by Midhun HP News | Jul 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.
സമഗ്രമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് പകരം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. രാഷ്ട്രീയ തലക്കെട്ടുകളാണ് അവര്‍ ലക്ഷ്യമിട്ടതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുകയും, സുരക്ഷാ പ്രോട്ടോക്കോളുകള്‍ അവഗണിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധര്‍ണ നടത്താനായിരുന്നു അവരുടെ തീരുമാനം. ചര്‍ച്ചയ്ക്കുള്ള എല്ലാ വഴികളും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടപ്പോഴും, ഏറ്റുമുട്ടല്‍ പാതയാണ് രാഹുല്‍ സ്വീകരിച്ചത്. വിദ്യാര്‍ഥികളെക്കുറിച്ചല്ല രാഹുല്‍ഗാന്ധി ചിന്തിച്ചത്.
നീറ്റ് അടക്കമുള്ള വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനും യുവാക്കളുടെ എല്ലാ യഥാര്‍ത്ഥ ആശങ്കകളും പരിഹരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം പ്രതിജ്ഞാബദ്ധമാണ്. ഒരു രാഷ്ട്രീയ പ്രചാരണത്തിലെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ വളരെ മെച്ചപ്പെട്ട അവസ്ഥ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്നുണ്ട്. വെറും പ്രതിഷേധത്തേക്കാള്‍ ഉപരിയായി നാം നമ്മുടെ വിദ്യാര്‍ഥികളോട് കടപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
by Midhun HP News | Jul 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ( സിജെപി ) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.
സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.
പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
by Midhun HP News | Jul 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.
സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

by Midhun HP News | Jul 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കാന്‍ പൗരന്മാരോട് ഇന്ത്യ. നിലവില്‍ അവിടെയുള്ളവരോട് ലഭ്യമായ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന കാര്യം പരിഗണിക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുന്നതുവരെ തല്‍ക്കാലം യാത്ര മാറ്റിവെക്കണം. അടുത്ത ദിവസങ്ങളില്‍ ഇറാനില്‍ അസ്ഥിരതയും സംഘര്‍ഷവും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ തന്നെ തുടരാന്‍ തീരുമാനിക്കുന്നവര്‍ പരമാവധി ജാഗ്രത പുലർത്തണം. ഇതുവരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരോടും ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും, തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പതിവായി നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യമായ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പങ്കുവെച്ചിട്ടുണ്ട്.
മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിലെ പാലങ്ങള്‍, കുടിവെള്ള സംസ്‌കരണ പ്ലാന്റുകള്‍, വൈദ്യുത നിലയങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് യുഎസ് ആക്രമണം അഴിച്ചു വിടുകയാണ്. തിരിച്ചടിയായി പശ്ചിമേഷ്യയിലുടനീളമുള്ള യു.എസ് സഖ്യരാജ്യങ്ങളെ ടെഹ്‌റാനും ആക്രമിക്കുകയാണ്.

by Midhun HP News | Jul 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ എഡിഷനായിരുന്നു. മൂന്ന് രാജ്യങ്ങളിലായി അരങ്ങേറിയ പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2030ലെ ലോകകപ്പ് ഇതിലും വൈവിധ്യമുള്ളതായിരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. രണ്ട് പ്രധാന വൻകരകളിലെ മൂന്ന് രാജ്യങ്ങൾ മുഖ്യ ആതിഥേയരാകും. മറ്റൊരു വൻകരയിലെ മൂന്ന് രാജ്യങ്ങൾ ആദ്യ മൂന്ന് മത്സരങ്ങൾക്കും വേദിയൊരുക്കും. യൂറോപ്പ്, ആഫ്രിക്ക വൻകരളാണ് പ്രധാന ആതിഥേയർ. ലാറ്റിനമേരിക്കയിലെ മൂന്ന് രാജ്യങ്ങളാണ് ആദ്യ മൂന്ന് പോരിന് വേദിയൊരുക്കുന്നത്.
2030ലെ ലോകകപ്പ് മൂന്ന് വൻകരകളിലായാണ് അരങ്ങേറുന്നത്. 6 രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 100ാം വാർഷികം പ്രമാണിച്ചാണ് ഫിഫ മൂന്ന് വൻകരകളിലെ ആറ് രാജ്യങ്ങളെ ആതിഥേയരായി തിരഞ്ഞെടുത്തത്. നിലവിലെ ചാംപ്യൻമാരായ സ്പെയിനും ഒരു ആതിഥേയ രാജ്യമാണ്.
യൂറോപ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്ന് രാജ്യങ്ങളാണ് അടുത്ത എഡിഷന്റെ പ്രധാന ആതിഥേയർ. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ. ഈ മൂന്ന് രാജ്യങ്ങളും ആതിഥേയരെന്ന നിലയിൽ അടുത്ത എഡിഷനിലേക്ക് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വൻകരകളിലായി നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പെന്ന റെക്കോർഡാണ് അടുത്ത അധ്യയത്തിൽ ആതിഥേയരെ കാത്തിരിക്കുന്ന നേട്ടം.
ലോകകപ്പ് ആരംഭിച്ച ഇടത്തു നിന്നു 100ാം വാർഷികത്തിലെ മത്സരങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടന മത്സരം അടക്കമുള്ള ആദ്യത്തെ മൂന്ന് പോരാട്ടങ്ങൾ ലാറ്റിനമേരിക്കയിൽ നടത്താൻ ഫിഫ ഒരുങ്ങുന്നത്. ഉറുഗ്വെ, അർജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലാണ് ഈ മൂന്ന് പോരാട്ടങ്ങൾ നടക്കുക. ഇതോടെയാണ് ഫലത്തിൽ ആറ് രാജ്യങ്ങൾ ലോകകപ്പിനു വേദിയൊരുക്കുന്നത്. ഈ രാജ്യങ്ങളും യോഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ ആതിഥേയരെന്ന നിലയിൽ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ 2030ലെ ലോകകപ്പ് യോഗ്യതയ്ക്കായി 42 സീറ്റുകളാണ് ശേഷിക്കുന്നത്.
1930ലാണ് ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കമായത്. അന്ന് ഉറുഗ്വെയാണ് പ്രഥമ പോരിനു വേദിയായത്. ഫൈനലിൽ അർജന്റീനയെ വീഴ്ത്തി ഉറുഗ്വെ ചാംപ്യൻമാരുമായി. മോണ്ടെവീഡിയോ നഗരത്തിലാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് പോരാട്ടം നടന്നത്. അതിന്റെ ഓർമ പുതുക്കൽ കൂടിയായിരിക്കും 2030ലെ ഉദ്ഘാടന പോരാട്ടം.
ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നു പരിഗണിച്ചാണ് അർജന്റീനയെ തിരഞ്ഞെടുത്തത്. പരാഗ്വെയെ തിരഞ്ഞെടുത്തതാകട്ടെ ആദ്യ ലോകകപ്പ് സമയത്ത് ഒരേയൊരു വൻകര ഫുട്ബോൾ ഭരണ സമിതിയേ (കോൺമെബോൾ) ഉണ്ടായിരുന്നുള്ളു. അതിന്റെ ആസ്ഥാനം പരാഗ്വെയിലാണ്. അതിനാലാണ് പരഗ്വെയ്ക്കും നേരിട്ട് കളിക്കാൻ യോഗ്യത ഉറപ്പായത്.

by Midhun HP News | Jul 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബില്‍ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. നേരത്തെ ദേശീയഗാനത്തിനു മാത്രമാണ് ഈ വ്യവസ്ഥയുണ്ടായിരുന്നത്. ഇപ്പോള്‍ വന്ദേമാതരത്തിനും ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയഗീതത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയഗീതവും നിര്‍ബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ശിക്ഷാ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.
ബില്‍ അവതരിപ്പിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ടു സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. സുപ്രീംകോടയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റമാണ് ബില്ലെന്നും ‘വന്ദേമാതര’ത്തിന്റെ യഥാര്‍ഥ ആശയം ഉള്‍ക്കൊള്ളാതെയുള്ള നീക്കമാണിതെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ല്‍ നിന്നു 38 ആയി അടിയന്തരമായി ഉയര്‍ത്തിയ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഇന്നു ലോക്‌സഭയുടെ പരിഗണനയിലെത്തും.

Recent Comments