by liji HP News | Jun 11, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദേശ സര്‍വകലാശാലകളിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കാന്‍ യുജിസി ഒരുങ്ങുന്നു. ഈ അധ്യയന വര്‍ഷം (2024-25) തന്നെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതിന് അനുമതി നല്‍കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.
ജൂലൈ- ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നിങ്ങനെ അധ്യയനവര്‍ഷത്തില്‍ രണ്ടു ഘട്ടമായി പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാന്‍ കഴിഞ്ഞാല്‍ ബോര്‍ഡ് ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്നിവ മൂലം ജൂലൈ-ഓഗസ്റ്റ് സെഷനില്‍ സര്‍വകലാശാല പ്രവേശനം നഷ്ടമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.
ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സ്ഥിതി മാറും. വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന സര്‍വകലാശാല പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ സഹായകമാകും.
വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും. ബിരുദധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കാനും ഇത് വഴിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. അടിസ്ഥാന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് പദ്ധതി നടപ്പാക്കുകയെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.
by Midhun HP News | Jun 10, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ”എനിക്ക് ഇതൊന്നും വേണ്ട എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എനിക്കു തോന്നുന്നത് എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ്. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ”- കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിനു പിറ്റേന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ.
റിലീവ് ചെയ്യുമെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തോട്, എനിക്ക് അറിയാം. അതൊക്കെ അവര് തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. സിനിമ തിരക്കു കൊണ്ടാണോ സഹമന്ത്രി സ്ഥാനം ലഭിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഒന്നും ആവശ്യപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍കാര്‍ക്ക് എന്നെ അറിയാം. ഒരു എംപി എന്ന നിലയ്ക്ക് തൃശൂര്‍കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
വകുപ്പ് അതാണെന്നൊന്നും അറിയില്ല. അതറിഞാലല്ലേ ഏതൊക്കെ എങ്ങനെയൊക്കെയുള്ള കാര്യങ്ങളിലാണ് ഇടപെടാന്‍ കഴിയുക എന്നറിയാനാകൂ. കേരളത്തിലേക്ക് എയിംസ് കൊണ്ടു വരിക എന്നതാണ് പ്രധാനം. അതിനായി ഒരു എംപി എന്ന നിലയ്ക്കു തന്നെ പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു എംപി എങ്ങനെ മറ്റു മന്ത്രിമാരുടെ അടുത്ത് നടക്കുമോ അതുപോലെ നടക്കണമെന്നാണ് വിചാരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഇടപെടാനില്ല. ഒരു വെല്ലുവിളിയുമില്ല. ഫ്രഷ് ആയിട്ട് പുസ്തകം തുറന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ടതിനെക്കുറിച്ച് മനസ്സില്‍ എനിക്കൊരു രൂപമുണ്ട്. അതിന് ശ്രമിക്കും. തടസ്സപ്പെടുത്തിയാല്‍ തടസ്സപ്പെടുത്തട്ടെ. ജനങ്ങള്‍ അതു മനസ്സിലാക്കട്ടെ അത്രയേയൂള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ നിന്നും മികച്ച വിജയത്തോടെ പാർലമെന്റിൽ എത്തിയിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുള്ളതായി റിപ്പോർട്ടുകളുണ്ട്. നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയാകാന്‍ ബിജെപി നേതൃത്വം സുരേഷ് ഗോപിക്കു മേൽ സമ്മര്‍ദം ചെലുത്തുകയായിരുന്നു.
by Midhun HP News | Jun 10, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം.
കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും. അത് മുടക്കാതിരുന്നാൽ മതി.- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാരിലേക്ക് 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.
by Midhun HP News | Jun 9, 2024 | Latest News, ദേശീയ വാർത്ത
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചു. ഫെയ്സ്ബുക്കിലും എക്സിലും പങ്കുവച്ച പോസ്റ്റുകളാണ്, സംഭവം വൻ വാർത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖർ പിൻവലിച്ചത്.
പുതിയ ട്വീറ്റ് ഇപ്രകാരമാണ്
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കീഴിലുള്ള മന്ത്രി സഭയിൽ എംപി എന്ന നിലയിലുള്ള എൻ്റെ 18 വർഷവും സഹമന്ത്രി എന്ന നിലയിലുള്ള എൻ്റെ 3 വർഷവും ഇന്ന് അവസാനിക്കുന്നു.
എൻ്റെ ടീമിലെ ഒരു പുതിയ യുവ ഇൻ്റേൺ ട്വീറ്റ് ചെയ്‌ത ഒരു ട്വീറ്റ്, ഈ 18 വർഷത്തെ എംപി എന്ന നിലയിൽ പൊതുസേവനത്തിൽ എല്ലാവരുടെയും പ്രചോദനത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട്, എൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ഒരു വിഭാഗം ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഇതിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ബിജെപിയുടെ ഒരു പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യയെയും തിരുവനന്തപുരത്തെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എൻ്റെ പ്രവർത്തനവും പ്രതിബദ്ധതയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.
by Midhun HP News | Jun 9, 2024 | Latest News, ദേശീയ വാർത്ത
മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരേ സമയം എത്തിയത് രണ്ട് വിമാനങ്ങള്‍. എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. തുടർന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്.
by Midhun HP News | Jun 9, 2024 | Latest News, ദേശീയ വാർത്ത
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.
Recent Comments