by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്.
നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്.
ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം.പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചതും പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതും തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമാക്കിയതും അടക്കമുള്ള മാറ്റങ്ങളാണ് നിലവില്‍ വന്നത്. ഈ മാറ്റങ്ങള്‍ ചുവടെ:
പാന്‍ കാര്‍ഡിന് ആധാര്‍
ഇന്നു മുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഏതെങ്കിലും ഒരു അംഗീകൃത ഐഡന്റിറ്റി കാര്‍ഡും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു.
ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം
2025-26 അസസ്‌മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മുന്‍പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്‍ നിശ്ചയിച്ചിരുന്നത് ജൂലൈ 31 ആയിരുന്നു. എന്നാല്‍ പിന്നീട് സെപ്റ്റംബര്‍ 15 വരെ സമയം നീട്ടി. എന്നാല്‍, റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതികളില്‍ വെബ്‌സൈറ്റിലെ തിരക്കുമൂലം സാങ്കേതിക തകരാറുകള്‍ക്കു സാധ്യതയുള്ളതിനാല്‍ ഈ മാസം തന്നെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം
ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.
തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.
ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.
by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ റിയാക്ടർ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾക്കിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ വർധിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. 31 മൃതദേഹങ്ങളാണ് ഇന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തത്. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും അവസാന ഘട്ടത്തിൽ തുടരുകയാണ്,” പരിതോഷ് പങ്കജ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഇന്ന് രാവിലെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സന്ദർശനം നടത്തി, പരുക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ സന്ദർശിക്കുമെന്നും അറിയിച്ചു. സ്ഫോടനത്തിൽ 35 തൊഴിലാളികൾക്ക് പരുക്കേറ്റു, ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. 27 തൊഴിലാളികളെ ഇപ്പോഴും കാണാതായിട്ടുണ്ട്, അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി (HYDRAA), റവന്യൂ, പൊലീസ്, എൻഡിആർഎഫ്, തെലങ്കാന അഗ്നിശമന സേന എന്നിവർ രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും തുടരുകയാണ്.
സ്ഫോടനത്തിന്റെ വിശദാംശങ്ങൾ
ഇന്നലെ രാവിലെയാണ് പശമൈലാറമിലെ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിഗാച്ചി കെമിക്കൽ ഫാക്ടറിയിലെ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തി അത്ര ശക്തമായിരുന്നു, വ്യാവസായിക ഷെഡ് പൂർണമായും തകർന്നു. ചില തൊഴിലാളികൾ സ്ഫോടനത്തിന്റെ ആഘാതത്തിൽ അന്തരീക്ഷത്തിലേക്ക് തെറിച്ച് 100 മീറ്റർ അകലെ വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയിൽ ഏകദേശം 108 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തം 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് അണച്ചത്. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ വരെ ദൂരത്തിൽ കേൾക്കാമായിരുന്നു.
ഇരകളിൽ ഭൂരിഭാഗവും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. ചില മൃതദേഹങ്ങൾ പൊട്ടിത്തെറിച്ചോ കത്തിക്കരിഞ്ഞോ തിരിച്ചറിയാൻ കഴിയാത്തവിധം നശിച്ചതിനാൽ, അവരുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, ഒരു രാസപ്രവർത്തനം മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. പ്രഥമദൃഷ്ട്യാ, റിയാക്ടർ സ്ഫോടനമല്ലെന്നും എയർ ഡ്രയർ സിസ്റ്റത്തിലെ പ്രശ്നമാണ് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമെന്നും തൊഴിൽ മന്ത്രി ജി. വിവേക് പറഞ്ഞു.
സർക്കാർ നടപടികൾ
സംസ്ഥാന സർക്കാർ ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചു. ചീഫ് സെക്രട്ടറി, സ്പെഷ്യൽ ചീഫ് സെക്രട്ടറി (ദുരന്തനിവാരണം), പ്രിൻസിപ്പൽ സെക്രട്ടറി (തൊഴിൽ), പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), അഡീഷണൽ ഡിജിപി (ഫയർ സർവീസസ്) എന്നിവർ ഉൾപ്പെടുന്ന ഈ സമിതി, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമർപ്പിക്കും.
തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. തൊഴിൽ, തൊഴിൽ പരിശീലന, ഫാക്ടറികൾ (എൽഇടിഎഫ്) പ്രിൻസിപ്പൽ സെക്രട്ടറി എം. ഡാൻ കിഷോറുമായി സംസാരിച്ച അദ്ദേഹം, ഇരകൾക്ക് എല്ലാ സഹായവും നൽകാൻ നിർദ്ദേശിച്ചു.
തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം
മൂന്ന് നില കെട്ടിടം തകർത്ത ഈ സ്ഫോടനം തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.
പുതിയ വില അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1665 രൂപയായി കുറഞ്ഞിട്ടുണ്ട്. വില കുറയ്ക്കാനുള്ള തീരുമാനം ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ ആശ്വാസകരമാണ്. ജൂണ്‍ മാസത്തില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 24 രൂപ കുറച്ചിരുന്നു. വാണിജ്യ സിലിണ്ടര്‍ വില ഇതോടെ 1,723.50 രൂപയായിരുന്നു. നിശ്ചയിച്ചിരുന്നു. അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
by Midhun HP News | Jun 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നത്. തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം, റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പ് തയ്യാറാക്കല്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ മൊത്തത്തിലുള്ള നവീകരണം എന്നിവയാണ് പുതിയ പരിഷ്‌കാരം. യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ യാത്രയിലുടനീളം സുഗമവും സുഖകരവുമായ യാത്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ട്രെയിന്‍ ചാര്‍ട്ട് തയ്യാറാക്കല്‍ 8 മണിക്കൂര്‍ മുമ്പ്
ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം.
നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് ആണ് നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയ്യാറാക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാന്‍ പദ്ധതിയിടുന്ന വിദൂര പ്രദേശങ്ങളില്‍ നിന്നോ നഗരപ്രാന്തങ്ങളില്‍ നിന്നോ ഉള്ള യാത്രക്കാരെ ഈ മാറ്റം പ്രത്യേകിച്ചും സഹായിക്കും. കൂടാതെ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫോം ആവാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മതിയായ സമയം ലഭിക്കും.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം
ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.
തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.
ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.
by Midhun HP News | Jun 29, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: ഹജ്ജ് അവസാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 5,2015 ഇന്ത്യൻ തീർഥാടകർ നാട്ടിലേക്ക് മടങ്ങി. ഇനി മദീനയിൽ 49,520 ഉം മക്കയിൽ 20,312 ഉം തീർഥാടകർ ബാക്കിയുണ്ട്. ഹജ്ജിന് മുന്നേ മദീന വഴിയെത്തിയ തീർഥാടകരുടെ ജിദ്ദ വഴിയുള്ള മടക്കയാത്ര ശനിയാഴ്ച അവസാനിച്ചു. ഇനി മദീന വഴിയായിരിക്കും മടക്കയാത്ര. വരുംദിനങ്ങളിൽ മക്കയിലുള്ള തീർഥാടകർ മദീന സന്ദർശനത്തിന് പുറപ്പെടും. മദീനയിൽ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് അവിടുത്തെ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുക.
മദീനയിൽ തീർഥാടകർ പ്രവാചകൻ്റെ കബറിടവും റൗദയും ചരിത്രസ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. റൗദ സന്ദർശനത്തിനുള്ള പെർമിറ്റ് ഹജ്ജ് മിഷൻ വഴിയാണ് തീർഥാടകർക്ക് ലഭിക്കുക. ബുക്കിങ് സമയം നോക്കിയാണ് ഹാജിമാരെ റൗദയിലേക്ക് കൊണ്ടുപോകുന്നത്. നുസുക് ആപ്പ് വഴി തീർഥാടകർക്ക് സ്വന്തമായും പെർമിറ്റ് എടുക്കാനുള്ള സൗകര്യമുണ്ട്. റൗദ ഓപ്ഷനിൽ റിക്വസ്റ്റ് നൽകിയാൽ പെർമിറ്റിെൻറ ക്യു.ആർ കോഡ് ലഭിക്കും. ഇത് സ്കാൻ ചെയ്താണ് അകത്തേക്ക് പ്രവേശനം അനുവദിക്കുക. മലയാളി ഹാജിമാരും ഇത്തവണ ഹജ്ജിനുശേഷമാണ് മദീന സന്ദർശനം പൂർത്തിയാക്കുന്നത്.
Recent Comments