റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണത്തിന് നിർദ്ദേശം

റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണത്തിന് നിർദ്ദേശം

സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിൻ്റെ നിയമവശം ചോദിച്ചുകൊണ്ട് സംസ്ഥാന നിയമസെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അന്വേഷണം സംബന്ധിച്ച് തുടർനടപടി സ്വീകരിക്കാവുന്നതാണെന്ന് നിയമവകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പിന് നിയമോപദേശവും നൽകിയിരുന്നു.

സിറിയക് ജോസഫ്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി കേരള ഹൈക്കോടതി റജിസ്ട്രാർ ജനറലിന് കത്ത് നൽകിയിരുന്നു. സിറിയക് ജോസഫിനെതിരെയുളള ചില കാര്യങ്ങൾക്ക് അന്വേഷണം നടത്തുവാൻ ഹൈക്കോടതിയിൽ സംവിധാനമില്ലെന്നും പരാതിയിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റജിസ്ട്രാർ ജനറൽ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് മറുപടി നൽകി. ചരിത്രത്തിൽ അപൂർവ്വമായിട്ടാണ് ഒരു സുപ്രീംകോടതി റിട്ട:ജഡ്ജിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച പരാതിയിൽ അന്വേഷിക്കാൻ ഉത്തരവിടുന്നത്.

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ

കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബില്‍’ പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്നു.നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കാനാണ് മമത സര്‍ക്കാരിന്റെ തീരുമാനം. ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറി. കല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബലാത്സംഗം മനുഷ്യത്വത്തിന് നേര്‍ക്കുള്ള ശാപമാണ്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ബില്‍ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, അപരാജിത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഭേദഗതി കൊണ്ടു വരുന്നതിലൂടെ, നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ബില്‍ നിയമമായാല്‍, അന്വേഷണം അതിവേഗം പൂര്‍ത്തീകരിക്കുന്നതിനായി സ്‌പെഷല്‍ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു.

മോദി ബ്രൂണൈയിലേക്ക്; ചരിത്രത്തില്‍ ആദ്യം, സിംഗപ്പൂരും സന്ദര്‍ശിക്കും

മോദി ബ്രൂണൈയിലേക്ക്; ചരിത്രത്തില്‍ ആദ്യം, സിംഗപ്പൂരും സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണൈയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോള്‍കിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മോദി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, പ്രധാനമന്ത്രി ലോറന്‍സ് വോങ്, മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂങ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ് എന്നിവരെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ‘സിംഗപ്പൂരുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു,’- മോദി പറഞ്ഞു.

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ​ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സു​ര്‍​ബ​ല (35) ആണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍. ഇ​വ​രെ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​റി​ഞ്ഞു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം. സംഘർഷത്തിൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ 12 വ​യ​സു​കാ​രി​യാ​യ മ​കള്‍​ ഉൾപ്പെ​ടെ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പൊ​ലീ​സു​കാ​രും ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടു​ന്നു. കു​ക്കി വി​മ​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പൊ​ലീ​സ് അറിയിച്ചു. ഞായറാഴ്ച ഇം​ഫാ​ലി​ലെ പ​ടി​ഞ്ഞാ​റൻ മേ​ഖ​ല​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ​ഗ്രാമത്തിലെ നിരവധി വീടുകൾ അ​ഗ്നിക്കിരയായിട്ടുണ്ട്. നിരവധി ​ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്. ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോ​ഗിച്ച് ‍ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്‌ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കിയാണ് അസ്‌ന ചുഴലിക്കാറ്റ് നീങ്ങുന്നത്.

സൗരാഷ്ട്ര കച്ച് മേഖലയില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. വഡോദരയില്‍ പ്രളയ സമാന സാഹചര്യം മാറിത്തുടങ്ങി. വിശ്വാമിത്രി നദിയില്‍ വെള്ളം 2 അടിയായി കുറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഗ്വി പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 32 ആയി.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇരുപതിനായിരത്തോളം പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

രോഗം ഭേദമായില്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

രോഗം ഭേദമായില്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിലെ എയിംസിൽ ചികിത്സയിൽ തുടരുന്നുവെന്ന് സിപിഎം വാർത്താ കുറിപ്പ്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ് ചികിത്സയെന്നും വാർത്താ കുറിപ്പിലുണ്ട്. ഈമാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാ​ഗത്തിലാണ് ചികിത്സ. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.