by liji HP News | May 28, 2024 | Latest News, ദേശീയ വാർത്ത
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുമെന്ന് റിപ്പോർട്ട്. കന്യാകുമാരി വിവേകാനന്ദ പാറയിലാണ് രണ്ട് ദിവസം അദ്ദേഹം ധ്യാനമിരിക്കുക. 2019ൽ അദ്ദേഹം കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു
മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാകും കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂൺ 1ന് അദ്ദേഹം തിരികെ ഡൽഹിക്ക് മടങ്ങും. 2019ൽ കേദാർനാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് മോദി ഇത്തവണ ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
by liji HP News | May 27, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാടസ്ആപ്പ്. നീണ്ട വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
വാട്‌സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്‌സ് നോട്ടുകള്‍ അയക്കാന്‍ കഴിയും.
വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് വോയ്‌സ് റെക്കോര്‍ഡ് ചെയ്യാനും അവ ഷെയര്‍ ചെയ്യാനും കഴിയും. തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ 30 സെക്കന്റിലധികം ദൈര്‍ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കും. ഉപയോക്താക്കള്‍ മൈക്ക് ബട്ടണ്‍ ആവശ്യാനുസരണം ഹോള്‍ഡ് ചെയ്ത് വോയ്‌സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
by Midhun HP News | May 26, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ അർധരാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്.
by Midhun HP News | May 19, 2024 | Latest News, ദേശീയ വാർത്ത
റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബുജിയുടെ സമയം ആരംഭിക്കുന്നു എന്ന് ഭൈരവ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മെയ് 22 ന് ബുജിയെ പൂര്‍ണ്ണമായും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കും. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.
സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

by Midhun HP News | May 19, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മംഗളൂരു ഗ്രാമത്തില്‍ മാമ്പഴം വില്‍ക്കുന്നതില്‍ പിതാവിനെ സഹായിച്ചാണ് രഘുനന്ദന്‍ കാമത്ത് വളര്‍ന്നത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ പഠിച്ചാണ് ബിസിനസില്‍ കാലെടുത്ത് വച്ചത്.
by Midhun HP News | May 19, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി യുജി 2024ന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മെയ് 21 മുതല്‍. മെയ് 21, 22,24 തീയതികളിലായി 48 വിഷയങ്ങളിലേക്ക് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.
ദേശീയ തലത്തില്‍ 300 നഗരങ്ങളിലായി 600 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പ്രിന്റ്ഔട്ട് എടുത്ത ഹാള്‍ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയല്‍ രേഖയുമായാണ് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ എത്തേണ്ടത്.
മെയ് 15 മുതല്‍ 18 വരെ നടന്ന എഴുത്തുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ 87.09 ശതമാനത്തിന്റെയും പരീക്ഷ പൂര്‍ത്തിയായതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്സ് ടെസ്റ്റ് സെന്റര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, രാജ്യത്തുടനീളമുള്ള മിക്കവാറും എല്ലാ ഇതര ജില്ലകള്‍ക്കും ഒരു ടെസ്റ്റ് സെന്റര്‍ ഉണ്ടെന്ന് എന്‍ടിഎ ഉറപ്പുവരുത്തി. പ്രത്യേകിച്ച് ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും വടക്കുകിഴക്കന്‍ മേഖലയിലും ഇത് ഉറപ്പാക്കിയതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു.
Recent Comments