by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
കൊളംബോ: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റില്‍ 23 പേരെ ഇനിയും കണ്ടെത്താനുണ്ട്.
തലസ്ഥാന നഗരമായ കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലെ തേയിലത്തോട്ടം മേഖലയില്‍ 25 ല്‍ അധികം പേര്‍ മരിച്ചു. 23 പേരെ കാണാതായെന്നും14 പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
നദികളിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറിനുള്ളില്‍ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് റെഡ് ലെവല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനംനേര്‍ന്ന മോദി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു’, മോദി എക്‌സില്‍ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അയല്‍പക്കക്കാരോടുള്ള പ്രഥമ നയവും ‘മഹാസാഗര്‍’ എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തിര സഹായം എന്ന് പ്രധാനമന്ത്രി പറഞ്ഞു.


by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും. ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.
23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ എന്നിവയില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളും പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഎസുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം.



by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ (ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് -IMD) 22 തസ്തികകളിലായി 134 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ വിവിധ ഗ്രേഡുകളിലും സയന്റിഫിക് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് തസ്തികകളിലുമാണ് ഒഴിവുള്ളത്.
ഡൽഹി, പൂനൈ ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. ഡിസംബർ 14 (14-12-2025) വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിവിധ തസ്തികകളിലായി പ്രതിമാസം 29,200 രൂപ മുതൽ 123100 രൂപ വരെ ശമ്പളവും വീട്ടുവാടക അലവൻസും വേതനമായി ലഭിക്കും.
പ്രോജക്ട് സയന്റിസ്റ്റ് E
ഒഴിവുകളുടെ എണ്ണം : ഒന്ന്
ശമ്പളം : 123100 രൂപയും വീട്ടുവാടക അലവൻസും (HRA)
പ്രായപരിധി : (14-12-2025 ന്) 50 വയസ്സ്
യോഗ്യത: എംഎസ്‌സി /ബി ടെക്,
ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,
പ്രവൃത്തിപരിചയം: 11 വർഷം
പ്രോജക്റ്റ് സയന്റിസ്റ്റ് III
ഒഴിവുകളുടെ എണ്ണം: 13
ശമ്പളം: 78000 രൂപയും വീട്ടുവാടക അലവൻസും (HRA)
പ്രായപരിധി: (14-12-2025 ന്) 45 വയസ്സ്
യോഗ്യത: എംഎസ്‌സി /ബി ടെക്,
ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,
പ്രവൃത്തിപരിചയം: ഏഴ് വർഷം
പ്രോജക്റ്റ് സയന്റിസ്റ്റ് II
ഒഴിവുകളുടെ എണ്ണം: 29
ശമ്പളം: 67000 രൂപയും വീട്ടുവാടക അലവൻസും (HRA)
യോഗ്യത:എംഎസ്‌സി /ബി ടെക്, ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,
പ്രവൃത്തിപരിചയം മൂന്ന് വർഷം
പ്രായപരിധി (14-12-2025 ന്) 40 വയസ്സ്
പ്രോജക്റ്റ് സയന്റിസ്റ്റ് I
ഒഴിവുകളുടെ എണ്ണം : 64
ശമ്പളം: 56000 രൂപയും വീട്ടുവാടക അലവൻസും(HRA)
യോഗ്യത:എംഎസ്‌സി /ബി ടെക്,
ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം.
പ്രായപരിധി: (14-12-2025 ന്) 35വയസ്സ്
സയന്റിഫിക് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 25
ശമ്പളം: 29200 രൂപയും വീട്ടുവാടക അലവൻസും (HRA)
യോഗ്യത: സയൻസ്/കമ്പ്യൂട്ടർ/ഐടി/ഇലക്ട്രോണിക്സ്/ടെലികോം എന്നിവയിൽ ബിരുദം.
പ്രായപരിധി: (14-12-2025 ന്) 30 വയസ്സ്
അഡ്മിൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : രണ്ട്
ശമ്പളം :29200രൂപയും വീട്ടുവാടക അലവൻസും (HRA)
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി:(14-12-2025 ന്) 30 വയസ്സ്
എല്ലാ തസ്തികകളിലേക്കും പ്രായപരിധി സംബന്ധിച്ച് അർഹരായവർക്ക് സർക്കാർ ഉത്തരവ് അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.
മിഷൻ മൗസം സ്കീമിന് കീഴിൽ, കാലാവസ്ഥാ ശാസ്ത്ര മേഖലയിലെയും അനുബന്ധ മേഖലകളിലെയും വിവിധ ഗവേഷണ വികസന പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ നിയമനങ്ങൾ നടത്തുന്നത്. ഈ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക.
പ്രാരംഭ നിയമനം ഒരു വർഷത്തേക്ക് ആയിരിക്കും, പ്രകടനത്തെ അടിസ്ഥാനമാക്കി, 2026 മാർച്ച് 31 വരെയോ അല്ലെങ്കിൽ പ്രോജക്ട് അവസാനിപ്പിക്കുന്നതുവരെയോ ആയിരിക്കും. കരാർ. വർഷം തോറും നീട്ടാവുന്നതായിരിക്കും കരാർ.
by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി -SIDBI) 14 കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 14 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തത്.സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി -SIDBI) 14 കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 14 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപയിലേറെ വരെ പ്രതിമാസം ലഭിക്കുന്ന നിലയിലാണ് ശമ്പള പാക്കേജ്. ശമ്പളവും ആനുകൂല്യങ്ങളും യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമായാകും വ്യത്യാസപ്പെടുക.
ഡിസംബർ നാലിനകം അപേക്ഷിക്കണം.
പട്ടികജാതി, പട്ടികവർഗം, സാമ്പത്തികമായി പിന്നാക്കമുള്ള മുന്നോക്കക്കാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളാണിത്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡ്ബി (SIDBI) യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫോം ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല് ( 04-12-2025) ആണ്
വിദ്യാഭ്യാസ യോഗ്യത സിഎ / സിഎംഎ / എംബിഎ (ഫിനാൻസ്) / പിജിഡിഎം (ഫിനാൻസ്) / ഫിനാൻസിൽ മാസ്റ്റർ ബിരുദം / ഫുൾടൈം എംബിഎ / പിജിഡിഎം.പരമാവധി പ്രായപരിധി- 2025ഒക്ടോബർ31ന് (31.10.2025) 28 വയസ്സ് കവിയാൻ പാടില്ല.
പ്രായപരിധിയിലെ ഇളവ്- എസ്‌സി/എസ്ടി-അഞ്ച് വയസ്സ് | ഒബിസി-മൂന്ന് വയസ്സ് | പിഡബ്ല്യുബിഡി-10 വയസ്സ്
ശമ്പളം- വാർഷിക സിടിസി: 15.00 ലക്ഷം രൂപ മുതൽ 20.00 ലക്ഷം രൂപ വരെ (പരിചയം, യോഗ്യത, നിയമന സ്ഥലം എന്നിവയെ ആശ്രയിച്ച്)


by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യയിലെ വിദ്യാഭാസ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടതായിരുന്നു അശോകാ യൂണിവേഴ്സിറ്റിയും ലോധാ ഫൗണ്ടേഷനും ചേർന്ന് സ്കൂൾ കുട്ടികൾക്കായി ആരംഭിച്ച ദ് ലോധാ ജീനിയസ്- അശോകാ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് പ്രോഗ്രാം (LG-AUP).
ഒൻപതു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ പ്രതിഭയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി,അശോകാ യൂണിവേഴ്സിറ്റിയുടെയും ലോധാ ഫൗണ്ടേഷന്‍റെയും സംയുക്ത സംരംഭമാണ് എൽ ജി – എ യുപി. നിലവിൽ എട്ടാം ക്ലാസ് മുതൽ 11 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി പൂർണമായും ധനസഹായമുള്ള ഈ സ്കോളർഷിപ്പ്, പ്രോഗ്രാം കാലയളവിലെ വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്നു. 2023-ൽ 100 വിദ്യാർത്ഥികളുമായി തുടങ്ങിയ പദ്ധതിയിൽ 2025-ൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്തു.

ചെറുപ്രായത്തിൽത്തന്നെ,വിദ്യാർത്ഥികളുടെ അന്വേഷണ,ഗവേഷണ താൽപ്പര്യം വർധിപ്പിക്കുന്നതിനുള്ള വേദികളും സാഹചര്യങ്ങളും ഒരുക്കുകയും വിവിധ വിഷയങ്ങളിൽ അറിവും വിജ്ഞാനവും നേടുന്നതിനുമുള്ള അവസരമാണ് എൽ ജി – എ യുപി (LG-AUP) ഒരുക്കുന്നത്.
അശോകാ യൂണിവേഴ്സിറ്റി കാമ്പസിൽ നാലാഴ്ചത്തെ (ഒരു മാസം നീണ്ടുനിൽക്കുന്ന) റസിഡൻഷ്യൽ പ്രോഗ്രാം,ഒരു വർഷത്തെ തുടർ പഠന ഗവേഷണത്തിനുള്ള അവസരം എന്നിവയാണ് ഈ പ്രോഗ്രാമിന്‍റെ പ്രധാന സവിശേഷത.
സ്കുൾപഠനവും സർവകലാശാല തലത്തിലുള്ള ഗവേഷണവും തമ്മിലുള്ള അന്തരം കുറക്കാനും കുട്ടികളിൽ ഗവേഷണ താൽപ്പര്യം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമാക്കിയുള്ള 2026 ലേക്കുള്ള ‘ദ് ലോധാ ജീനിയസ്-അശോകാ യൂണിവേഴ്സിറ്റി പ്രോഗ്രമിൽ (LODHA GENIUS -ASHOKA UNIVERSITY PROGRAMME LG-AUP) പങ്കെടുക്കാൻ താൽപ്പര്യുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്നു മുതൽ അപേക്ഷ സമർപ്പിക്കാം.
പഠനഘടനകൾ
ഈ പദ്ധതിക്കു രണ്ട് പ്രധാന ഘടനകളാണുള്ളത്:
● അശോക സർവകലാശാലയിൽ നാല് ആഴ്ചത്തെ റെസിഡൻഷ്യൽ ഓൺ ക്യാമ്പസ് പരിപാടി
● പഠനത്തിലും ഗവേഷണത്തിലും വിദ്യാർത്ഥികളുടെ തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കാൻ രൂപകൽപ്പനചെയ്‌ത, ഒരുവർഷം നീളുന്ന തുടർപഠന ഇടപെടൽ.
നാലാഴ്ചത്തെ റസിഡൻഷ്യൽ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിലെ പഠന,പരിശീലനത്തിനുള്ള അവസരം,പ്രോജക്ട് വർക്ക്,ഫീൽഡ് ട്രിപ്പ്,മെന്‍റർഷിപ്പ് എന്നിവയുണ്ടാവും.
വിദ്യാർത്ഥികൾക്ക് അവരുടെ പഠനയാത്രയുടെ പ്രാരംഭഘട്ടത്തിൽ ഗവേഷണം, ഇന്നൊവേഷൻ, ഇന്റഡിസ്പ്ലിനറി പഠനം എന്നിവയക്കുള്ള വഴികൾ സൃഷ്ടിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എ ഐ,റോബോട്ടിക്സ്,ഡിസൈൻ തിങ്കിങ്,അസ്ട്രോണമി,സിന്തറ്റിക് ബയോളജി,തുടങ്ങിയവയിൽ മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസ്സുകളും പരിശീലനവും ലഭിക്കും.അശോകാ യൂണിവേഴ്സിറ്റിയുടെ മികച്ച ലാബ് സൗകര്യവും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവും.
വിദ്യാർത്ഥികളുടെ ഗ്രേഡ് നിലവാരവും പഠനതാൽപ്പര്യങ്ങളും അടിസ്ഥാനമാക്കി മൂന്ന് അക്കാദമിക് ട്രാക്കുകളിലൂടെയാണ് ക്യാമ്പസിലെ കോഴ്സുകൾ നൽകുന്നത്.
ജൂനിയർ ട്രാക്ക് (Junior Track) ഗ്രേഡ് 9-10: സയൻസ്,മാത്സ്,സോഷ്യൽ സയൻസ്,ആർട്സ് എന്നീ വിഷയങ്ങളിൽ ഒരാഴ്ച വീതം നീളുന്ന വർക്ക് ഷോപ്പുകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
സയൻസ് ട്രാക്ക് (Science Track) ഗ്രേഡ് 11- 12: വിദ്യാർത്ഥികൾക്ക് ഒരു സയൻസ് പ്രോജക്ട് തെരഞ്ഞെടുത്ത് അവയിൽ ഗവേഷണം,പരിശീലനം,അവതരണം എന്നിവ നടത്താം.
മാത്തമാറ്റിക്സ് ട്രാക്ക് (Mathematics Track) ഗ്രേഡ് 11- 12: മാത്സിൽ ഗവേഷണത്തിനും കൂടുതൽ പഠനത്തിനും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി തയാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയാണിത്.
എൽ പി ജി കണ്ടിന്യൂഡ് ലേണിങ്ങ് (LPG Continued Learning)-ഒരു വർഷത്തെ തുടർ ഓൺലൈൻ പഠന പദ്ധതി
അസ്ട്രോ ഫിസിക്സ്,ഇക്കോളജി,ചിപ്പ് ഡിസൈൻ ടു ഫോറൻസിക് സയൻസ്,എജ്യൂക്കേഷൻ,ലിറ്ററസി ആൻഡ് ജസ്റ്റിസ്,മോഡലിങ് ഇൻ ബയോളജി,തുടങ്ങിയ 13 കോഴ്സുകളാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഓൺലൈൻകോഴ്സ്,റിസർച്ച് മൊഡ്യൂൾസ്,ഇന്‍റേൺഷിപ്പ്,കോമ്പറ്റീഷൻ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ആഗോള തലത്തിലുള്ള അവസരങ്ങളിലും ഗവേഷണത്തിലുമുള്ള പങ്കാളിത്തവും .
LGP അനുഭവപരിചയപഠനത്തിനും ഇന്റേൺഷിപ്പുകൾക്കുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്.
● കലിഫോർണിയ സർവകലാശാല, സാന്താക്രൂസ് (UCSC):
● സയൻസ് ഇന്റേൺഷിപ്പ് പ്രോഗ്രാം (SIP), ഷാഡോ ദ് സയന്റിസ്റ്റ് എന്നിവ ഗവേഷണത്തിനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും നിരീക്ഷിക്കാനുമുള്ള അവസരം.
● CERN (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്)
● വിദ്യാർത്ഥികൾ CERN മാസ്റ്റർക്ലാസിൽ പങ്കെടുക്കാൻ അവസരം .
● യൂറോപ്യൻ ടൂർണമെന്റ് ഓഫ് എന്തൂസ്യാസ്റ്റിക് അപ്രന്റീസ് മാത്തമാറ്റീഷ്യൻസ് (ETEAM) മത്സരം
പ്രധാന തീയതികൾ
● ഓൺലൈൻ ആപ്ലിക്കേഷൻ – ഡിസംബർ 1 മുതൽ ജനുവരി 15 വരെ
●● ഫെബ്രുവരി 7 – ഓൺലൈൻ നാഷണൽ ലെവൽ അഡ്മിഷൻ ടെസ്റ്റ്
●●● മാർച്ച്/ഏപ്രിൽ -ഓൺലൈൻ ഇൻ്റർവ്യൂ
●●●● മെയ് 15 – ജൂൺ 16 – അശോക യൂണിവേഴ്സിറ്റിയിൽ ക്യാമ്പസ് മൊഡ്യൂൾ


by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽ നിന്നു പിൻമാറി ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്‌സ്. ബിഗ് ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റ് താരമാണ് ജെമിമ. ഉറ്റ സുഹൃത്തും ഇന്ത്യൻ ടീമിലെ സഹ താരവുമായ സ്മൃതി മന്ധാനയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് താരം ബിഗ് ബാഷ് ലീഗിൽ നിന്നു പിൻമാറിയത്.
സ്മൃതിയുടെ വിവാഹം മാറ്റി വച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് വിവാഹച്ചടങ്ങുകൾ മാറ്റിയത്. വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്മൃതിയ്ക്കു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ജെമിമയുടെ പിൻമാറ്റം.

ഈ ഘട്ടത്തിൽ സ്മൃതിയുടെ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്നു ജെമിമ ക്ലബിനോടു വ്യക്തമാക്കുകയായിരുന്നു. താരം ഇന്ത്യയിൽ തന്നെ തുടരുമെന്നു ബ്രിസ്ബെയ്ൻ ഹീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.


വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യൻ തന്നെ തുടരുമെന്ന് ബ്രിസ്‌ബേന്‍ ഹീറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്‌മൃതി മന്ദാനയുടെ കൂടെ നിൽക്കാൻ അനുവദിക്കണമെന്ന് ജെമീമ ക്ലബിനോട് അഭ്യാർത്തടിക്കുകയായിരുന്നു.
അതിനിടെ സ്മൃതിയും സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം ഇനി നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിവാഹം മാറ്റി വയ്ക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. അതിനിടെയാണ് സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അതിനിടെ പലാഷ് മുച്ഛലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആശുപത്രി വിട്ടു. നിലവിൽ വിവാഹം എന്നു നടക്കും എന്നതടക്കമുള്ള വിഷയങ്ങളിൽ പുതിയ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
Recent Comments