സാകിയ ജാഫ്രി അന്തരിച്ചു

സാകിയ ജാഫ്രി അന്തരിച്ചു

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത പങ്കുവെച്ചത്.

‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാകിയ അപ്പ വെറും 30 മിനിറ്റ് മുമ്പ് അന്തരിച്ചു!’- ടീസ്റ്റ എക്സില്‍ കുറിച്ചു. 2002 ഫെബ്രുവരി 28-നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം.

2006 മുതല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം സകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളിയിരുന്നു.

ഗിഗ് തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ്, രജിസ്ട്രേഷന്‍; ആരോഗ്യ പരിരക്ഷ സര്‍ക്കാര്‍ നല്‍കും

ഗിഗ് തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ്, രജിസ്ട്രേഷന്‍; ആരോഗ്യ പരിരക്ഷ സര്‍ക്കാര്‍ നല്‍കും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ്വ്യവസ്ഥയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികളുടെ സംഭാവന കണക്കിലെടുത്ത് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ക്രമീകരിക്കും ധനമന്ത്രി പറഞ്ഞു.

കാറ്ററിങ് ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, സ്വതന്ത്ര കോണ്‍ട്രാക്ടന്മാര്‍, സോഫ്ട്വെയര്‍ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ഗിഗ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. മണിക്കൂര്‍ അനുസരിച്ചോ പാര്‍ട്ട് ടൈമായോ ആണ് ഇത്തരം ജോലികള്‍. പാര്‍ട്ട് ടൈമായി പല വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നവരും ഇതിന് കീഴില്‍വരും.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ് ഫോം തൊളിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ തൊഴിലെടുക്കുന്നവര്‍, ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളില്‍ തൊഴിലെടുക്കുന്നവര്‍, ഡെലിവറി തൊഴിലാളികള്‍ തുടങ്ങിയവരും പ്ലാറ്റ്ഫോം തൊഴിലാളികളാണ്.

2029-30 ആകുമ്പോഴേക്കും ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ എണ്ണം 23.5 ദശലക്ഷമാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക് കൂട്ടല്‍. 2020-21 ല്‍ കണക്കാക്കിയ 7.7 ദശലക്ഷത്തിന്റെ മൂന്നിരട്ടിയാണ്. ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് അനുയോജ്യമായ സാമൂഹിക സുരക്ഷാ നടപടികള്‍ രൂപപ്പെടുത്തുന്നതിന് 2020 ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് വ്യവസ്ഥ ചെയ്തിരുന്നു.

12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 80,000 രൂപ ലാഭം

12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 80,000 രൂപ ലാഭം

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് ലഭിക്കുന്നതരത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ നിന്ന് ലാഭിക്കാനാകുക 80,000 രൂപ. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ നികുതി ഘടന പ്രഖ്യാപിച്ചത്. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70000 രൂപയും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 1,10,000 രൂപയുടെയും ഇളവ് ആണ് ലഭിക്കുക. പുതിയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. പഴയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് നിലവിലെ സ്‌കീം തുടരും.

മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75,000 രൂപയുടെ ഇളവും കൂടി കണക്കാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പരിഷ്‌കരിച്ച നികുതി ഘടന അനുസരിച്ച് പുതിയ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്ക് 12 ലക്ഷം രൂപ വരെ നികുതി ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75,000 രൂപ കൂടി കണക്കാക്കുമ്പോള്‍ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ നാലുലക്ഷം രൂപ മുതലുള്ള വരുമാനം നികുതി വിധേയമാകും. അതായത് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75000 രൂപ കൂടി കൂട്ടി 12.75 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന വരുമാനത്തിനാണ് പരിഷ്‌കരിച്ച നികുതി സ്ലാബ് ബാധകമാകുക.

വിവിധ സ്ലാബുകളാക്കിയാണ് നികുതി ഘടന പരിഷ്‌കരിച്ചത്. ഇവരുടെ ആദ്യ നാലു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. എന്നാല്‍ നാലുലക്ഷം മുതല്‍ എട്ടു ലക്ഷം വരെ കണക്കാക്കുമ്പോള്‍ അഞ്ചുശതമാനം നികുതി വരും. എട്ടുമുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെയുള്ള പരിധിയില്‍ 10 ശതമാനം നികുതിയാണ് ഈടാക്കുക. 12-16 ലക്ഷം വരുമാന പരിധിയില്‍ 15 ശതമാനം നികുതിയാണ് വരുക. 16-20 ലക്ഷം പരിധിയില്‍ 20 ശതമാനം നികുതി വരും. 20-24 ലക്ഷം പരിധിയില്‍ 25 ശതമാനവും 24 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് പുതിയ നികുതി സ്ലാബ്.

അതായത് 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 1,10,000 രൂപയുടെ ഇളവ് ലഭിക്കും. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70000 രൂപയും 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 80000 രൂപയും ആദായനികുതിയില്‍ ഇളവ് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച

ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നികുതി ഘടന ലഘൂകരിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുക എന്നും ധനമന്ത്രി പറഞ്ഞു.

നിലവിലെ നികുതി ചട്ടക്കൂട് ലളിതമാക്കാനും ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണ്ണത 60% വരെ കുറയ്ക്കാനും നികുതിദായകര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനും ഉദ്ദേശിച്ചുള്ളതിനാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Union Budget 2025: കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി

Union Budget 2025: കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: പിഎം കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ചെറുകിട സ്ഥാപന ഉടമകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. അഞ്ചുലക്ഷം രൂപ വരെ വായ്പാ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ചെറുകിട സ്ഥാപന ഉടമകള്‍ക്ക് നല്‍കുക എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

സ്്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടും ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകളുടെ ക്രെഡിറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ വര്‍ദ്ധിപ്പിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. കയറ്റുമതി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്ക് 20 കോടി രൂപ വരെ വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിഎം ധന്‍ധ്യാന്‍ കൃഷി യോജന

കാര്‍ഷിക മേഖലയുടെ ഉണര്‍വിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പിഎം ധന്‍ധ്യാന്‍ കൃഷി യോജനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.

ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിള വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിള ഉല്‍പ്പാദനം കുറവുള്ള 100 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. പുതിയ വിളകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.

വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു. മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശരിവെയ്ക്കുന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം.

Union Budget 2025: സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി

Union Budget 2025: സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി

ഡല്‍ഹി: ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉണര്‍വിന് ഇത് കരുത്തുപകരും.

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നവീകരണ പ്രക്രിയയിലൂടെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് അനുവദിക്കുക. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ വാണിജ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും

രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ അടുത്തവര്‍ഷം അധികമായി 10,000 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ കൂടി അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വായ്പാ പരിധി ഉയര്‍ത്തി

പിഎം കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ചെറുകിട സ്ഥാപന ഉടമകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. അഞ്ചുലക്ഷം രൂപ വരെ വായ്പാ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ചെറുകിട സ്ഥാപന ഉടമകള്‍ക്ക് നല്‍കുക എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

സ്്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടും ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകളുടെ ക്രെഡിറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ വര്‍ദ്ധിപ്പിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. കയറ്റുമതി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്ക് 20 കോടി രൂപ വരെ വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിഎം ധന്‍ധ്യാന്‍ കൃഷി യോജന

കാര്‍ഷിക മേഖലയുടെ ഉണര്‍വിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പിഎം ധന്‍ധ്യാന്‍ കൃഷി യോജനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.

ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിള വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിള ഉല്‍പ്പാദനം കുറവുള്ള 100 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. പുതിയ വിളകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.

വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു. മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശരിവെയ്ക്കുന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം.

Union Budget 2025: ആദായനികുതി ഇളവ് പരിധി 12 ലക്ഷമാക്കി

Union Budget 2025: ആദായനികുതി ഇളവ് പരിധി 12 ലക്ഷമാക്കി

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പുതിയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നികുതി ഘടന ലഘൂകരിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുക എന്നും ധനമന്ത്രി പറഞ്ഞു.

നിലവിലെ നികുതി ചട്ടക്കൂട് ലളിതമാക്കാനും ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണ്ണത 60% വരെ കുറയ്ക്കാനും നികുതിദായകര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനും ഉദ്ദേശിച്ചുള്ളതിനാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ പോസ്റ്റിനെ വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കും

ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന്് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉണര്‍വിന് ഇത് കരുത്തുപകരും.

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നവീകരണ പ്രക്രിയയിലൂടെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് അനുവദിക്കുക. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ വാണിജ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും

രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ അടുത്തവര്‍ഷം അധികമായി 10000 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 75000 സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.