by admin | Oct 8, 2021 | Informations & Vaccancy, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് എതിർവശത്തെ വൈദ്യുതി പോസ്റ്റ് ആണ് തകർന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. ഇതേതുടർന്ന് പട്ടണത്തിലെ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടു. പോസ്റ്റ് മാറ്റി വൈദ്യുതി പുന സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി അധികൃതർ.
സമീപത്തെ സിസിറ്റിവി കാമറകൾ പ്രവർത്തന ക്ഷമമില്ലാത്തിത്തിനാൽ നിർത്താതെ പോയ വാഹനം തിരിച്ചറിയാനായിട്ടില്ല.
by admin | Oct 7, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയക്ടറുടെ പരിധിയിലെ ഏഴ് പഞ്ചായത്ത് കൃഷിഭവനുകളുടേയും ഒരു മുനിസിപ്പൽ കൃഷിഭവന്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകൾ, ആഴ്ച്ചചന്തകൾ എന്നിവയെ ഏകോപിപ്പിച്ച് കർഷകർക്ക് കാർഷിക വിപണനം ആദായമാക്കുക എന്ന ഉദ്ദേശ്യത്തിനായി കർഷകമിത്രയെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

അതാത് കൃഷിഭവൻ ഏരിയയിൽ ഉള്ള 20 മുതൽ 50 വയസ്സുവരെ ഉള്ള യുവതീയുവാക്കളിൽ നിന്നും കൃഷി ആഫീസർ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർക്ക് കംമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ അടിസ്ഥാന പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ്, സ്വന്തമായി ആൻഡ്രോയിഡ് ഫോൺ എന്നിവ അഭികാമ്യം. മികച്ച ആശയ വിനിമയ പാടവം ആവശ്യമാണ്. കർഷകമിത്രയായി തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് പ്രവർത്തനത്തിന് ആനുപാതികമായി 5000 രൂപ വരെ പ്രോത്സാഹന ധനസഹായത്തിന് സാദ്ധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അതാത് കൃഷി ആഫീസുകളുമായി ബന്ധപ്പെടുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 8 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി വരെ.




by admin | Oct 7, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 7, 12, 16, 20, 21 തീയതികളിൽ നടക്കും. അലോട്ട്‌മെന്റ് വിവരം www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ലഭിക്കും. വെബ്‌സൈറ്റിലെ Candidate Login-SWS ൽ ലോഗിൻ ചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ മാറ്റമൊന്നും ഇല്ലെങ്കിൽ സ്ഥിരപ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ സമയത്ത് സ്ഥിര പ്രവേശനം നേടണം.

പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee payment എന്ന ലിങ്കിലൂടെ അടയ്ക്കണം. ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫീസടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ട് ഏഴിന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.


by admin | Oct 7, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. വെബ് സൈറ്റ് വഴി ഓൺലൈനായി നവംബർ ആറ് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.





by admin | Oct 6, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിലും കല്ലമ്പലത്തും ഉള്ള ഒപ്റ്റിക്കൽ ഷോറൂമുകളിലേക്ക് സെയിൽസ് ട്രെയിനീസിനെ ആവശ്യമുണ്ട് യോഗ്യത +2.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 7306519944, 7356029999
ADVT.
by admin | Oct 6, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ കെമിക്കൽ പ്രോഡക്ട് മേക്കിങ് 10 ദിവസം നിൽക്കുന്ന പ്രാക്ടിക്കൽ പരിശീലനം ഒക്ടോബർ 20 ന് ആരംഭിക്കും. ക്ലാസുകൾ മൂന്നുമുക്കിലെ സെന്ററിൽ വെച്ച് നേരിട്ടായിരിക്കും നടക്കുക. ഫീസ് 2360 രൂപ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7403388937 / 9746870544.






Recent Comments