തമാശ റീല്‍ കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി

തമാശ റീല്‍ കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി

സോഷ്യല്‍ മിഡിയ വഴിയുള്ള പ്രണയകഥകള്‍ നാം ധാരാളം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മിഡിയ വഴി പരിചയപ്പെട്ട എണ്‍പതുകാരനുമായി പ്രണയത്തിലായ 34കാരിയുടെ വിവാഹ വാര്‍ത്തയാണ് വൈറല്‍. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീലയും(34) മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമും ആണ് വിവാഹം കഴിച്ചത്.

സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തായ വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു അവ. ഇതില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്കെത്തി.

അഗര്‍ മാള്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. 2 വര്‍ഷം മുമ്പ് കടുത്ത വിഷാദത്തിലായിരുന്നു. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ചു.

ഭാര്യ മരിച്ചതോടെ ബാലുറാം വിഷാദത്തിലേക്കായി. ഈ സമയം ചായക്കടയിലായിരുന്നു ജോലി. ഈ സമയം ഇവിടേക്ക് വിഷ്ണു ഗുജ്ജാര്‍ എന്നയാള്‍ സഹായത്തിനെത്തി. വിഷ്ണു ആണ് ബാലുറാമിനെ റീല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. തമാശകള്‍ ചെയ്ത് റീലിലൂടെ ബാലുറാം നിരവധി ഫോളേവേഴ്‌സിനെ നേടി. നാട്ടില്‍ ബാലുബാ എന്നാണ് അറിയപ്പെട്ടത്. ഇതിനിടെ പതിയെ വിഷാദാവസ്ഥയില്‍ നിന്ന് ബാലുറാം കരകയറിത്തുടങ്ങി. ഷീലയുമായി പരിചയപ്പെട്ടതോടെ സ്മാര്‍ട്ട് ഫോണില്‍ ബാലുവിനെ ചാറ്റ് ചെയ്യാന്‍ സഹായിച്ചതും വിഷ്ണുവാണ്. പ്രണയം പൂത്തതോടെ ഷീല വീടുവിട്ടിറങ്ങി വന്നാണ് ബാലുവിനെ വിവാഹം കഴിച്ചത്. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്ഷേത്രത്തില്‍ വച്ച് ആചാരപ്രകാരവും വിവാഹിതരായി.

തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം; ഒപ്പം ‘ചെകുത്താന്‍’ ധൂമകേതു

തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം; ഒപ്പം ‘ചെകുത്താന്‍’ ധൂമകേതു

ഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു.

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും.

സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഈ ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തില്‍ ഇവ തിളങ്ങും.

ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാന്‍ ഒരുങ്ങുകയാണ്.

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി

മുംബൈ: തുടരെ മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്‌നസ് തെളിയിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കി.

സൂര്യകുമാര്‍ നാളെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിക്കും. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ കളിക്കും.

സീസണ്‍ തുടങ്ങും മുന്‍പ് രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി തിരിച്ചെത്തിക്കാനുള്ള ടീം ഉടമകളുടെ തീരുമാനത്തില്‍ തുടങ്ങുന്നു മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി. ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി.ടൂര്‍ണമെന്റ് തുടങ്ങി ടീം വിജയിക്കുമ്പോള്‍ ആരാധകര്‍ പിന്തുണ തരുമെന്ന അവരുടെ കണക്കുകൂട്ടലും പാളി. ടീം തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റു. ഇതുവരെ സീസണില്‍ ഒരു ജയവുമില്ലാത്ത ഏക ടീമെന്ന നാണക്കേട് വേറെയും മുംബൈ ഇന്ത്യന്‍സിനു തന്നെ.

സൂര്യകുമാര്‍ ഹെര്‍ണിയയുടെ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. ഇതെല്ലാം മാറിയുള്ള താരത്തിന്റെ വരവ് ടീമിന്റെ മൊത്തത്തിലുള്ള സമീപനത്തെ മാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

18 മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു

18 മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു. ഇന്നലെയാണ് 280 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണത്. കുഴല്‍ക്കിണറില്‍ 20 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന കുട്ടിയെ സമാന്തരമായി കുഴി കുഴിച്ചാണ് രക്ഷിച്ചത്.

വിജയപുര ഇന്‍ഡി താലൂക്കിലെ ലച്യന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറിന് അരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരനാണ് കുടുംബത്തെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഫാം ഉടമയുടെ കൊച്ചുമകനാണ് കുഴല്‍ക്കിണറില്‍ വീണത്.

തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം, സൂര്യന്‍ ഇരുട്ടിലേക്ക് മറയുമ്പോള്‍ തിളങ്ങാന്‍ നാലു ഗ്രഹങ്ങള്‍; ഒപ്പം ‘ചെകുത്താന്‍’ ധൂമകേതു

ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു.

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും.

സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഈ ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തില്‍ ഇവ തിളങ്ങും.

ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാന്‍ ഒരുങ്ങുകയാണ്.

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കടുത്ത ചൂടായത് കാരണം വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് ഏറെ ശ്രദ്ധ ആവശ്യമാണ്. ഈര്‍പ്പം തേടി പാമ്പ് വാഹനത്തിനുള്ളിലേക്ക് ഇഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലെവല്‍ക്രോസ് അടച്ചപ്പോള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ യുവാവിനാണ് അനുഭവം ഉണ്ടായത്. ബൈക്ക് എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് യുവാവ് ഞെട്ടി. തുടര്‍ന്ന് ഓടിക്കൂടിയ വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ വാഹനത്തില്‍ നിന്ന് നീക്കിയത്.