by admin | Oct 29, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ താത്കാലിക വ്യവസ്ഥയില്‍ ലാബ് ടെക്‌നീഷ്യന്‍, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആറു മാസത്തേക്കാണ് നിയമനം.

ലാബ് ടെക്‌നീഷ്യന് സര്‍ക്കാര്‍ അംഗീകൃത പാരാ മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ലഭിച്ച ബി.എസ്.സി. എം.എല്‍.റ്റി അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടുവും മലയാളം – ഇംഗ്ലീഷ് ഡാറ്റാ എന്‍ട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്‍ 11 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.








by admin | Oct 27, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഗവ.പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ലാറ്ററല്‍ എന്‍ട്രിവഴിയുള്ള പ്രവേശനത്തിന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ജനറല്‍വിഭാഗത്തില്‍ ഒരൊഴിവും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള ഒരൊഴിവുമുണ്ട്. ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് പ്ലസ്ടൂവിഭാഗത്തില്‍ അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 29 ന് രാവിലെ 11 ന് കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം.











by admin | Oct 27, 2021 | Informations & Vaccancy, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: കുടവൂര്‍ക്കോണം ഗവ.എച്ച്.എസില്‍ ഫിസിക്കല്‍ സയന്‍സിന് ഒഴിവുണ്ട്. അഭിമുഖം 28 ന് രാവിലെ 11 ന്.
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിനും യു.പി.വിഭാഗത്തില്‍ സംസ്‌കൃതത്തിനും എല്‍.പി.എസ്.എ, യു.പി.എസ്.എ. എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. അഭിമുഖം 29 ന് രാവിലെ 10 ന്.
ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി, സുവോളജി, മാത്സ്, അറബിക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന്
പുരവൂര്‍ ജി.എസ്.വി.യു.പി.എസില്‍ എല്‍.പി.വിഭാഗത്തില്‍ ഒഴിവുണ്ട്. അഭിമുഖം 29 ന് ഉച്ചയ്ക്ക് രണ്ടിന്
ഇളമ്പ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഹിന്ദി (ഒഴിവ്-1) , ഹൈസ്കൂള്‍ വിഭാഗം കണക്ക് (ഒഴിവ്-1), യു.പി സ്കൂള്‍ അസിസ്റ്റന്റ് (ഒഴിവ്-1) എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. അഭിമുഖം
29/10/2021 വെള്ളിയാഴ്ച്ച രാവിലെ 10 : 30 മണിക്ക് സ്കൂളില്‍ വച്ച് നടക്കും. പങ്കെടുക്കുന്നവര്‍ അസല്‍സര്‍ട്ടിഫിക്കറ്റുക്കള്‍ സഹിതം അന്നേദിവസം സ്കൂളില്‍ എത്തിചേരണം.
കൈലാത്തുകോണം ഗവ. എൽ.പി.എസിൽ LPSTയുടെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 28ന് വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകേണ്ടതാണ്.











by admin | Oct 27, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐ.യിലെ വിവിധ ട്രേഡുകളില്‍ പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ 28 ന് രേഖകളുമായി ഐ.ടി.ഐ.യില്‍ ഹാജരാകണം.

കാര്‍പെന്റര്‍, വെല്‍ഡര്‍ എന്നീ നോണ്‍ മെട്രിക് ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിലും ഒഴിവുണ്ട്. താല്പര്യമുള്ള പെണ്‍കുട്ടികള്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 28 ന് ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം.










by admin | Oct 26, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യു.പി.വിഭാഗം സംസ്കൃതം, എൽ.പി.ടീച്ചർ, യു.പി. ടീച്ചർ എന്നിവരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 29/10/2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.










by admin | Oct 23, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എംഎസ്എംഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ Tally with GST, Computer Hardware & Networking, Java, Electrical CAD കോഴ്സിലേക്ക് സീറ്റ് ഒഴിവുകൾ (SC/ST സൗജന്യം) ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9746870544









Recent Comments