തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളഡ്ജ് സെന്റർ (സ്‌പെൻസർ ജംഗ്ഷൻ)-ൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, സോഫ്റ്റ് വെയർ ടെസ്റ്റിംഗ് അക്കൗണ്ടിംഗ്, ടീച്ചേഴ്‌സ് ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 9544499114

ബി.എഫ്.എ പരീക്ഷ ഒക്‌ടോബർ 26ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബർ 21 ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷ മഴക്കെടുതിമൂലം 26 ലേക്ക് മാറ്റിവച്ചു.

ആറ്റിങ്ങൽ സബ് ജില്ലയിൽ വിദ്യാരംഗ ശാക്തീകരണം

ആറ്റിങ്ങൽ: ഓരോ വിദ്യാർഥിയുടേയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനും സ്കൂളുകളിൽ “സർഗക്കൂട്ടങ്ങൾ” കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സബ്‌ജില്ലയിലെ സ്കൂൾ കോർഡിനേറ്റർമാരെ ഉൾപ്പെടുത്തി യോഗം ചേർന്നു. ജില്ലാ കൺവീനർ ശ്രീഹരികുമാർ അധ്യക്ഷത വഹിച്ച വേദിയിൽ സബ്ജില്ലാ കൺവീനർ ആർ.കുമാരി ഷിലു സ്വാഗതം പറഞ്ഞു. ബി.ആർ.സി. ഇൻ ചാർജ് ബിനു. കെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രതിനിധി ശാരിക നന്ദി പറഞ്ഞു.

കുട്ടികളുടേയും അധ്യാപകരുടേയും രചനകൾ ഉൾപ്പെടുത്തി ആറ്റിങ്ങൽ സബ് ജില്ലയിൽ നിന്ന് കവിതപുസ്തകം പുറത്തിറക്കാൻ തീരുമാനിക്കുകയും പത്രാധിപ സമിതി രൂപികരിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സ്കൂളുകളിൽ ഇൻലൻഡ് മാഗസിൻ, കയ്യെഴുത്തുമാസിക. ഡിജിറ്റൽ മാസിക, പത്രം, എന്നിവ തയാറാക്കാനും വ്യത്യസ്ത ഭാഷാ കൃതികൾ ഉൾപ്പെടുത്തി പുതിയൊരുവായന സംസ്കാരം രൂപപ്പെടുത്താനും തീരുമാനിച്ചു. ഓരോ ക്ലസ്റ്ററുകളായി തിരിച്ച് സ്കൂൾ വിദ്യാരംഗത്തിന് കൂടുതൽ ശക്തി പകരും. കഥ, കവിത, വര, നാടൻപാട്ട്, അഭിനയം, ആസ്വാദനം എന്നിവയെ അടിസ്ഥാനമാക്കി ഗംഭീരമായ ശില്പശാലകളും നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന വിദ്യാരംഗം മാസിക, ശാസ്ത്ര മാസിക എന്നിവ കുട്ടികൾക്ക് ഏറെ ഉപയോഗപ്രദമാണെന്നും അതിൻ്റെ പ്രചാരണം വർദ്ധിപ്പിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

വിദ്യാരംഗം സംസ്ഥാന കമ്മിറ്റി രൂപം കൊടുത്ത ‘പാഠാന്തരം’ എന്ന പരിപാടിയ്ക്ക് കുട്ടികളെ തയാറാക്കാനും ഹരികുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എ. ഇ.ഒ വിജയകുമാരൻ നമ്പൂതിരി എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു.

പള്ളിക്കൽ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിൽ പ്രോജ്കട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻകമേഴ്സ്യൽ പ്ലാക്ടീസ്, അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റോ അല്ലെങ്കിൽ സർവ്വകലാശാല ബിരുദവും ഡിസിഎ, പിജിഡിസിഎ യോ പാസായിരിക്കണം. പ്രായപരിധി പതിനെട്ടിനും മുപ്പതിനും ഇടയിൽ പട്ടികജാതിക്കാർക്ക് 3വർഷത്തെ ഇളവ് അനുവദിക്കും.

താൽപര്യമുളള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ , യോ​ഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 26ന് 5 മണിക്ക പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്. വൈകിയെത്തുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. ഈ തസ്തികയ്ക്കുവേണ്ടിയുള്ള അഭിമുഖം നവംബർ 3ന് പതിനൊന്ന്മണിക്ക് പഞ്ചായത്തിൽ നടക്കും.

കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സീറ്റ്‌ ഒഴിവ്

കല്ലമ്പലം: കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി എ ഇംഗ്ലീഷിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ബന്ധപ്പെടുക: 9188101036,9188101074.

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനപരിപാടി

ആറ്റിങ്ങൽ: കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലന പരിപാടി. ഫാഷൻ ഡിസൈനിങ്, HD ബ്രൈഡൽ മേക്കപ്പ് കോഴ്സുകളിലേക് ആണ് രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക് :9746870544