by Midhun HP News | Oct 1, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.
by Midhun HP News | Oct 1, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം. കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയിലാണ് ഗോവിന്ദയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും യാത്ര പുറപ്പെടും മുമ്പ് തോക്ക് പരിശോധിക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു എന്നാണ് വിവരം.
by Midhun HP News | Sep 30, 2024 | Latest News, ദേശീയ വാർത്ത
ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നടന്നു. കെന്റ്റ് അയ്യപ്പ ക്ഷേത്രവും കെന്റ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ നടന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന് പരിസമാപ്തിയായി. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ ആണ് മുത്തപ്പൻ വെള്ളാട്ടംനടന്നത്.
by Midhun HP News | Sep 30, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വിരമിച്ച ഒഴിവിലാണ്, വ്യോമസേന ഉപമേധാവിയായ എ പി സിങ് വ്യോമസേനാധിപനായത്.

40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ അമര്‍ പ്രീത് സിങ് സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി’ യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ സിങുമുണ്ടായിരുന്നു. 1984 ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്.
by liji HP News | Sep 28, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. രണ്ട് പ്രശസ്ത ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പൊലീസ് ഇന്നലെ മോക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അതേസമയം,ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് പത്തുദിവസം നീണ്ട ആഘോഷപരിപാടികള്‍ക്ക് തയ്യാറെടുക്കകയാണ് ഇപ്പോള്‍ മുംബൈ നഗരം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.
by liji HP News | Sep 26, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളുടെ ഗുണനിലവാരത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആശങ്ക രേഖപ്പെടുത്തി. അന്റാസിഡ് പാന്‍ ഡി, കാല്‍സ്യം സപ്ലിമെന്റ് ഷെല്‍കാല്‍, പ്രമേഹത്തിനുള്ള മരുന്നായ ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ മരുന്നായ ടെല്‍മിസാര്‍ട്ടന്‍ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ മാസാടിസ്ഥാനത്തില്‍ നടത്തിയ റാന്‍ഡം സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായതിനാല്‍ പട്ടിക ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കണ്ടെത്തിയ മരുന്നുകള്‍ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

Recent Comments