by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ ഉണര്‍വിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പിഎം ധന്‍ധ്യാന്‍ കൃഷി യോജനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.
ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിള വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിള ഉല്‍പ്പാദനം കുറവുള്ള 100 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. പുതിയ വിളകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.
വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു. മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശരിവെയ്ക്കുന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.
2024-25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%
2028 വരെ ജലജീവൻ പദ്ധതി ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.
സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ് സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 100 % ആക്കി ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി.
പുതിയ ഇൻകം ടാക്സ് ബില്ല് അടുത്തയാഴ്ച പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച ഉണ്ടാകുമെന്ന് ധനമന്ത്രി.
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, 500 കോടി എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
പ്രതിപക്ഷം തിരികെയെത്തി സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന് പ്രതിപക്ഷം.
ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും.
ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും.
ഓഹരി വിപണിയിൽ നേട്ടം ബജറ്റ് പ്രഖ്യാപനങ്ങൾ തുടരവേ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻ്റും ഉയർന്നു.
വനിത സംരഭകർക്ക് 2 കോടി വരെ വായ്പ വനിത സംരഭകർക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.
ബിഹാറിനെ ഫുഡ് ഹബ്ബാക്കും ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.
മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ കൂടി മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി.
വഴിയോര കച്ചവടക്കാർക്ക് വായ്പ സഹായം പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.
ഐഐടി പറ്റ്ന വികസിപ്പിക്കും ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.
അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.
കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും.
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.
ബിഹാറിന് മഖാന ബോർഡ് ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
പ്രതിപക്ഷം ഇറങ്ങി പോയി ബജറ്റ് അവതരണത്തിനിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.
കേന്ദ്ര ബജറ്റ് 10 മേഖലകളായി തിരിച്ച് 10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം.
ബജറ്റവതരണം തുടങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.
ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമേരിക്കയിൽ വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നു വീണു. നിരവധി പേർക്ക് പരിക്കേറ്റു. വാണിജ്യ സിലിണ്ടറിന് വില കുറച്ചു. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തി.
ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ആധാർ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ അപേക്ഷ നൽകാം. ആധാർ വിവരങ്ങൾ തേടാൻ ഉദ്ദേശിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ അത് എന്തിനു വേണ്ടി എന്ന് വ്യക്തമാക്കുന്ന അപേക്ഷ നിർദിഷ്ട മന്ത്രാലയത്തിലോ വകുപ്പിലോ നൽകണം. ആധാർ നിയമഭേദഗതിയിലെ മൂന്നാം ചട്ടപ്രകാരമുള്ള ഈ അപേക്ഷ യുഐഡിഎഐയും ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയവും പരിശോധിച്ച ശേഷമാകും ആധാർ വിവരം തേടാനും പരിശോധിക്കാനും അനുമതി നൽകുക.
സദ്ഭരണത്തിനായുള്ള ആധാർ ഓഥന്റിക്കേഷൻ (സാമൂഹിക ക്ഷേമം, വിജ്ഞാനം, നൂതനസംരംഭങ്ങൾ) ഭേദഗതി ചട്ടങ്ങൾ 2025 എന്ന പേരിലാണ് പുതിയ ചട്ടങ്ങളിറക്കിയിരിക്കുന്നത്. തീരുമാനങ്ങളിൽ സുതാര്യതയും സമഗ്രതയും ഉറപ്പാക്കാൻ ഇതു സഹായിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. 2016 ലെ ആധാർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതിച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.
വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.
by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
മികച്ച പെര്‍ഫോര്‍മന്‍സ്, കാര്യക്ഷമത, സുരക്ഷ എന്നിവയില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതുതലമുറ സ്‌കൂട്ടറുകള്‍ 2025 ഫെബ്രുവരി പകുതിയോടെ നിരത്തുകളിലെത്തും. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ് ഡ്രൈവ് മോട്ടോര്‍, ഇന്റഗ്രേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് (എംസിയു), ഡ്യുവല്‍ എബിഎസ് എന്നിവയും മികച്ച ഫീച്ചറുകളാണ്. ജെന്‍ 2 മോഡലുകളെ അപേക്ഷിച്ച് പീക്ക് പവറില്‍ ചാര്‍ജില്‍ 20 ശതമാനം വര്‍ധനവും 20 ശതമാനം റെയ്ഞ്ചും 11 ശതമാനം കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്യുമെന്ന കമ്പനി അവകാശപ്പെടുന്നു.
പുതിയ ബ്രേക്ക്‌ബൈവയര്‍ സിസ്റ്റം റീജനറേറ്റീവ്, മെക്കാനിക്കല്‍ ബ്രേക്കിങുകള്‍. മെച്ചപ്പെട്ട കാര്യക്ഷമതയും നേട്ടങ്ങളാണ്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന MoveOS 5 ബീറ്റയുടെ ലോഞ്ചും ഓല പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മോഡലില്‍
സ്മാര്‍ട്ട് വാച്ച് ആപ്പ്, സ്മാര്‍ട്ട് പാര്‍ക്ക്, റോഡ് ട്രിപ്പ് മോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, എമര്‍ജന്‍സി എസ്ഒഎസ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ സ്മാര്‍ട്ട് സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജെന്‍ 3യിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ട1 പ്രോ പ്ലസിന് 320 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു വേരിയന്റുകള്‍ക്ക് 242 കിലോ മീറ്റര്‍ റേഞ്ച് ലഭിക്കും.
ടോപ് വേരിയന്റ് 13kW മോട്ടോര്‍ നല്‍കുന്ന ട1 Pro+ (5.3kWh) ആണ്. 320 കിലോമീറ്റര്‍ IDC റേഞ്ചും 141 കിലോമീറ്റര്‍ വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. S1 Pro+ (4kWh), 242 കിലോമീറ്റര്‍ റേഞ്ചും 128 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു. 4kWh, 3kWh ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ S1 Pro യുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 1.35 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമാണ്.
ട1 X സീരീസും ഒന്നിലധികം ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന ട1 X (2kWh) 79,999 രൂപയില്‍ ആരംഭിക്കുന്നു, തുടര്‍ന്ന് ട1 X (3kWh) 89,999 രൂപയിലും ട1 X (4kWh) 1 ലക്ഷം രൂപയിലും വരുന്നു. അധിക സവിശേഷതകളോടെ വരുന്ന S1 X+ (4kWh) ന് 1.08 ലക്ഷം രൂപയാണ് വില. എല്ലാം എക്‌സ് ഷോറും പ്രൈസാണ്.
ജെന്‍ 3 ശ്രേണി സ്റ്റാന്‍ഡേര്‍ഡായി 3 വര്‍ഷം/40,000 കിലോമീറ്റര്‍ വാറണ്ടിയോടെയാണ് വരുന്നത്, അതേസമയം ഉപഭോക്താക്കള്‍ക്ക് 14,999 രൂപ അധികമായി നല്‍കിയാല്‍ ബാറ്ററി വാറന്റി 8 വര്‍ഷമോ 1,25,000 കിലോമീറ്ററോ വരെ നീട്ടാന്‍ കഴിയും.
Recent Comments