട്ടിലേക്ക് പോയി. പിന്നീട് വീട്ടില്‍ ചെന്നു നോക്കുമ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമായ നിലയില്‍ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു. ശരീരം നിറയെ പരിക്കുകളായിരുന്നു. ജനനേന്ദ്രിയ ഭാഗം വികൃതമാക്കപ്പെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 17 കാരനെയും മുതിര്‍ന്ന പൗരനെന്ന നിലയില്‍ കണക്കാക്കി വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.