by Midhun HP News | Jul 19, 2026 | Latest News, ദേശീയ വാർത്ത
നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി. യുവതി താമസിച്ചിരുന്ന വാടക ഫ്ലാറ്റുമായി ബന്ധപ്പെട്ട് ചില അസ്വാഭാവിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ്‌വെയർ എൻജീനയറായ തേജസ്വിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങൾ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തിൽ ചാടുകയുമായിരുന്നു.
പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ വിഗ്രഹം കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷം ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സ് (ഡിആർഎഫ്) സംഘം സ്ഥലത്തെത്തുകയും കുളത്തിൽ പരിശോധന നടത്തുകയുമായിരുന്നു. അപ്പോഴും വിഗ്രഹം കണ്ടെത്താൻ സാധിച്ചില്ല.
തേജസ്വിയുടെ മാതാവ് അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു ലക്ഷം രൂപ വാടക നൽകി ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഫ്ളാറ്റിൻ്റെ മുകളിലെ രണ്ട് നിലകൾ ലോഡ്‌ജ് പോലെയാണ് പ്രവർത്തിച്ചിരുന്നത്. തേജസ്വി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്ക് തിരഞ്ഞെടുത്ത രീതിയും അതിന് പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. സിസിടിവി ദൃശ്യങ്ങളും ദൃക്സക്‌സാക്ഷികളുടെ മൊഴികളും ഫോറൻസിക് തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.


by Midhun HP News | Jul 19, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികനെ കാണാതായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 430 ലധികം സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ സൈന്യവുമായി ചേര്‍ന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.
പരുക്കേറ്റ നാല് സൈനികരെ ജോര്‍ദാനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മുൻ ഇന്ത്യൻ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശർമയുടെ വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ. ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ഏകദിന മത്സരം രോഹിത് ശർമയുടെ ഇന്ത്യൻ ജേഴ്സിയിലെ അവസാന മത്സരമാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ പോരാട്ടം മുൻ നായകന്റെ ഇന്ത്യക്കായുള്ള അവസാന മത്സരമായിരിക്കില്ലെന്ന എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തി. രോഹിത് ശർമ ഇപ്പോഴും ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ മുൻനിരയിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി.
2027ലെ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സെലക്ടർമാർ ഓരോ ഏകദിന ടീം തിരഞ്ഞെടുപ്പും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉയർന്നുവന്നത്. ഈ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ടീമിൽ അദ്ദേഹത്തിന് സ്വയമേവ സ്ഥാനം ലഭിക്കില്ലെന്ന വാർത്തകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് വിശദീകരണം. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്നും ദേവജിത് സൈകിയ വ്യക്തമാക്കി.
‘രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് കളിക്കുന്നത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു.’
‘രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമാണ്. ടീമിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. ലളിതമായി പറഞ്ഞാൽ ലോർഡ്സിലെ ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല’- പിടിഐയോട് സംസാരിക്കവെ സൈകിയ പറഞ്ഞു.
2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാകുന്ന സാഹചര്യത്തിൽ സെലക്ടർമാർ ഓരോ കളിക്കാരന്റെയും ഫോമും ഫിറ്റ്നസും വിലയിരുത്താൻ താത്പര്യപ്പെടുന്നുണ്ടെന്നും അതിനാൽ രോഹിത് ശർമയ്ക്ക് ഇനി ടീമിൽ സ്ഥാനം ഉറപ്പായിരിക്കില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെ ടീമിലെ സ്ഥാനം അർഹിക്കുന്നിടത്തോളം കാലം രോഹിത്തിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നുതന്നെ കിടക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 300 മത്സരങ്ങൾ തികയ്ക്കുന്ന എട്ടാമത്തെ താരം എന്ന നാഴികക്കല്ലിലേക്ക് എത്തുവാൻ രോഹിത് ശർമയ്ക്ക് ഇനി വെറും 13 മത്സരങ്ങൾ കൂടി മതി.

by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്ത്യയുടെ ഭാവി ഇന്ധന സുരക്ഷ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾ ചെന്നെത്തി നിൽക്കുന്നത് രാജ്യത്ത് ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു കാർഷിക അവശിഷ്ടത്തിലാണ് – ചാണകം. ചാണകം വെറുതെ ജീർണ്ണിച്ചു പോകാൻ അനുവദിക്കാതെ, അതിനെ കാറുകളും ഓട്ടോറിക്ഷകളും ഓടിക്കാനുള്ള കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ആക്കി മാറ്റുന്ന വൻകിട പദ്ധതിക്ക് വാഹന ഭീമന്മാരായ സുസുക്കി തുടക്കം കുറിച്ചു കഴിഞ്ഞു. വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ഒപ്പം കാർഷിക അവശിഷ്ടങ്ങളെ സമ്പത്താക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ ഊർജ്ജ രംഗത്ത് വലിയ വിപ്ലവത്തിനാണ് തിരികൊളുത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യയും ജപ്പാനും തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു.

ലാഭകരമായ ഗുജറാത്ത് മോഡൽ; കിലോഗ്രാമിന് വെറും 80 രൂപ
ഗുജറാത്തിൽ പ്രവർത്തിക്കുന്ന ‘ബനാസ് സുസുക്കി ബയോ-സിഎൻജി’ പ്ലാന്റ് പ്രതിദിനം ഏകദേശം 88 ടൺ ചാണകമാണ് സംസ്കരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറി കോഓപ്പറേറ്റീവുകളിൽ ഒന്നായ ബനാസ് ഡയറിയും സുസുക്കിയും സംയുക്തമായാണ് ഈ സംരംഭം നടത്തുന്നത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജ ഇന്ധനം കിലോഗ്രാമിന് വെറും 80 രൂപയ്ക്കാണ് ($0.93) വിൽക്കുന്നത്. ഇത് ഇന്ത്യയിലെ പല നഗരങ്ങളിലെയും പെട്രോൾ വിലയേക്കാൾ 20 രൂപയോളം കുറവാണ്.
മേഖലയിലെ 16 ഗ്രാമങ്ങളിലെ കർഷകരാണ് ഈ പ്ലാന്റിലേക്ക് ചാണകം എത്തിച്ചു നൽകുന്നത്. ഒരു കിലോയ്ക്ക് ഒരു രൂപ വീതം കർഷകർക്ക് ഇതിലൂടെ അധിക വരുമാനം ലഭിക്കുന്നുണ്ട്. പ്രതിദിനം 600 മുതൽ 700 വരെ വാഹനങ്ങളാണ് ഈ പ്ലാന്റിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്നത്. ഗ്യാസ് നിർമ്മാണത്തിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ മികച്ച ജൈവവളമാക്കി മാറ്റി കർഷകർക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്നു.

ടെസ്‌ല മോഡൽ ആവാസവ്യവസ്ഥ; പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യയുടെ നീക്കവും
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളും യുദ്ധപ്രതിസന്ധികളും ആഗോള ഇന്ധന വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ അടിയന്തര നീക്കം ആരംഭിച്ചത്. ഇന്ധന വിതരണക്കാർ കൂടുതൽ സിഎൻജി ഉൽപ്പാദിപ്പിക്കുന്നത് വരെ കാത്തുനിൽക്കാതെ, സ്വന്തമായി ഒരു ഇന്ധന ആവസവ്യവസ്ഥ നിർമ്മിച്ചെടുക്കാനാണ് സുസുക്കി ശ്രമിക്കുന്നത്. മുൻപ് ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി രാജ്യാന്തര തലത്തിൽ ‘സൂപ്പർചാർജർ നെറ്റ്‌വർക്ക്’ സ്ഥാപിച്ചതിന് സമാനമായ വിപ്ലവകരമായ നീക്കമാണിത്.
ബയോ ഗ്യാസ് ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇവർക്ക് ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എങ്കിലും, രാജ്യത്തുടനീളം 1000 പുതിയ പ്ലാന്റുകൾ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ബയോ ഗ്യാസ് ഉൽപ്പാദനം രാജ്യത്തെ ആകെ ആവശ്യകതയുടെ ചെറിയൊരു ശതമാനം മാത്രമാണ്. ചാണകം ശേഖരിക്കാനുള്ള ശൃംഖല, വൻകിട സംസ്കരണ പ്ലാന്റുകൾ, വിതരണ സംവിധാനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരും. എന്നിരുന്നാലും, ഈ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഗതാഗത മേഖലയുടെ ഭാവി മാറ്റിയെഴുതാൻ ചാണകത്തിന് സാധിക്കും.
by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിന് പിന്നാലെ വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവിടെ നിന്നും മാറ്റിയ സോനം വാങ്ചുക്കിനെ നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘ചലോ സൻസദ്’ മാർച്ചുമായി മുന്നോട്ട്; നിരാഹാരം പ്രഖ്യാപിച്ച് ദിപ്കെ
പോലീസ് ക്രാക്ക്ഡൗണിന് പിന്നാലെയാണ് അടിയന്തര സമര പ്രഖ്യാപനവുമായി സിജെപി രംഗത്തെത്തിയത്. “അഭിജീത് ദിപ്കെ ഇപ്പോൾ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. ജൂലൈ 20 തിങ്കളാഴ്ച നടക്കാനിരിക്കുന്ന ‘ചലോ സൻസദ്’ (പാർലമെന്റ് മാർച്ച്) മാർച്ചിൽ യാതൊരു മാറ്റവുമില്ല, അത് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകും,” സി.ജെ.പി തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി.
താൻ അടിയന്തരമായി അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുകയാണെന്ന് അഭിജീത് ദിപ്കെയും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. സമാധാനപരമായി സമരം ചെയ്തിരുന്നവരെ ഡൽഹി പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനോട് സോനം യോജിച്ചിരുന്നില്ലെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടായിരുന്നു ഇതുവരെയുള്ള സമരമെന്നും പ്രധാനമന്ത്രി മോദിയുടെ രാജിയും ഇനി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു വിക്ഷേപണം.
മിഷന്‍ ആഗമന്‍ എന്ന് പേരിട്ട ദൗത്യം ഇന്‍സ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതായി സ്‌കൈറൂട്ട് കമ്പനി അറിയിച്ചു.

Recent Comments